സം​ഗീ​ത​മൊ​ക്കെ ന​ല്ല​താ​ണ്, പ​ക്ഷേ ഇ​ക്കാ​ര്യം കൂ​ടി ശ്ര​ദ്ധി​ക്കൂ; അ​നി​രു​ദ്ധി​ന് എ.​ആ​ർ. റ​ഹ്മാ​ന്‍റെ ഉ​പ​ദേ​ശം
Thursday, January 9, 2025 11:25 AM IST
അ​നി​രു​ദ്ധ് ര​വി​ച​ന്ദ​റി​ന്‍റെ സം​ഗീ​ത​സം​വി​ധാ​ന​ത്തെ പ്ര​ശം​സി​ച്ച് എ.​ആ​ർ.​റ​ഹ്മാ​ൻ. വ്യ​ത്യ​സ്ത​മാ​യ ഈ​ണ​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ മ​ന​സ്സി​ൽ ഇ​ടം നേ​ടാ​ൻ അ​നി​രു​ദ്ധി​നു സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു സം​ഗീ​ത​സം​വി​ധാ​യ​ക​രു​ണ്ടെ​ങ്കി​ലും അ​വ​രി​ൽ നി​ന്നൊ​ക്കെ അ​നി​രു​ദ്ധ് വേ​റി​ട്ടു നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും റ​ഹ്മാ​ൻ പ​റ​ഞ്ഞു.

ജ​യം ര​വി​യെ​യും നി​ത്യ മേ​നോ​നെ​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഉ​ദ​യ​നി​ധി​യു​ടെ ഭാ​ര്യ കി​രു​തി​ക സം​വി​ധാ​നം ചെ​യ്യു​ന്ന ‘കാ​ത​ലി​ക്ക നേ​ര​മി​ല്ലൈ’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ലോ​ഞ്ചി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

""അ​നി മി​ക​ച്ച സം​ഗീ​ത​മാ​ണ് ഒ​രു​ക്കു​ന്ന​ത്. അ​ദ്ദേ​ഹം വ​ലി​യ സി​നി​മ​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യും ഹി​റ്റു​ക​ൾ ന​ൽ​കു​ക​യും ചെ​യ്യു​ന്നു. 10 അ​ല്ല 10,000 സം​ഗീ​ത​സം​വി​ധാ​യ​ക​രു​ണ്ട് ഇ​വി​ടെ. എ​ന്നാ​ൽ അ​ദ്ദേ​ഹം വേ​റി​ട്ട് നി​ൽ​ക്കു​ന്നു.

അ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഴി​വ് കൊ​ണ്ടാ​ണ്. എ​നി​ക്ക് അ​നി​യോ​ട് ഒ​രു അ​ഭ്യ​ർ​ഥ​ന​യു​ണ്ട്. ക്ലാ​സി​ക്ക​ൽ സം​ഗീ​തം പ​ഠി​ച്ച് പാ​ട്ടു​ക​ള്‍ ചെ​യ്യ​ണം. രാ​ഗം അ​ടി​സ്ഥാ​ന​മാ​ക്കി കു​റേ പാ​ട്ടു​ക​ൾ ഒ​രു​ക്ക​ണം. അ​തി​ലൂ​ടെ നി​ങ്ങ​ളു​ടെ സം​ഗീ​ത​ത്തെ സ​മ്പ​ന്ന​മാ​ക്കു​ക മാ​ത്ര​മ​ല്ല, അ​ടു​ത്ത ത​ല​മു​റ​യെ പ്ര​ചോ​ദി​പ്പി​ക്കാ​നും പ​ഠി​പ്പി​ക്കാ​നും സാ​ധി​ക്കും.'' എ.​ആ​ർ.​റ​ഹ്മാ​ൻ പ​റ​ഞ്ഞു