അ​ഞ്ചു കോ​ടി ന​ല്‍​ക​ണം, ന​യ​ന്‍​താ​ര​യ്ക്ക് വീ​ണ്ടും നോ​ട്ടീ​സ്; നി​യ​മ​ന​ട​പ​ടി​യു​മാ​യി ച​ന്ദ്ര​മു​ഖി നി​ര്‍​മാ​താ​ക്ക​ള്‍
Tuesday, January 7, 2025 11:43 AM IST
വി​വാ​ഹ ഡോ​ക്യു​മെ​ന്‍റ​റി വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ടി ന​യ​ന്‍​താ​ര​യ്ക്ക് വീ​ണ്ടും നോ​ട്ടീ​സ്. ധ​നു​ഷി​ന്‍റെ ക​മ്പ​നി​ക്ക് പി​ന്നാ​ലെ അ​ഞ്ച് കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ച​ന്ദ്ര​മു​ഖി സി​നി​മ​യു​ടെ നി​ര്‍​മാ​താ​ക്ക​ളും ന​യ​ന്‍​താ​ര​യ്ക്ക് നോ​ട്ടീ​സ് അ​യ​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്.

ത​ങ്ങ​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ ച​ന്ദ്ര​മു​ഖി സി​നി​മ​യു​ടെ അ​ണി​യ​റ ദൃ​ശ്യ​ങ്ങ​ള്‍ ന​യ​ന്‍​താ​ര​യു​ടെ ഡോ​ക്യു​മെ​ന്‍റ​റി​യി​ല്‍ ഉ​പ​യോ​ഗി​ച്ചു​വെ​ന്നാ​ണ് നോ​ട്ടീ​സി​ല്‍ പ​റ​യു​ന്ന​ത്. നെ​റ്റ്ഫ്ലി​ക്സി​നും നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്.

2005ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ച​ന്ദ്ര​മു​ഖി എ​ന്ന ചി​ത്ര​ത്തി​ല്‍ ര​ജ​നീ​കാ​ന്താ​യി​രു​ന്നു നാ​യ​ക​ന്‍. ശി​വാ​ജി പ്രൊ​ഡ​ക്ഷ​ന്‍​സ് ആ​യി​രു​ന്നു നി​ര്‍​മാ​താ​ക്ക​ള്‍. ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ ദൃ​ശ്യ​ങ്ങ​ള്‍ ന​യ​ന്‍​താ​ര​യു​ടെ 'ന​യ​ന്‍​താ​ര; ബി​യോ​ണ്ട് ദി ​ഫെ​യ​റി​ടെ​യ്ല്‍' എ​ന്ന വി​വാ​ഹ ഡോ​ക്യു​മെ​ന്‍റ​റി​യി​ല്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ന​വം​ബ​ര്‍ 18നാ​ണ് ഡോ​ക്യു​മെ​ന്‍റ​റി പു​റ​ത്തി​റ​ങ്ങി​യ​ത്.