കൊ​റി​യ​ന്‍ യു​വ​ന​ടി വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ല്‍
Tuesday, February 18, 2025 12:03 PM IST
ഇ​ന്ത്യ​യി​ല​ട​ക്കം ആ​രാ​ധ​ക​രു​ള്ള കൊ​റി​യ​ന്‍ സീ​രി​സു​ക​ളി​ലെ പ്ര​ശ​സ്ത​ന​ടി കിം ​സെ​യ്-​റോ​ണി​നെ (24) വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കി​മ്മി​നെ കാ​ണാ​നെ​ത്തി​യ സു​ഹൃ​ത്താ​ണു ന​ടി​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ട​ത്.

വീ​ട്ടി​ൽ ആ​രെ​ങ്കി​ലും അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തി​ന്‍റെ​യോ ശ​രീ​ര​ത്തി​ൽ മ​ർ​ദ​ന​മേ​റ്റ​തി​ന്‍റെ​യോ ല​ക്ഷ​ണ​മി​ല്ലെ​ന്നും മ​ര​ണ​കാ​ര​ണം ആ​ത്മ​ഹ​ത്യ​യാ​കാ​മെ​ന്നു​മാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്.

2022 മേ​യി​ൽ കിം ​മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തു വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു. കേ​സാ​യ​തോ​ടെ കിം ​പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​ഞ്ഞ് അ​ഭി​ന​യ​രം​ഗ​ത്തു​നി​ന്നു പി​ന്‍​മാ​റി. നാ​ട​ക​ത്തി​ലൂ​ടെ അ​ഭി​ന​യ​ത്തി​ലേ​ക്കു തി​രി​ച്ചു​വ​രാ​ന്‍ ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം ഉ​പേ​ക്ഷി​ച്ചു.

ന​ടി സാ​മ്പ​ത്തി​ക​പ്ര​യാ​സ​ത്തി​ലാ​യി​രു​ന്ന​തി​നാ​ൽ പാ​ർ​ട്ട്ടൈം ജോ​ലി​ക​ൾ ചെ​യ്തി​രു​ന്ന​താ​യാ​ണു വി​വ​രം. ലി​സ​ൻ ടു ​മൈ ഹാ​ര്‍​ട്ട്, ദ ​ക്വീ​ൻ​സ് ക്ലാ​സ് റൂം, ​ഹാ​യ്! സ്കൂ​ൾ-​ല​വ് ഓ​ൺ തു​ട​ങ്ങി​യ കെ-​ഡ്രാ​മ​ക​ളി​ലൂ​ടെ​യാ​ണ് കിം ​പ്ര​ശ​സ്ത​യാ​യ​ത്. 2023ലെ ​ബ്ല​ഡ്ഹൗ​ണ്ട്സ് ആ​ണ് കി​മ്മി​ന്‍റെ അ​വ​സാ​ന ചി​ത്രം.