കൂ​മ​ന് ശേ​ഷം വീ​ണ്ടും ആ​സി​ഫ് അ​ലി​യും ജീ​ത്തു ജോ​സ​ഫും; മി​റാ​ഷ് ടൈ​റ്റി​ൽ
Tuesday, January 7, 2025 2:33 PM IST
കൂ​മ​ൻ എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം ആ​സി​ഫ് അ​ലി​യും ജി​ത്തു ജോ​സ​ഫും ഒ​ന്നി​ക്കു​ന്നു. മി​റാ​ഷ് എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു വി​ട്ടു. ഈ ​മാ​സം ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ന്ന ചി​ത്ര​ത്തിൽ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത് ആ​സി​ഫ് അ​ലി​യും അ​പ​ർ​ണ ബാ​ല​മു​ര​ളി​യു​മാ​ണ്.

സെ​വ​ൻ വ​ൺ സെ​വ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ​യും ബെ​ഡ് ടൈം ​സ്റ്റോ​റീ​സി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ ഫോ​ർ എ​ക്സ്പെ​രി​മെ​ന്‍റ്സും നാ​ദ് സ്റ്റു​ഡി​യോ​സും ചേ​ർ​ന്നാ​ണ് ചി​ത്രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മു​കേ​ഷ് ആ​ർ. മെ​ഹ്താ, ജ​തി​ൻ എം. ​സേ​തി, സി.​വി. സാ​ര​ഥി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.




Fades as you get closer എ​ന്ന ടാ​ഗ് ലൈ​നോ​ടെ​യാ​ണ് ടൈ​റ്റി​ൽ പോ​സ്റ്റ​ർ പു​റ​ത്തു​വ​ന്ന​ത്. ഹ​ക്കീം ഷാ, ​ഹ​ന്ന റെ​ജി കോ​ശി, സ​മ്പ​ത്ത് എ​ന്നി​വ​രാ​ണ് മ​റ്റു​ള്ള പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള മ​റ്റ് വി​വ​ര​ങ്ങ​ളൊ​ന്നും അ​ണി​യ​റ​ക്കാ​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.