എ​നി​ക്ക് അ​ദ്ദേ​ഹം പെ​ണ്ണി​നെ ത​ന്ന​ത് ത​ന്നെ വ​ലി​യ കാ​ര്യ​മാ​ണ്; ഭാ​ര്യ​പി​താ​വി​നെ​ക്കു​റി​ച്ച് ശി​വ​കാ​ർ​ത്തി​കേ​യ​ൻ
Saturday, January 4, 2025 3:07 PM IST
അ​മ്മാ​യി​അ​പ്പ​ൻ-​മ​രു​മ​ക​ൻ ബ​ന്ധം ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ബ​ന്ധ​മാ​ണെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞ് ന​ട​ൻ ശി​വ​കാ​ർ​ത്തി​കേ​യ​ൻ. ത​നി​ക്ക് പെ​ണ്ണി​നെ ന​ൽ​കി​യ​ത് ത​ന്നെ മ​ഹാ​ഭാ​ഗ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹ​മാ​ണ് സ്വ​പ്ന​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ പോ​കാ​ൻ ത​ന്നെ പ്രോ​ത്സാ​ഹി​പ്പി​ച്ച​തെ​ന്നും ശി​വ​കാ​ർ​ത്തി​കേ​യ​ൻ പ​റ​യു​ന്നു.

നേ​സി​പ്പാ​യ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഓ​ഡി​യോ ലോ​ഞ്ചി​ൽ സം​സാ​രി​ക്ക​വേ​യാ​ണ് താ​രം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ആ​കാ​ശ് മു​ര​ളി നാ​ക​നാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​താ​വ് ന​ട​ന്‍റെ ഭാ​ര്യ​പി​താ​വാ​യ സേ​വി​യ​ര്‍ ബ്രി​ട്ടോ ആ​ണ്. ഇ​ത്ത​ര​ത്തി​ല്‍ ഒ​രു അ​മ്മാ​യി​യ​പ്പ​ന്‍ - മ​രു​മ​ക​ന്‍ കോ​മ്പോ കി​ട്ടു​ന്ന​ത് മ​ഹാ ഭാ​ഗ്യ​മാ​ണ് എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് വേ​ദി​യി​ല്‍ ശി​വ​കാ​ര്‍​ത്തി​കേ​യ​ന്‍ സം​സാ​രി​ച്ചു തു​ട​ങ്ങി​യ​ത്.

""എ​ന്‍റെ സ്വ​ന്തം താ​യ്മാ​മ​ന്‍ (അ​മ്മ​യു​ടെ സ​ഹോ​ദ​ര​ന്‍) ത​ന്നെ​യാ​ണ് എ​ന്‍റെ മാ​മ​നാ​ര് (അ​മ്മാ​യി​യ​പ്പ​ന്‍). അ​ദ്ദേ​ഹം എ​നി​ക്ക് സ്‌​പെ​ഷ്യ​ലാ​ണ്. പെ​ണ്ണി​നെ ത​ന്ന​ത് ത​ന്നെ വ​ലി​യ കാ​ര്യ​മാ​ണ്. എ​നി​ക്ക് അ​ന്ന് നി​ര​ന്ത​ര​മാ​യ ജോ​ലി​യോ കൂ​ലി​യോ ഒ​ന്നു​മി​ല്ല. ടെ​ലി​വി​ഷ​നി​ല്‍ കോം​പ​യ​റിം​ഗ് ചെ​യ്താ​ല്‍ 4500 രൂ​പ​യാ​ണ് കി​ട്ടു​ന്ന​ത്. എ​ന്നി​ട്ടും എ​ന്‍റെ അ​മ്മാ​യി​യ​പ്പ​ന്‍ പ​റ​ഞ്ഞു, സാ​ര​മി​ല്ല അ​വ​ന്‍ എ​ന്തോ ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ട് എ​ന്ന്.

മ​ദ്രാ​സി​ല്‍ പോ​യി അ​തി​ജീ​വി​ക്കു​ന്ന​ത് ത​ന്നെ വ​ലി​യ കാ​ര്യ​മാ​ണ്. അ​വ​ന്‍ സി​നി​മ​യി​ലേ​ക്ക് പോ​ക​ണം എ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു. അ​ത് ന​മു​ക്ക് സ​പ്പോ​ര്‍​ട്ട് ചെ​യ്യാം എ​ന്ന് പ​റ​ഞ്ഞ് എ​ന്നെ പ്രോ​ത്സാ​ഹി​പ്പി​ച്ച​ത് എ​ന്‍റെ അ​മ്മാ​യി​യ​പ്പ​നാ​ണ്. ഇ​ന്ന് ഈ ​നി​ല​യി​ലെ​ത്തി, ഈ ​വേ​ദി​യി​ല്‍ നി​ല്‍​ക്കു​മ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന് ന​ന്ദി പ​റ​യ​ണം എ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു.

പോ​ടാ, പോ​യി എ​ന്തെ​ങ്കി​ലും ചെ​യ്യ് എ​ന്ന് പ​റ​ഞ്ഞ് ധൈ​ര്യ​മാ​യി പ​റ​ഞ്ഞു​വി​ട്ട​ത് അ​ദ്ദേ​ഹ​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് എ​ന്‍റെ ഭാ​ര്യ​യെ കൂ​ടാ​തെ ഒ​രു പെ​ണ്‍​കു​ട്ടി കൂ​ടെ​യാ​ണ് ഉ​ള്ള​ത്. 43-ാം വ​യ​സി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് ഹാ​ര്‍​ട്ട് അ​റ്റാ​ക്ക് വ​ന്നു. അ​തി​ന് ശേ​ഷം ബി​സി​ന​സൊ​ക്കെ വി​ട്ട് അ​ദ്ദേ​ഹം മ​ക്ക​ള്‍​ക്കൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കാ​ന്‍ ആ​ഗ്ര​ഹി​ച്ചു. ആ ​സ​മ​യ​ത്താ​ണ് എ​ന്‍റെ അ​ച്ഛ​നും മ​ര​ണ​പ്പെ​ട്ട​ത്.

ഞ​ങ്ങ​ളും ര​ണ്ട് മ​ക്ക​ളാ​ണ്. ക​ഷ്ട​പ്പെ​ട്ട് മു​ന്നോ​ട്ട് വ​രു​ന്ന​തി​നി​ട​യി​ല്‍ അ​വ​രു​ടെ മ​ക​ളെ എ​നി​ക്ക് വി​വാ​ഹം ക​ഴി​ച്ചു ത​ന്നു. ല​ക്ഷ​ങ്ങ​ള്‍ സ​മ്പാ​ദി​ക്കു​ന്ന ജോ​ലി​ക്ക് പോ​യി മ​ക​ളെ നോ​ക്കൂ എ​ന്ന് പ​റ​യു​ന്ന​തി​ന് പ​ക​രം, നീ ​നി​ന്‍റെ സ്വ​പ്‌​ന​ങ്ങ​ള്‍​ക്ക് പി​റ​കെ പോ​കൂ എ​ന്ന് പ​റ​ഞ്ഞ​ത് അ​ദ്ദേ​ഹ​മാ​ണ്. അ​മ്മാ​യി​യ​പ്പ​ന്‍ മ​രു​മ​ക​ന്‍ ബ​ന്ധം വ​ള​രെ മ​നോ​ഹ​ര​മാ​യ ഒ​ന്നാ​ണ്.'' ശി​വ​കാ​ര്‍​ത്തി​കേ​യ​ന്‍ പ​റ​ഞ്ഞു.

ശി​വ​കാ​ർ​ത്തി​ക​യ​ന്‍റെ മാ​താ​വ് രാ​ജി ദാ​സി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ മ​ക​ളെ​യാ​ണ് താ​രം വി​വാ​ഹം ചെ​യ്ത​ത്. 2010ലാ​യി​രു​ന്നു ആ​ർ​തി​യു​മാ​യു​ള്ള എ​സ്കെ​യു​ടെ വി​വാ​ഹം. ദ​ന്പ​തി​ക​ൾ​ക്ക് മൂ​ന്നു​മ​ക്ക​ളാ​ണു​ള്ള​ത്.