ന​യ​ന്‍​താ​ര​യോ​ട് അ​ഞ്ചു​കോ​ടി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല; പ്ര​ച​രി​ക്കു​ന്ന​ത് വ്യാ​ജ​വാ​ര്‍​ത്ത​യെ​ന്ന് ‘ച​ന്ദ്ര​മു​ഖി’ നി​ർ​മാ​താ​ക്ക​ൾ
Tuesday, January 7, 2025 1:03 PM IST
ന​യ​ൻ​താ​ര​യ്ക്കെ​തി​രെ അ​ഞ്ച് കോ​ടി​യു​ടെ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചെ​ന്ന വാ​ർ​ത്ത നി​ഷേ​ധി​ച്ച് ച​ന്ദ്ര​മു​ഖി സി​നി​മ​യു​ടെ നി​ർ​മാ​താ​ക്ക​ളാ​യ ശി​വാ​ജി പ്രൊ‍‍​ഡ​ക്‌​ഷ​ൻ​സ്. നോ ​ഒ​ബ്ജ​ക്ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് (എ​ന്‍.​ഒ.​സി) വാ​ങ്ങി​യ​തി​നു ശേ​ഷ​മാ​ണ് ച​ന്ദ്ര​മു​ഖി​യി​ലെ ദൃ​ശ്യ​ങ്ങ​ള്‍ നെ​റ്റ്ഫ്ലി​ക്സ് ഡോ​ക്യു​മെ​ന്‍റ​റ​യി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഇ​വ​ർ പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.

ര​ജ​നി​കാ​ന്തും ജ്യോ​തി​ക​യും അ​ഭി​ന​യി​ച്ച ന​യ​ൻ​താ​ര​യു​ടെ മു​ൻ സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​മാ​യ ച​ന്ദ്ര​മു​ഖി​യി​ൽ നി​ന്നു​ള്ള ഒ​രു ക്ലി​പ്പ് നെ​റ്റ്ഫ്ലി​ക്സ് ഡോ​ക്യു​മെ​ന്റ​റി​യാ​യ ന​യ​ൻ​താ​ര: ബി​യോ​ണ്ട് ദ് ​ഫെ​യ​റി​ടെ​യി​ലി​ൽ" അ​നു​മ​തി​യി​ല്ലാ​തെ ഉ​പ​യോ​ഗി​ച്ച​തി​ന് നി​ർ​മാ​താ​ക്ക​ൾ വ​ക്കീ​ൽ നോ​ട്ടീ​യ് അ​യ​ച്ചു​വെ​ന്ന വാ​ർ​ത്ത ത​മി​ഴ് മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം വ​ന്നി​രു​ന്നു. അ​വ​രു​ടെ ഉ​ള്ള​ട​ക്കം നി​യ​മ​വി​രു​ദ്ധ​മാ​യി ഉ​പ​യോ​ഗി​ച്ച​തി​ന് അ​ഞ്ചു കോ​ടി ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ് എ​ന്നും വാ​ർ​ത്ത​യി​ൽ പ​റ​ഞ്ഞി​രു​ന്നു.

ന​യ​ൻ​താ​ര​യും ധ​നു​ഷും ത​മ്മി​ലു​ള്ള നി​യ​മ​പോ​രാ​ട്ട​ത്തി​നി​ടെ​യാ​ണ് ഇ​ങ്ങ​നെ​യൊ​രു വാ​ർ​ത്ത പ്ര​ച​രി​ക്കാ​നി​ട​യാ​യ​ത് ന​ടി​യെ​യും സ​മ്മ​ർ​ദ​ത്തി​ലാ​ക്കി. എ​ന്നാ​ൽ ‘ച​ന്ദ്ര​മു​ഖി’​യി​ലെ രം​ഗ​ങ്ങ​ള്‍ ഡോ​ക്യു​മെ​ന്‍റി​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു വേ​ണ്ടി റൗ​ഡി പി​ക്ചേ​ഴ്‌​സ് എ​ന്ന നി​ര്‍​മാ​ണ ക​മ്പ​നി​ക്ക് എ​ന്‍​ഒ​സി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന ക​ത്തു​വ​ന്ന​തോ​ടെ ഈ ​വി​വാ​ദം കെ​ട്ട​ട​ങ്ങി.