ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്രം; അ​ശ്ലീ​ലം ഉ​ണ്ടെ​ങ്കി​ൽ ക​ർ​ശ​ന ന​ട​പ​ടി
Friday, February 21, 2025 2:24 PM IST
ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ൾ​ക്കും വെ​ബ്സൈ​റ്റു​ക​ൾ​ക്കും മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്ര വാ​ർ​ത്താ വി​ത​ര​ണ മ​ന്ത്രാ​ല​യം. 2021ലെ ​ഐ​ടി നി​യ​മം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നാ​ണു നി​ർ​ദേ​ശം. അ​ശ്ലീ​ല ഉ​ള്ള​ട​ക്ക​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​മു​ണ്ടാ​ക​ണം.

കു​ട്ടി​ക​ളി​ലേ​ക്ക് ഇ​ത്ത​രം ഉ​ള്ള​ട​ക്ക​ങ്ങ​ൾ എ​ത്തു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളാ​ണു ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ വീ​ഴ്ച​യു​ണ്ടാ​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും കേ​ന്ദ്രം ന​ൽ​കി​യ മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.