കെ​ജി​എ​ഫി​നു ശേ​ഷം യാ​ഷി​ന്‍റെ ബ്ര​ഹ്മാ​ണ്ഡ​ ചി​ത്രം; ഗീ​തു മോ​ഹ​ൻ​ദാ​സി​ന്‍റെ ‘ടോ​ക്സി​ക്’ ടീ​സ​ർ
Wednesday, January 8, 2025 2:45 PM IST
സൂ​പ്പ​ർ​താ​രം യാ​ഷി​നെ നാ​യ​ക​നാ​ക്കി ഗീ​തു മോ​ഹ​ൻ​ദാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം ടോ​ക്സി​ക്കി​ന്‍റെ ആ​ദ്യ ഗ്ലിം​പ്സ് എ​ത്തി. ന​ട​ന്‍റെ പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഈ ​പ്ര​ത്യേ​ക ടീ​സ​ർ റി​ലീ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ന​ട​ൻ സു​ദേ​വ് നാ​യ​രും ടീ​സ​റി​ലു​ണ്ട്. യാ​ഷി​ന്‍റെ പ​ത്തൊ​ൻ​പ​താം സി​നി​മ​യാ​ണി​ത്. എ ​ഫെ​യ​റി ടെ​യി​ൽ ഫോ​ർ ഗ്രൗ​ൺ-​അ​പ്‌​സ് എ​ന്നാ​ണ് ടാ​ഗ്‌​ലൈ​ൻ. നി​വി​ൻ പോ​ളി നാ​യ​ക​നാ​യെ​ത്തി​യ മൂ​ത്തോ​നു ശേ​ഷം ഗീ​തു സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.



കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ല്‍ വെ​ങ്ക​ട്ട് കെ. ​നാ​രാ​യ​ണ​യും മോ​ൺ​സ്റ്റ​ർ മൈ​ൻ​ഡ് ക്രി​യേ​ഷ​ൻ​സും ചേ​ർ​ന്നാ​ണ് നി​ർ​മാ​ണം. 2025 ഏ​പ്രി​ൽ 10-ന് ​സി​നി​മ റി​ലീ​സ് ചെ​യ്യു​മെ​ന്നാ​ണ് വി​വ​രം. പി​ആ​ർ​ഒ- പ്ര​തീ​ഷ് ശേ​ഖ​ർ.