നി​വി​ൻ പോ​ളി​യു​ടെ വേ​റി​ട്ട ഭാ​വം; യേ​ഴ് ക​ട​ൽ യേ​ഴ് മ​ലൈ ട്രെ​യി​ല​ർ
Tuesday, January 21, 2025 8:32 AM IST
ത​ര​മ​ണി, ത​ങ്ക​മീ​ന്‍​ക​ള്‍, ക​ട്ര​ത് ത​മി​ഴ്, പേ​ര​ന്‍​പ് എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ത​മി​ഴ് സം​വി​ധാ​യ​ക​ൻ റാം, ​നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി ഒ​രു​ക്കു​ന്ന ‘യേ​ഴ് ക​ട​ൽ യേ​ഴ് മ​ലൈ’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്ത്.

അ​ഞ്ജ​ലി ആ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. ന​ട​ൻ സൂ​രി നി​ർ​ണാ​യ​ക വേ​ഷം കൈ​കാ​ര്യം ചെ​യ്യു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം മേ​യി​ൽ നെ​ത​ർ​ല​ൻ​ഡ്സി​ൽ ന​ട​ന്ന രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ വ​ച്ചാ​യി​രു​ന്നു യേ​ഴ് ക​ട​ൽ യേ​ഴ് മ​ലൈ​യു​ടെ പ്രീ​മി​യ​ർ ന​ട​ന്ന​ത്. ബി​ഗ് സ്ക്രീ​ൻ കോ​മ്പ​റ്റീ​ഷ​ൻ എ​ന്ന മ​ത്സ​ര​വി​ഭാ​ഗ​ത്തി​ലേ​ക്കാ​ണു ചി​ത്രം അ​ന്ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് നി​ര​വ​ധി രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ൽ പ്ര​ദ​ർ​ശ​നം ന​ട​ത്തി. മി​ക​ച്ച പ്രേ​ക്ഷ​ക​സ്വീ​കാ​ര്യ​ത​യാ​ണു ചി​ത്ര​ത്തി​നു ല​ഭി​ച്ച​ത്.



സം​ഗീ​ത​സം​വി​ധാ​യ​ക​ൻ യു​വ​ൻ ശ​ങ്ക​ർ രാ​ജ​യാ​ണ് യേ​ഴ് ക​ട​ൽ യേ​ഴ് മ​ലൈ​ക്കു വേ​ണ്ടി ഈ​ണ​മൊ​രു​ക്കു​ന്ന​ത്. എ​ൻ.​കെ. ഏ​കാം​ബ​രം ഛായാ​ഗ്ര​ഹ​ണ​വും മ​ദി.​വി.​എ​സ് എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു.

സു​രേ​ഷ് കാ​മാ​ച്ചി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി ​ഹൗ​സ് പ്രൊ​ഡ​ക്‌​ഷ​ന്‍​സ് ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ചി​ത്രം മാ​ർ​ച്ചി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.