ഇ​വ​രാ​ണ് ആ ​ചേ​ട്ട​ൻ​മാ​ർ, ആ​കാ​ശ​ത്തു​നി​ന്നും ഷൂ​ട്ട് ചെ​യ്യു​ന്ന​വ​ർ; "പ​ച്ച​ക്കു​യി​ലു​ക​ളെ' പ​ര​സ്യ​മാ​ക്കി മാ​ള​വി​ക മേ​നോ​ൻ
Monday, January 20, 2025 9:08 AM IST
ത​ന്നെ വ​ട്ട​മി​ട്ട് പൊ​തി​യു​ന്ന ഓ​ൺ​ലൈ​ൻ വീ​ഡി‌​യോ സം​ഘ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച് ന​ടി മാ​ള​വി​ക മേ​നോ​ൻ. വീ​ഡി​യോ ഷൂ​ട്ട് ചെ​യ്യാ​നെ​ത്തി​യ സം​ഘ​ത്തി​ന്‍റെ വീ​ഡി​യോ സ്വ​ന്തം മൊ​ബൈ​ലി​ൽ ചി​ത്രീ​ക​രി​ച്ചാ​ണ് മാ​ള​വി​ക ഇ​ത്ത​രം സം​ഘ​ത്തി​നെ​തി​രെ ആ​ഞ്ഞ‌​ടി​ച്ച​ത്.

താ​ൻ വീ​ഡി​യോ എ​ടു​ക്കാ​ൻ കാ​മ​റ ഓ​ൺ ചെ​യ്ത​പ്പോ​ൾ അ​വ​രി​ൽ പ​ല​രും ഓ​ടി​യൊ​ളി​ച്ചു​വെ​ന്നും ത​ന്നെ​പ്പോ​ലു​ള്ള ആ​ർ​ടി​സ്റ്റു​ക​ളെ പ​ല ആം​ഗി​ളി​ൽ ഷൂ​ട്ട് ചെ​യ്തു വി​ഡി​യോ ഇ​ടു​ന്ന​വ​രു​ടെ ധൈ​ര്യം ഇ​ത്ര​യേ ഉ​ള്ളൂ എ​ന്നും മാ​ള​വി​ക പ​റ​യു​ന്നു.

കൂ​ട്ടു​കാ​രെ, ഇ​താ​ണ് ഞാ​ൻ ആ ​പ​റ​ഞ്ഞ ടീം​സ്. പാ​വ​ങ്ങ​ളാ എ​ല്ലാ​വ​രും. എ​പ്പോ​ഴും നി​ങ്ങ​ൾ അ​ല്ലെ എ​ല്ലാ​വ​രെ​യും ഷൂ​ട്ട് ചെ​യ്യു​ന്ന​ത്. ഇ​ന്നു നി​ങ്ങ​ൾ​ക്കു​വേ​ണ്ടി ഞാ​ന​ത് ചെ​യ്യാം. എ​ല്ലാ​വ​രെ​യും കി​ട്ടി​യി​ല്ല, കാ​മ​റ ഓ​ൺ ചെ​യ്ത​പ്പോ​ഴേ​ക്കും പ​ല​രും ഓ​ടി. നി​ങ്ങ​ൾ കാ​മ​റ വ​ച്ചു ആ​കാ​ശ​ത്തു നി​ന്നും ഷൂ​ട്ട് ചെ​യ്യു​മ്പോ​ൾ ഞ​ങ്ങ​ൾ ഒ​ക്കെ അ​പ്പോ എ​ന്താ ചെ​യ്യേ​ണ്ട​ത്?’’ എ​ന്നാ​യി​രു​ന്നു മാ​ള​വി​ക​യു​ടെ പ്ര​തി​ക​ര​ണം. ഈ ​വീ​ഡി​യോ ഒ​രു സ്റ്റോ​റി ആ​യി സ്വ​ന്തം സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടി​ൽ താ​രം പ​ങ്കു​വ​ച്ചി​രു​ന്നു.

‘‘ഞാ​ൻ ആ ​സ്റ്റോ​റി ഒ​രു ത​മാ​ശ ആ​യി ഇ​ട്ട​താ​ണ്. എ​ന്‍റെ വീ​ഡി​യോ പ​ക​ർ​ത്താ​ൻ വ​ന്ന അ​വ​രെ ഞാ​ൻ ഒ​ന്ന് ഷൂ​ട്ട് ചെ​യ്യാം എ​ന്ന് ക​രു​തി. പ​ക്ഷേ, എ​ല്ലാ​വ​രെ​യും കി​ട്ടി​യി​ല്ല. ഫോ​ൺ എ​ടു​ത്ത​പ്പോ​ൾ എ​ല്ലാ​വ​രും ഓ​ടി. ഇ​ത്ര പേ​ടി ഉ​ള്ള​വ​രാ​ണോ ഞ​ങ്ങ​ളു​ടെ വീ​ഡി​യോ എ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​ടു​ന്ന​ത്. അ​വ​രെ​ല്ലാം പാ​വ​ങ്ങ​ൾ ഒ​ക്കെ​യാ​ണ്. അ​വ​ർ അ​വ​രു​ടെ ജോ​ലി ചെ​യ്യു​ന്നു. അ​വ​രെ​ക്കൊ​ണ്ടു പോ​സി​റ്റീ​വും നെ​ഗ​റ്റീ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഞാ​ൻ ഒ​രു ത​മാ​ശ​യ്ക്കാ​ണ് വീ​ഡി​യോ എ​ടു​ത്ത​ത്.

ന​മ്മ​ൾ ഓ​രോ പ​രി​പാ​ടി​ക്ക് വേ​ണ്ടി, ആ ​സാ​ഹ​ച​ര്യ​ത്തി​ന് ചേ​രു​ന്ന വ​സ്ത്രം ധ​രി​ച്ചു പോ​കു​ന്നു. ഇ​വ​ർ അ​തു ഷൂ​ട്ട് ചെ​യ്ത് അ​വ​ർ​ക്ക് തോ​ന്നു​ന്ന ക്യാ​പ്‌​ഷ​ൻ കൊ​ടു​ത്ത് പോ​സ്റ്റ് ചെ​യ്യു​ന്നു. ആ​ളു​ക​ൾ ആ ​വീ​ഡി​യോ​യ്ക്ക് താ​ഴെ വ​ന്ന് അ​വ​ർ​ക്ക് തോ​ന്നു​ന്ന ക​മ​ന്‍റ് ഇ​ടു​ന്നു.

ഇ​താ​ണ് സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. എ​ല്ലാ​വ​ർ​ക്കും അ​വ​ര​വ​രു​ടെ ജോ​ലി പ്ര​ധാ​ന​മാ​ണ്. എ​നി​ക്കും അ​തു​പോ​ലെ ത​ന്നെ. ക​മ​ന്‍റ് ഇ​ടു​ന്ന​വ​ർ അ​ത് അ​റി​യു​ന്നി​ല്ല. ഒ​രു പ​ണി​യും ഇ​ല്ലാ​ത്ത​വ​രാ​ണ് ക​മ​ന്‍റ് ഇ​ടാ​നാ​യി ഇ​രി​ക്കു​ന്ന​ത്. അ​ല്ലാ​തെ ജോ​ലി​യും അ​തി​ന്‍റെ ടെ​ൻ​ഷ​നും ആ​യി ജീ​വി​ക്കു​ന്ന​വ​രൊ​ന്നും ഇ​തി​നു വേ​ണ്ടി ഇ​രി​ക്കി​ല്ല. ഈ ​ക​മ​ന്‍റു​ക​ൾ ഒ​ന്നും വാ​യി​ക്കാ​തി​രി​ക്കു​ക​യാ​ണ് വേ​ണ്ട​ത്, ഞാ​ൻ ഇ​പ്പോ​ൾ ഇ​തൊ​ന്നും വാ​യി​ക്കാ​ൻ പോ​കാ​റി​ല്ല.

മ​റ്റു​ള്ള രാ​ജ്യ​ങ്ങ​ളി​ലോ, കേ​ര​ള​ത്തി​നു പു​റ​ത്തോ പോ​കു​മ്പോ​ൾ പോ​ലും ഇ​ത്ര പ്ര​ശ്നം ഇ​ല്ല. അ​വി​ടെ​യൊ​ക്കെ ആ​ളു​ക​ൾ നോ​ർ​മ​ൽ ആ​യി ധ​രി​ക്കു​ന്ന വ​സ്ത്ര​മാ​ണ് ഇ​വി​ടെ ഞ​ങ്ങ​ളൊ​ക്കെ ധ​രി​ക്കു​ന്ന​ത്. അ​തൊ​രു സി​നി​മാ​താ​രം ചെ​യ്യു​ന്ന​ത് കൊ​ണ്ട് അ​വ​രെ എ​ന്തും പ​റ​യാം എ​ന്നാ​ണ് പ​ല​രു​ടെ​യും ധാ​ര​ണ. എ​ന്തു വ​സ്ത്രം ധ​രി​ക്കാ​നും സ്വ​ന്തം അ​ഭി​പ്രാ​യം പ​റ​യാ​നും ഒ​ക്കെ എ​ല്ലാ​വ​ർ​ക്കും സ്വാ​ത​ന്ത്ര്യം ഉ​ണ്ട്. പ​ക്ഷേ, അ​ത് മ​റ്റു​ള്ള​വ​രെ വേ​ദ​നി​പ്പി​ച്ചു കൊ​ണ്ടാ​ക​രു​ത്.

വീ​ഡി​യോ എ​ടു​ക്കു​ന്ന​വ​രോ​ട് എ​നി​ക്ക് പ​രാ​തി ഒ​ന്നും ഇ​ല്ല. അ​തു​കൊ​ണ്ട​ല്ല അ​വ​രു​ടെ വീ​ഡി​യോ എ​ടു​ത്ത​ത്. ന​മ്മ​ൾ എ​ല്ലാം ഒ​രേ സ്ഥ​ല​ത്ത് പ​ല ജോ​ലി​ക​ൾ ചെ​യ്തു ജീ​വി​ക്കു​ന്ന ആ​ൾ​ക്കാ​ര​ല്ലേ? എ​ല്ലാ​വ​രും സ​ഹ​ക​ര​ണ മ​നോ​ഭാ​വ​ത്തോ​ടെ ജോ​ലി ചെ​യ്യു​ന്ന​താ​ണ് ന​ല്ല​ത്. അ​ല്ലാ​തെ മ​റ്റു​ള്ള​വ​രെ തെ​റി കേ​ൾ​പ്പി​ച്ചു കൊ​ണ്ടാ​ക​രു​ത്.

എ​നി​ക്ക് ഓ​ൺ​ലൈ​ൻ മീ​ഡി​യ​യെ കൊ​ണ്ട് ഗു​ണ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​ടു​ത്തി​ടെ ഒ​രു പ​രി​പാ​ടി​ക്ക് പോ​യ​പ്പോ​ൾ വ​ലി​യ ജ​ന​ക്കൂ​ട്ടം ആ​യി​രു​ന്നു. എ​നി​ക്ക് ക​ട​ന്നു​പോ​കാ​ൻ പ​റ്റു​ന്നു​ണ്ടാ​യി​ല്ല. അ​ന്ന് എ​ന്‍റെ മു​ന്നി​ൽ ഉ​ണ്ടാ​യി​രു​ന്ന ഓ​ൺ​ലൈ​ൻ മീ​ഡി​യ ചേ​ട്ട​ന്മാ​ർ അ​വ​രു​ടെ കാ​മ​റ മാ​റ്റി വ​ച്ചി​ട്ട് ജ​ന​ക്കൂ​ട്ട​ത്തെ ഒ​തു​ക്കി എ​നി​ക്കു ക​ട​ന്നു​പോ​കാ​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​ക്കി ത​ന്നു.

എ​നി​ക്ക് അ​ന്ന് വ​ലി​യ സ​ന്തോ​ഷ​വും ആ​ശ്വാ​സ​വു​മാ​ണ് തോ​ന്നി​യ​ത്. അ​വ​ർ വ​ണ്ടി​യൊ​ക്കെ ഓ​ടി​ച്ച് അ​വി​ടെ വ​രു​ന്ന​ത് ഈ ​വീ​ഡി​യോ ചി​ത്രീ​ക​ര​ണം അ​വ​രു​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗം ആ​യ​തു​കൊ​ണ്ടാ​യി​രി​ക്കും. എ​ല്ലാ​വ​രും അ​വ​രു​ടെ ജോ​ലി ആ​ണ് ചെ​യ്യു​ന്ന​ത്. അ​തു​പോ​ലെ​യാ​ണ് ഞാ​നും എ​ന്നെ​പ്പോ​ലെ​യു​ള്ള സി​നി​മാ താ​ര​ങ്ങ​ളും. മോ​ശം ക​മ​ന്‍റ് ഇ​ടു​ന്ന​വ​ർ അ​തു​കൂ​ടി മ​ന​സി​ലാ​ക്കു​ക,’’ മാ​ള​വി​ക മേ​നോ​ൻ വീ​ഡി​യോ​യ്ക്ക് വി​ശ​ദീ​ക​ര​ണ​മാ​യി പ​റ​ഞ്ഞു.