സം​വി​ധാ​നം ചി​ദം​ബ​രം, തി​ര​ക്ക​ഥ ജി​ത്തു മാ​ധ​വ​ൻ; പു​തി​യ ചി​ത്രം വ​രു​ന്നു
Thursday, January 2, 2025 12:48 PM IST
ക​ഴി​ഞ്ഞ വ​ർ​ഷം മ​ല​യാ​ള സി​നി​മ​യി​ലെ നാ​ഴി​ക​ക​ല്ലു​ക​ളാ​യി മാ​റി​യ മ​ഞ്ഞു​മ്മ​ൽ ബോ​യ്സി​ന്‍റെ​യും ആ​വേ​ശ​ത്തി​ന്‍റെ​യും അ​മ​ര​ക്ക​രാ​യ ചി​ദം​ബ​ര​വും ജി​ത്തു മാ​ധ​വ​നും ഒ​ന്നി​ക്കു​ന്നു. കെ​വി​എ​ൻ പ്രൊ​ഡ​ക്‌​ഷ​ൻ​സും തെ​സ്പി​യാ​ൻ ഫി​ലിം​സും ചേർന്ന് നി​ർ​മി​ക്കു​ന്ന ചി​ത്രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ഷൈ​ല​ജ ദേ​ശാ​യി ഫെ​ൻ ആ​ണ്.

ചി​ദം​ബ​രം സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് ജി​ത്തു മാ​ധ​വ​ൻ. വെ​ങ്ക​ട്ട് കെ. ​നാ​രാ​യ​ണ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സൗ​ത്ത് ഇ​ന്ത്യ​യി​ലെ ത​ന്നെ മു​ൻ​നി​ര പ്രൊ​ഡ​ക്ഷ​ൻ കെ​വി​എ​ൻ പ്രൊ​ഡ​ക്‌​ഷ​ൻ​സും, തെ​സ്പി​യ​ൻ ഫി​ലിം​സും കൈ​കോ​ർ​ക്കു​ന്ന ഈ ​സി​നി​മ​യ​യു​ടെ പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകം കാണുന്നത്.

ഷൈ​ജു ഖാ​ലി​ദാ​ണ് ചിത്രത്തിന് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. സു​ഷി​ൻ ശ്യാം ​ആ​ണ് സം​ഗീ​തം.​ വി​വേ​ക് ഹ​ർ​ഷ​നാ​ണ് എ​ഡി​റ്റ​ർ. ആ​ർ​ട് ഡ​യ​റ​ക്ട​ർ അ​ജ​യ​ൻ ചാ​ലി​ശേ​രി. ദീ​പ​ക് പ​ര​മേ​ശ്വ​ര​ൻ, പൂ​ജാ ഷാ, ​ക​സാ​ൻ അ​ഹ​മ്മ​ദ്, ധ​വ​ൽ ജ​ത​നി​യ, ഗ​ണ​പ​തി എ​ന്നി​വ​രാ​ണ് മ​റ്റു​ള്ള അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ. ചി​ത്ര​ത്തി​ലെ താ​ര​നി​ര​യു​ടെ വി​വ​ര​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ലാ​യി പു​റ​ത്തുവ​രും. പി​ആ​ർ​ഒ - മാ​ർ​ക്ക​റ്റിം​ഗ് വൈ​ശാ​ഖ് വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ.

‘‘ഭാ​ഷ​ക​ൾ​ക്ക​പ്പു​റ​മു​ള്ള സി​നി​മ​യെ പു​ന​ർ​നി​ർ​വ​ചി​ക്കു​ക എ​ന്ന​താ​യി​രു​ന്നു എ​ല്ലാ​യ്‌​പ്പോ ഞ​ങ്ങ​ളു​ടെ കാ​ഴ്ച​പ്പാ​ട്. ഈ ​സി​നി​മ പ്രേ​ക്ഷ​ക​ർ ഞ​ങ്ങ​ളി​ൽ നി​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന അ​തേ മി​ക​വോ​ടെ മ​ല​യാ​ള​ത്തി​ലേ​ക്കു​ള്ള ഞ​ങ്ങ​ളു​ടെ ചു​വ​ടു​വ​യ്പ്പി​നെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു. അ​സാ​മാ​ന്യ പ്ര​തി​ഭ​ക​ൾ ചു​ക്കാ​ൻ പി​ടി​ക്കു​മ്പോ​ൾ, ഞ​ങ്ങ​ൾ​ക്ക് അ​തി​ൽ ആ​ത്മ​വി​ശ്വാ​സ​മു​ണ്ട്.’’–​കെ​വി​എ​ൻ പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്‍റെ അ​മ​ര​ക്കാ​ര​ൻ വെ​ങ്കി​ട്ട് നാ​രാ​യ​ണ പ​റ​യു​ന്നു.

KD (ക​ന്ന​ഡ), യാ​ഷ് നാ​യ​ക​നാ​കു​ന്ന ടോ​ക്സി​ക്, ദ​ള​പ​തി 69, പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഹി​ന്ദി ചി​ത്രം എ​ന്നി​ങ്ങ​നെ വ​മ്പ​ൻ പ്രൊ​ജ​ക്ടു​ക​ളാ​ണ് കെ​വി​എ​ന്‍ പ്രൊ​ഡ​ക്‌​ഷ​ൻ നി​ല​വി​ൽ നി​ർ​മി​ക്കു​ന്ന​ത്.