ജോ​ർ​ജി​ന്‍റെ മ​ക​ളു​ടെ മ​ധു​രം വെ​യ്പ്പ് ച​ട​ങ്ങ് ആ​ഘോ​ഷ​മാ​ക്കി മ​മ്മൂ​ട്ടി​യും കു​ടും​ബ​വും; വീ​ഡി​യോ
Friday, January 17, 2025 3:51 PM IST
നി​ർ​മാ​താ​വും മ​മ്മൂ​ട്ടി​യു​ടെ മേ​ക്ക​പ്പ്മാ​നു​മാ​യ ജോ​ർ​ജി​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള മ​ധു​രം​വെ​യ്പ് ച​ട​ങ്ങി​ൽ ഉ​ട​നീ​ളം പ​ങ്കെ​ടു​ത്ത് മ​മ്മൂ​ട്ടി​യും കു​ടും​ബ​വും. ജോ​ർ​ജി​ന്‍റെ മൂ​ത്ത​മ​ക​ൾ സി​ന്തി​യാ​യു​ടെ മ​ധു​രം​വെ​യ്പ് ച​ട​ങ്ങി​ലാ​ണ് താ​ര​കു​ടും​ബം ഒ​ന്നി​ച്ചെ​ത്തി​യ​ത്.

അ​ഖി​ൽ ആ​ണ് വ​ര​ൻ. ജ​നു​വ​രി 18ന് ​പാ​ലാ​യി​ൽ വ​ച്ചാ​ണ് വി​വാ​ഹം. കൊ​ച്ചി ഐ​എം​എ ഹാ​ളി​ൽ ന​ട​ന്നു​വ​ച്ച ച​ട​ങ്ങി​ൽ മ​മ്മൂ​ട്ടി​യും ദു​ൽ​ഖ​റും കു​ടും​ബ​സ​മേ​തം പ​ങ്കെ​ടു​ത്തു.



മ​മ്മൂ​ട്ടി​യു​ടെ സ​ന്ത​ത​സ​ഹ​ചാ​രി​യാ​ണ് ജോ​ർ​ജ്. മ​മ്മൂ​ട്ടി​ക്കൊ​പ്പം എ​പ്പോ​ഴും കാ​ണു​ന്ന ജോ​ർ​ജ് താ​ര​ത്തി​ന്‍റെ ഏ​റ്റ​വും അ​ടു​ത്ത​യാ​ളാ​ണ്. മ​മ്മൂ​ട്ടി​യ്ക്കും സു​ൽ​ഫ​ത്തി​നു​മൊ​പ്പം ദു​ൽ​ഖ​ർ സ​ൽ​മാ​ൻ, ഭാ​ര്യ അ​മാ​ൽ, മ​ക​ൾ മ​റി​യം എ​ന്നി​വ​രും ച​ട​ങ്ങി​നു എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നു.



ര​മേ​ഷ് പി​ഷാ​ര​ടി​യും ഭാ​ര്യ​യ്ക്ക് ഒ​പ്പം ച​ട​ങ്ങി​ന് വ​ന്നി​രു​ന്നു. ജോ​ർ​ജി​നും ഭാ​ര്യ ഉ​ഷ​യ്ക്കും ര​ണ്ട് മ​ക്ക​ളാ​ണു​ള്ള​ത്. ഇ​ള​യ മ​ക​ൾ സി​ൽ​വി​യ ജോ​ർ​ജ്.