അ​പ്പ​യെ ഇ​നി​യും അ​നു​ക​രി​ക്ക​ണം, ഇ​ത് അ​ഭ്യ​ർ​ഥ​ന​യാ​ണ്: കോ​ട്ട​യം ന​സീ​റി​നോ​ട് ചാ​ണ്ടി
Tuesday, January 7, 2025 4:34 PM IST
ഉ​മ്മ​ൻ​കോ​ട്ട​യം ന​സീ​റി​നോ​ട് ഉ​മ്മ​ൻ ചാ​ണ്ടി​യെ ഇ​നി​യും അ​നു​ക​രി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് ചാ​ണ്ടി ഉ​മ്മ​ൻ. ത​ന്‍റെ അ​പ്പ​യെ മ​നോ​ഹ​ര​മാ​യി അ​നു​ക​രി​ക്കു​ന്ന വ്യ​ക്തി​യാ​ണ് കോ​ട്ട​യം ന​സീ​റെ​ന്നും അ​തു കാ​ണു​ന്ന​ത് ത​നി​ക്കു സ​ന്തോ​ഷ​മാ​ണെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ പ​റ​ഞ്ഞു.

ഉ​ബൈ​നി സം​വി​ധാ​നം ചെ​യ്യു​ന്ന ‘ശു​ക്ര​ൻ’ എ​ന്ന സി​നി​മ​യു​ടെ പൂ​ജാ ച​ട​ങ്ങി​ലാ​ണ് ചാ​ണ്ടി ഉ​മ്മ​ന്‍റെ പ്ര​തി​ക​ര​ണം. ബി​ബി​ൻ ജോ​ർ​ജും ച​ന്തു​നാ​ഥും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന സി​നി​മ​യാ​ണ് ശു​ക്ര​ൻ. ചി​ത്ര​ത്തി​ൽ കോ​ട്ട​യം ന​സീ​റും ശ്ര​ദ്ധേ​യ​മാ​യ ഒ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

‘‘അ​പ്പ​യെ മ​നോ​ഹ​ര​മാ​യി അ​നു​ക​രി​ക്കു​ന്ന ക​ലാ​കാ​ര​നാ​ണ് കോ​ട്ട​യം ന​സീ​ർ. കു​റ​ച്ചു നാ​ൾ മു​മ്പ് ന​സീ​ർ ന​ട​ത്തി​യ ഒ​രു പ്ര​സ്താ​വ​ന​യാ​ണ് ഇ​പ്പോ​ൾ എ​ന്‍റെ ശ്ര​ദ്ധ​യി​ൽ വ​രു​ന്ന​ത്. ‘ഞാ​നി​നി ഉ​മ്മ​ൻ ചാ​ണ്ടി സാ​റി​നെ അ​നു​ക​രി​ക്കി​ല്ല’ എ​ന്ന് ന​സീ​ർ പ​റ​ഞ്ഞി​രു​ന്നു.

അ​തി​നു ശേ​ഷം ന​സീ​റി​നെ നേ​രി​ട്ട് കാ​ണു​ന്ന​ത് ഇ​പ്പോ​ഴാ​ണ്. എ​ന്‍റെ അ​പ്പ​യെ ഇ​നി​യും നി​ങ്ങ​ൾ അ​നു​ക​രി​ക്ക​ണം. അ​ഭ്യ​ർ​ഥ​ന​യാ​ണ്. മ​നു​ഷ്യ മ​ന​സി​ൽ ഇ​ന്നും ജീ​വി​ക്കു​ന്ന മ​നു​ഷ്യ​നാ​ണ് എ​ന്‍റെ അ​പ്പ. അ​ദ്ദേ​ഹ​ത്തെ അ​നു​ക​രി​ക്കു​ന്ന​തു കാ​ണു​ന്ന​ത് ഏ​റെ സ​ന്തോ​ഷ​മാ​ണ്''. ചാ​ണ്ടി പ​റ​ഞ്ഞു. കോ​ട്ട​യം ന​സീ​റി​നെ ചേ​ർ​ത്തു പി​ടി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ചാ​ണ്ടി ഉ​മ്മ​ന്‍റെ വാ​ക്കു​ക​ൾ.