ബാ​ല്‍​ക്ക​ണി​യി​ല്‍ തെ​റി​വി​ളി, ന​ഗ്ന​താ​പ്ര​ദ​ര്‍​ശ​നം; ന​ട​ന്‍ വി​നാ​യ​ക​ൻ വി​വാ​ദ​ത്തി​ൽ
Tuesday, January 21, 2025 9:35 AM IST
ന​ട​ന്‍ വി​നാ​യ​ക​ന്‍റേ​തെ​ന്ന പേ​രി​ല്‍ ന​ഗ്ന​താ​പ്ര​ദ​ര്‍​ശ​നം ന​ട​ത്തു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു. ഫ്ലാ​റ്റി​ന്‍റെ ബാ​ല്‍​ക്ക​ണ​യി​ല്‍​നി​ന്ന് അ​സ​ഭ്യം പ​റ​യു​ന്ന​തി​ന്‍റെ​യും ഉ​ടു​ത്തി​രു​ന്ന വ​സ്ത്രം അ​ഴി​ച്ച് ന​ഗ്ന​ത​പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​തി​ന്‍റെ​യും വീ​ഡി​യോ ആ​ണ് പ്ര​ച​രി​ക്കു​ന്ന​ത്.

വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ന​ട​ൻ സ​ഭ്യ​ത​യു​ടെ അ​തി​ർ​വ​ര​മ്പ് ലം​ഘി​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി വി​മ​ർ​ശ​ന​വു​മാ​യി നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

ന​ഗ്ന​താ പ്ര​ദ​ർ​ശ​ന​ത്തി​നൊ​പ്പം വി​നാ​യ​ക​ൻ ആ​ളു​ക​ളെ അ​സ​ഭ്യം പ​റ​ഞ്ഞെ​ന്നും ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്. ന​ട​ന്‍റെ സ്വ​ന്തം ഫ്ലാ​റ്റി​ൽ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​തെ​ന്നാ​ണു സൂ​ച​ന. മു​ൻ​പും സ​മാ​ന​മാ​യ പ്ര​വൃ​ത്തി​ക​ളാ​ൽ വി​നാ​യ​ക​ൻ വി​മ​ർ​ശി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

പ​ല​പ്പോ​ഴും വി​നാ​യ​ക​ൻ വി​വാ​ദ​ങ്ങ​ളി​ൽ അ​ക​പ്പെ​ടാ​റു​ണ്ട്. മു​ൻ​പ് ഹൈ​ദ​രാ​ബാ​ദി​ലെ രാ​ജീ​വ് ഗാ​ന്ധി ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ ഇ​ൻ​ഡി​ഗോ ഗേ​റ്റ് ജീ​വ​ന​ക്കാ​രോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തി​നെ​ത്തു​ട​ർ​ന്നു ത​ട​ഞ്ഞു​വ​ച്ച​തി​ന്‍റെ പേ​രി​ൽ എ​യ​ർ​പോ​ർ​ട്ടി​ലെ ത​റ​യി​ൽ ഷ​ർ​ട്ടി​ടാ​തെ ഇ​രു​ന്ന് ജീ​വ​ന​ക്കാ​രോ​ട് ആ​ക്രോ​ശി​ക്കു​ന്ന വി​നാ​യ​ക​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി​രു​ന്നു.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ലെ സി​ഐ​എ​സ്എ​ഫ് സു​ര​ക്ഷാ സം​ഘം വി​നാ​യ​ക​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് എ​യ​ർ​പോ​ർ​ട്ട് പോ​ലീ​സി​നു കൈ​മാ​റു​ക​യും ചെ​യ്തി​രു​ന്നു.