അ​ഹ​ങ്കാ​രം കൂ​ടി നി​ന്ന സ​മ​യ​ത്ത് ഒ​ഴി​വാ​ക്കി​യ സി​നി​മ, ഇ​പ്പോ​ൾ കു​റ്റ​ബോ​ധം; തു​റ​ന്നു​പ​റ​ഞ്ഞ് വി​ൻ​സി അ​ലോ​ഷ്യ​സ്
Saturday, January 4, 2025 2:25 PM IST
ത​ന്‍റെ അ​ഹ​ങ്കാ​രം കാ​ര​ണം കാ​നി​ൽ തി​ള​ങ്ങി​യ ഇ​ന്ത്യ​ൻ ചി​ത്രം ഓ​ൾ വീ ​ഇ​മാ​ജി​ൻ അ​സ് ലൈ​റ്റി​ലെ വേ​ഷം വേ​ണ്ടെ​ന്നു​വ​ച്ചെ​ന്നും ഏ​തോ ഒ​രു സ​മ​യ​ത്ത് അ​ഹ​ങ്കാ​രം കൂ​ടി​പ്പോ​യെ​ന്നും തു​റ​ന്നു​പ​റ​ഞ്ഞ് ന​ടി വി​ൻ​സി അ​ലോ​ഷ്യ​സ്.

പ്രാ​ർ​ഥ​ന​യും ന​ന്മ​യും ചെ​യ്തി​രു​ന്ന സ​മ​യ​ത്ത് ത​നി​ക്കു ല​ഭി​ക്കേ​ണ്ട​ത് ല​ഭി​ച്ചി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ ഇ​പ്പോ​ൾ ഉ​യ​ർ​ച്ച​യി​ൽ നി​ന്ന് താ​ഴേ​ക്ക് എ​ത്തി നി​ൽ​ക്കു​ക​യാ​ണെ​ന്നും വി​ൻ​സി പ​റ​ഞ്ഞു. ന​സ്രാ​ണി യു​വ​ശ​ക്തി പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു താ​രം.

ഞാ​ൻ എ​ങ്ങ​നെ​യാ​ണ് സി​നി​മാ ലോ​ക​ത്തേ​ക്കു ക​ട​ന്നു വ​ന്ന​തെ​ന്ന് നി​ങ്ങ​ൾ​ക്ക് എ​ല്ലാം അ​റി​യാ​വു​ന്ന കാ​ര്യ​മാ​കും. ‘നാ​യി​ക നാ​യ​ക​ൻ’ എ​ന്ന റി​യാ​ലി​റ്റി ഷോ ​വ​ഴി​യാ​യി​രു​ന്നു എ​ന്‍റെ ക​ട​ന്നു​വ​ര​വ്. ആ ​സ​മ​യ​ത്ത് ഞാ​ൻ വി​ചാ​രി​ച്ചി​രു​ന്നു എ​നി​ക്ക് ഭ​യ​ങ്ക​ര അ​നു​ഗ്ര​ഹം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന്.

കാ​ര​ണം ആ ​സ​മ​യ​ത്ത് ന​ല്ല രീ​തി​യി​ലു​ള്ള പ്രാ​ർ​ഥ​ന​യു​ണ്ട്, ന​ല്ല രീ​തി​യി​ൽ ആ​രെ​യും ബു​ദ്ധി​മു​ട്ടി​ക്കാ​തെ​യും ആ​രെ​യും വെ​റു​പ്പി​ക്കാ​തെ​യു​മാ​ണ് ന​ട​ന്നി​രു​ന്ന​ത്. വ​ലി​യ അ​ഹ​ങ്കാ​രം ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

അ​ങ്ങ​നെ ഓ​രോ വ​ഴി​ക​ൾ തു​റ​ന്നു​വ​ന്നു. നാ​യി​ക നാ​യ​ക​ൻ ക​ഴി​ഞ്ഞ് സി​നി​മ​ക​ൾ വ​രാ​ൻ തു​ട​ങ്ങി. ക​ന​കം കാ​മി​നി ക​ല​ഹം, വി​കൃ​തി, ഭീ​മ​ന്‍റെ വ​ഴി, ജ​ന​ഗ​ണ​മ​ന അ​ങ്ങ​നെ ന​ല്ല ന​ല്ല സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​യി. പി​ന്നീ​ട് രേ​ഖ വ​ന്നു. രേ​ഖ​യി​ലൂ​ടെ​യാ​ണ് സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് കി​ട്ടു​ന്ന​ത്.

എ​ന്‍റെ ഈ ​വ​ള​ർ​ച്ച​യ്ക്കി​ട​യി​ൽ എ​ന്നി​ൽ ചി​ല കാ​ര്യ​ങ്ങ​ൾ സം​ഭ​വി​ച്ചു. ഓ​രോ സി​നി​മ​യും വി​ജ​യി​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ എ​നി​ക്ക് അ​ഹ​ങ്കാ​രം കൂ​ടി. ഞാ​ൻ അ​ഹ​ങ്ക​രി​ച്ചു തു​ട​ങ്ങി​യ​പ്പോ​ൾ എ​ന്‍റെ പ്രാ​ർ​ഥ​ന കു​റ​ഞ്ഞു.

അ​തി​നു ശേ​ഷം ഇ​റ​ങ്ങി​യ സി​നി​മ​ക​ൾ എ​ല്ലാം പ​രാ​ജ​യ​മാ​യി​രു​ന്നു. പി​ന്നെ ഒ​ന്നും ന​ല്ല​താ​യി എ​ന്‍റെ ജീ​വി​ത​ത്തി​ൽ സം​ഭ​വി​ച്ചി​ട്ടി​ല്ല. ഞാ​ൻ ഒ​രു ഏ​റ്റു​പ​റ​ച്ചി​ൽ ആ​യി ഒ​രു കാ​ര്യം പ​റ​യാം. എ​നി​ക്ക് അ​ഹ​ങ്കാ​രം കേ​റി​യ സ​മ​യ​ത്താ​ണ് ഒ​രു സി​നി​മ എ​നി​ക്ക് വ​രു​ന്ന​ത്. ആ ​ഓ​ഫ​ർ വ​ന്ന​പ്പോ​ൾ ഇ​ത് എ​നി​ക്ക് പ​റ്റി​യ സി​നി​മ​യ​ല്ല എ​ന്നു​പ​റ​ഞ്ഞ് ഒ​ഴി​വാ​ക്കി വി​ട്ടു. അ​ത് ഇ​ന്ന് കാ​നി​ൽ എ​ത്തി നി​ൽ​ക്കു​ന്ന ഒ​രു സി​നി​മ​യാ​ണ്, ‘ഓ​ൾ വി ​ഇ​മാ​ജി​ൻ അ​സ് ലൈ​റ്റ്’.

ക​നി കു​സൃ​തി, ദി​വ്യ പ്ര​ഭ ഒ​ക്കെ അ​ഭി​ന​യി​ച്ച സി​നി​മ​യാ​ണ്. എ​ന്‍റെ അ​ഹ​ങ്കാ​ര​ത്തി​ന്‍റെ പേ​രി​ൽ ഞാ​ൻ ഒ​ഴി​വാ​ക്കി​യ സി​നി​മ. വാ​ളെ​ടു​ത്ത​വ​ൻ വാ​ളാ​ൽ എ​ന്ന് പ​റ​യു​ന്ന​തു​പോ​ലെ ഒ​രു അ​വ​സ്ഥ​യാ​ണ് എ​ന്‍റെ ജീ​വി​ത​ത്തി​ൽ സം​ഭ​വി​ച്ച​ത്.

ന​മ്മ​ൾ എ​ത്തി​ച്ചേ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത് എ​ത്തി​ച്ചേ​ര​ണം, എ​ങ്കി​ൽ മ​ന​സി​ൽ ന​ന്മ​യും വി​ശ്വാ​സ​വും വേ​ണം. പ്രാ​ർ​ഥ​ന​യു​ള്ള സ​മ​യ​ത്ത്, മ​ന​സി​ൽ ന​ന്മ​യു​ള്ള സ​മ​യ​ത്ത് എ​ത്തേ​ണ്ടി​ട​ത്ത് ഞാ​ൻ എ​ത്തി​യി​രു​ന്നു.

ഇ​തെ​ല്ലാം മാ​റി നി​ന്ന സ​മ​യ​ത്ത് ജീ​വി​ത​ത്തി​ൽ ഒ​രു സ്ഥ​ല​ത്തും ഞാ​ൻ എ​ത്തി​യി​ട്ടി​ല്ല. ന​മ്മ​ൾ ചെ​യ്യു​ന്ന പ്ര​വൃ​ത്തി​യു​ടെ ഫ​ലം ന​മ്മ​ൾ അ​നു​ഭ​വി​ക്കു​ക ത​ന്നെ ചെ​യ്യും. എ​ന്‍റെ അ​നു​ഭ​വം അ​താ​ണ്. ഇ​പ്പോ​ൾ ഞാ​ൻ എ​ന്നെ മ​ന​സി​ലാ​ക്കു​ന്നു​ണ്ട്. അ​ഹ​ങ്ക​രി​ച്ച​തി​നൊ​ക്കെ പ്ര​തി​ഫ​ലം കി​ട്ടി.

ര​ണ്ടു വ​ർ​ഷ​ത്തോ​ളം സി​നി​മ ചെ​യ്യാ​ത്ത ഞാ​ൻ ഇ​പ്പോ​ൾ ഒ​രു സി​നി​മ ചെ​യ്യു​ന്നു​ണ്ട്. ‘സൂ​ത്ര​വാ​ക്യം’ എ​ന്നാ​ണു സി​നി​മ​യു​ടെ പേ​ര്. ന​ഷ്ട​പ്പെ​ട്ട​തെ​ല്ലാം വീ​ണ്ടെ​ടു​ക്ക​ണം എ​ന്നാ​ണ് ഇ​പ്പോ​ൾ ആ​ഗ്ര​ഹം.’’–​വി​ൻ​സി അ​ലോ​ഷ്യ​സ് പ​റ​ഞ്ഞു.

നാ​യി​ക നാ​യ​ക​ൻ എ​ന്ന റി​യാ​ലി​റ്റി ഷോ​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി വി​ജ​യി​ച്ച് സി​നി​മാ​ലോ​ക​ത്തേ​ക്ക് എ​ത്തി​യ താ​ര​മാ​ണ് വി​ൻസി അ​ലോ​ഷ്യ​സ്. തു​ട​ർ​ന്ന് ക​ന​കം കാ​മി​നി ക​ല​ഹം, വി​കൃ​തി, ഭീ​മന്‍റെ വ​ഴി, ജ​ന​ഗ​ണ​മ​ന തു​ട​ങ്ങി നി​ര​വ​ധി ന​ല്ല സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​വു​ക​യും രേ​ഖ എ​ന്ന സി​നി​മ​യി​ലൂ​ടെ മി​ക​ച്ച ന​ടി​ക്കു​ള്ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് ല​ഭി​ക്കു​ക​യും ചെ​യ്തു.