ഞാ​ൻ അ​ക്ര​മ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കി​ല്ല, എ​ന്‍റെ സി​നി​മ​ക​ൾ ര​ക്ത​രൂ​ക്ഷി​ത​വു​മ​ല്ല: മാ​ർ​ക്കോ​യെ​ക്കു​റി​ച്ച് ബാ​ബു ആ​ന്‍റ​ണി
Saturday, January 4, 2025 12:08 PM IST
മാ​ർ​ക്കോ ടീ​മി​നെ അ​ഭി​ന​ന്ദി​ച്ച് മ​ല​യാ​ള​ത്തി​ന്‍റെ ആ​ക്‌​ഷ​ൻ താ​ര​മാ​യി​രു​ന്ന ബാ​ബു ആ​ന്‍റ​ണി. മാ​ർ​ക്കോ ഭാ​ഷ​ക​ളും അ​തി​രു​ക​ളും ഭേ​ദി​ച്ച് മു​ന്നേ​റു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ബാ​ബു ആ​ന്‍റ​ണി കു​റി​ച്ചു.

മ​ല​യാ​ള​ത്തി​ൽ ഒ​രു​കാ​ല​ത്ത് ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന ആ​ക്‌​ഷ​ൻ താ​ര​മാ​യി​രു​ന്ന ത​ന്‍റെ ചി​ത്ര​ങ്ങ​ളൊ​ന്നും ര​ക്ത​രൂ​ക്ഷി​ത​മാ​യി​രു​ന്നി​ല്ലെ​ന്നും സി​നി​മ​യി​ലെ അ​നാ​വ​ശ്യ​മാ​യ ലൈം​ഗി​ക ചു​വ​യു​ള്ള സീ​നു​ക​ൾ​ക്കെ​തി​രെ ആ​ദ്യം പ്ര​തി​ക​രി​ച്ച വ്യ​ക്തി താ​ൻ ആ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​ർ​ക്കോ ടീ​മി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. മ​ല​യാ​ളം ആ​ക്‌​ഷ​ൻ സി​നി​മ​യാ​യ മാ​ർ​ക്കോ അ​തി​രു​ക​ൾ ഭേ​ദി​ച്ച് വി​ജ​യ​ഗാ​ഥ തു​ട​രു​ന്നു എ​ന്ന​റി​ഞ്ഞ​തി​ൽ സ​ന്തോ​ഷം. ഞാ​ൻ അ​ക്ര​മ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ആ​ള​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്ക​ട്ടെ.

എ​ന്‍റെ എ​ല്ലാ സി​നി​മ​ക​ളും ര​ക്ത​രൂ​ക്ഷി​ത​മാ​യി​രു​ന്നി​ല്ല, പൂ​ർ​ണ​മാ​യും ആ​ക്‌​ഷ​ൻ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​യി​രു​ന്നു. അ​നാ​വ​ശ്യ​മാ​യ ബ​ലാ​ത്സം​ഗ​ങ്ങ​ൾ, സ്ത്രീ​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്ക​ൽ എ​ന്നി​വ​യ്‌​ക്കെ​തി​രെ സി​നി​മ​യി​ൽ ആ​ദ്യം സം​സാ​രി​ച്ച അ​ഭി​നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു ഞാ​ൻ.

മാ​ർ​ക്കോ ഒ​രു അ​ക്ര​മ ചി​ത്ര​മാ​ണെ​ന്ന് മാ​ർ​ക്കോ​യു​ടെ നി​ർ​മാ​താ​ക്ക​ൾ വ്യ​ക്ത​മാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു, സെ​ൻ​സ​ർ ബോ​ർ​ഡും എ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യി​ട്ടു​ണ്ട്. അ​തി​നാ​ൽ പ്രേ​ക്ഷ​ക​ർ​ക്ക് ഒ​രു തി​ര​ഞ്ഞെ​ടു​പ്പു​ണ്ട്, പ​രാ​തി​ക​ൾ​ക്ക് ഇ​ട​മി​ല്ല എ​ന്നു ഞാ​ൻ ക​രു​തു​ന്നു.

ചി​ത്ര​ത്തി​ലെ അ​ക്ര​മ​ത്തെ​ക്കു​റി​ച്ച് വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ണ്ടാ​കാം, പ​ക്ഷേ ഉ​ണ്ണി​യു​ടെ പ്ര​ക​ട​ന​ത്തെ​ക്കു​റി​ച്ചോ സി​നി​മ​യു​ടെ നി​ർ​മാ​ണ​ത്തെ​ക്കു​റി​ച്ചോ ഒ​രു പ​രാ​തി​യും ഞാ​ൻ കേ​ട്ടി​ട്ടും ക​ണ്ടി​ട്ടു​മി​ല്ല.

മാ​ർ​ക്കോ എ​ന്ന ചി​ത്രം അ​തി​രു​ക​ൾ ഭേ​ദി​ച്ച് മു​ന്നേ​റു​ന്ന​തി​ൽ ഉ​ണ്ണി മു​കു​ന്ദ​നും സം​വി​ധാ​യ​ക​ൻ ഹ​നീ​ഫ് അ​ദേ​നി​ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. 2025 ൽ ​മ​ല​യാ​ള സി​നി​മ​ക​ൾ​ക്ക് മി​ക​ച്ച തു​ട​ക്കം ത​ന്നെ​യാ​ക​ട്ടെ.

പാ​ൻ ഇ​ന്ത്യ​ൻ ആ​ശ​യ​മോ സോ​ഷ്യ​ൽ മീ​ഡി​യ ഇ​ത്ര​യും വ​ലി​യ വ​ള​ർ​ച്ച​യോ ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് എ​ന്‍റെ ഒ​രു സി​നി​മ അ​തി​രു​ക​ൾ ഭേ​ദി​ച്ച് പു​റ​ത്തു​പോ​യി​രു​ന്നു പ​ക്ഷേ അ​ത് റീ​മേ​ക്കു​ക​ൾ ആ​യി​രു​ന്നു. മ​ല​യാ​ള​ത്തി​ൽ ഫാ​സി​ൽ സം​വി​ധാ​നം ചെ​യ്ത 'പൂ​വി​നു പു​തി​യ പൂ​ന്തെ​ന്ന​ൽ' ആ​യി​രു​ന്നു അ​ത്.

ആ ​ചി​ത്രം ത​മി​ഴ്, ഹി​ന്ദി, തെ​ലു​ങ്ക്, ക​ന്ന​ഡ, സിം​ഹ​ള തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ൽ റീ​മേ​ക്ക് ചെ​യ്തു. അ​ഞ്ച് ഭാ​ഷാ ചി​ത്ര​ങ്ങ​ളും ഹി​റ്റാ​യി, അ​ത് ഒ​രു ക​ൾ​ട്ട് സി​നി​മ​യാ​യി മാ​റി. മ​ല​യാ​ള​ത്തി​ൽ വി​ല്ല​ൻ വേ​ഷം ചെ​യ്ത എ​നി​ക്ക് ത​ന്നെ എ​ല്ലാ ഭാ​ഷ​ക​ളി​ലും അ​തേ വേ​ഷം ചെ​യ്യാ​ൻ അ​വ​സ​രം ല​ഭി​ക്കു​ക​യും രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന വി​ല്ല​ന്മാ​രി​ൽ ഒ​രാ​ളാ​യി ഞാ​ൻ മാ​റു​ക​യും ചെ​യ്തു.

ഒ​രു ബി​ഗ് ബ​ജ​റ്റ് ആ​ക്‌​ഷ​ൻ സി​നി​മ ചെ​യ്യു​ക എ​ന്ന​ത് എ​ന്‍റെ ചി​ര​കാ​ലാ​ഭി​ലാ​ഷ​മാ​യി​രു​ന്നു. അ​ത്ത​ര​മൊ​രു ആ​ക്ഷ​ൻ സി​നി​മ​യ്ക്ക് പ​രി​ധി​യി​ല്ലാ​ത്ത സ്കോ​പ്പു​ണ്ടെ​ന്ന് മാ​ർ​ക്കോ തെ​ളി​യി​ച്ചി​രി​ക്കു​ന്നു. ബാ​ഹു​ബ​ലി, കെ​ജി​എ​ഫ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളും അ​ത് തെ​ളി​യി​ച്ചി​ട്ടു​ണ്ട്.

എ​ന്‍റെ എ​ല്ലാ ആ​ക്‌​ഷ​ൻ സി​നി​മ​ക​ളും വ​ള​രെ കു​റ​ഞ്ഞ ബ​ജ​റ്റി​ലാ​ണ് നി​ർ​മി​ച്ച​ത് അ​തു​കൊ​ണ്ടു ത​ന്നെ സാ​ങ്കേ​തി​ക പി​ന്തു​ണ​യോ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളോ ഇ​ല്ലാ​തെ ശ​രാ​ശ​രി ആ​റു മ​ണി​ക്കൂ​ർ കൊ​ണ്ടാ​ണ് ആ​ക്‌​ഷ​ൻ സീ​ക്വ​ൻ​സ് ചെ​യ്തി​രു​ന്ന​ത്.

പ​ക്ഷേ, 90-ക​ളി​ലെ കു​ട്ടി​ക​ളു​ടെ ആ​രാ​ധ​നാ​പാ​ത്ര​മാ​യി ഞാ​ൻ മാ​റി​യ​തി​ൽ എ​നി​ക്ക് സ​ന്തോ​ഷ​മു​ണ്ട്, ആ​യോ​ധ​ന​ക​ല​ക​ൾ പ​ഠി​ക്കാ​നും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​തം ന​യി​ക്കാ​ൻ ജി​മ്മു​ക​ളി​ൽ ചേ​രാ​നും പ​ല​രെ​യും പ്ര​ചോ​ദി​പ്പി​ക്കാ​നും എ​നി​ക്ക് ക​ഴി​ഞ്ഞു.

ഉ​ത്ത​മ​ൻ, ട്വെ​ന്‍റി ട്വെ​ന്‍റി, ക്രി​സ്ത്യ​ൻ ബ്ര​ദേ​ഴ്‌​സ്, ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ, ഇ​ടു​ക്കി ഗോ​ൾ​ഡ്, കാ​ക്ക മു​ട്ടൈ, അ​ട​ങ്ക മാ​റു, കാ​യം​കു​ളം കൊ​ച്ചു​ണ്ണി, മ​ദ​നോ​ൽ​സ​വം, ആ​ർ‌​ഡി‌​എ​ക്സ് തു​ട​ങ്ങി​യ സി​നി​മ​ക​ൾ അ​ടു​ത്ത ത​ല​മു​റ​യി​ലും എ​നി​ക്ക് മി​ക​ച്ച അ​ടി​ത്ത​റ പാ​കി. ന​ല്ലൊ​രു പ്രോ​ജ​ക്റ്റ് വ​രു​മ്പോ​ൾ കോ​ള​ജ് വി​ദ്യാ​ഭ്യാ​സ​ത്തെ ത​ട​സ​പ്പെ​ടു​ത്താ​തെ എ​ന്‍റെ മ​ക​ൻ ആ​ർ​ത​റി​നെ​യും സി​നി​മാ​മേ​ഖ​ല​യി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ പ്ലാ​ൻ ചെ​യ്യു​ക​യാ​ണ്. കു​റ​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി അ​വ​ൻ അ​ഭി​ന​യ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ​രി​ശീ​ല​നം നേ​ടു​ന്നു​ണ്ട്.

2025 ൽ ​എ​നി​ക്ക് ഒ​രു ന​ല്ല ബ​ജ​റ്റ് സി​നി​മ​യി​ൽ നാ​യ​ക​നാ​യോ സ​ഹ​നാ​യ​ക​നാ​യോ അ​ഭി​ന​യി​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. ഭാ​ഷ ഇ​പ്പോ​ൾ ഒ​രു ത​ട​സ​മ​ല്ല അ​തു​കൊ​ണ്ട് ത​ന്നെ പാ​ൻ വേ​ൾ​ഡ് സി​നി​മ​ക​ളും ആ​ശ​യ​ങ്ങ​ളും ന​മു​ക്ക് ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​യും.

ഞാ​ൻ ഇ​പ്പോ​ൾ കു​ടും​ബ​ത്തോ​ടൊ​പ്പം സ്പെ​യി​നി​ൽ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കു​ക​യാ​ണ്. ജ​നു​വ​രി പ​കു​തി​യോ​ടെ ത​മി​ഴ് സി​നി​മ​യാ​യ സ​ർ​ദാ​ർ 2, മ​റ്റ് ര​ണ്ട് ത​മി​ഴ് സി​നി​മ​ക​ൾ, ര​ണ്ട് മ​ല​യാ​ളം സി​നി​മ​ക​ൾ മ​റ്റു ഭാ​ഷാ സി​നി​മ​ക​ൾ എ​ന്നി​വ​യി​ൽ ജോ​യി​ൻ ചെ​യ്യും. നി​ങ്ങ​ൾ​ക്കെ​ല്ലാ​വ​ർ​ക്കും വ​ള​രെ ന​ല്ലൊ​രു പു​തു​വ​ർ​ഷം ആ​ശം​സി​ക്കു​ന്നു.
ബാ​ബു ആ​ന്‍റ​ണി​യു​ടെ വാ​ക്കു​ക​ൾ.