കോ​വി​ഡ് കാ​ല​ത്താ​ണ് ഒ​ന്നി​ച്ചു ജീ​വി​ച്ചു​തു​ട​ങ്ങി​യ​ത്, ഏ​ഴു​വ​യ​സി​ന്‍റെ പ്രാ​യ​വ്യ​ത്യാ​സ​മു​ണ്ട്; പ്ര​ണ​യ​ക​ഥ പ​റ​ഞ്ഞ് കീ​ർ​ത്തി
Thursday, January 2, 2025 11:46 AM IST
15 വ​ർ​ഷ​ത്തെ പ്ര​ണ​യ​ക​ഥ തു​റ​ന്നു പ​റ​ഞ്ഞു കീ​ർ​ത്തി സു​രേ​ഷ്. ഭ​ർ​ത്താ​വ് ആ​ന്‍റ​ണി​യെ ആ​ദ്യ​മാ‌​യി ക​ണ്ടു​മു​ട്ടി​യ​തും താ​ൻ ത​ന്നെ​യാ​ണ് ആ​ന്‍റ​ണി​യോ​ടു​ള്ള പ്ര​ണ​യം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ പ​രി​ശ്ര​മി​ച്ച​തെ​ന്നും കീ​ർ​ത്തി പ​റ​യു​ന്നു. കോ​വി​ഡ് കാ​ലം മു​ത​ൽ ത​ങ്ങ​ൾ ഒ​രു​മി​ച്ചാ​ണ് ജീ​വി​ച്ച​തെ​ന്നും അ​ച്ഛ​നും അ​മ്മ​യും വി​വാ​ഹ​ത്തി​ന് സ​മ്മ​തി​ച്ച​തു​മെ​ല്ലാം കീ​ർ​ത്തി തു​റ​ന്നു പ​റ​യു​ന്നു​ണ്ട്.

ഇ​രു​വ​രും ത​മ്മി​ൽ ഏ​ഴു വ​യ​സി​ന്‍റെ വ്യ​ത്യാ​സ​മു​ണ്ട്. ഗ​ലാ​ട്ട ഇ​ന്ത്യ​യ്ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് കീ​ർ​ത്തി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ.

‘‘ഞ​ങ്ങ​ൾ കു​ടും​ബ​സു​ഹൃ​ത്തു​ക്ക​ളാ​ണ്‌. ഓ​ർ​ക്കൂ​ട്ടി​ലൂ​ടെ ചാ​റ്റ് ചെ​യ്താ​ണ് ഞ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ട്ട​ത്. ഞ​ങ്ങ​ൾ​ക്ക് ഒ​രു​പാ​ട് കോ​മ​ൺ സു​ഹൃ​ത്തു​ക്ക​ളു​ണ്ട്. ചാ​റ്റി​ങ്ങി​ന് ശേ​ഷം 2009 ഡി​സം​ബ​ർ 2 ന് ​ആ​ണ് ആ​ദ്യ​മാ​യി പ​ര​സ്പ​രം ക​ണ്ടു​മു​ട്ടി​യ​ത്.

ആ​ന്‍റ​ണി​യു​മാ​യി അ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത് ഞാ​ൻ ത​ന്നെ​യാ​യി​രു​ന്നു. കൊ​ച്ചി​യി​ലെ ഒ​രു റ​സ്റ്റോ​റ​ന്‍റി​ൽ വ​ച്ചാ​ണ് ഞ​ങ്ങ​ൾ നേ​രി​ട്ട് കാ​ണു​ന്ന​ത്. എ​നി​ക്ക് അ​ങ്ങോ​ട്ട് പോ​യി സം​സാ​രി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മാ​യി​രു​ന്നി​ല്ല. തി​രി​കെ പോ​കു​മ്പോ​ൾ ആ​ന്‍റ​ണി​യെ നോ​ക്കി ഞാ​ൻ ക​ണ്ണി​റു​ക്കി. പി​റ്റേ​ദി​വ​സം ഒ​രു മാ​ളി​ൽ വ​ച്ച് ഞ​ങ്ങ​ൾ വീ​ണ്ടും ക​ണ്ടു.

അ​ന്ന് എ​നി​ക്കൊ​പ്പം അ​ച്ഛ​നും അ​മ്മ​യും ഉ​ണ്ടാ​യി​രു​ന്നു. ആ​ന്‍റ​ണി സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് വ​ന്ന​ത്. അ​ന്ന് ക​ണ്ടു സം​സാ​രി​ച്ചു. പി​ന്നീ​ട് ഒ​രു മാ​സ​ത്തി​നു​ശേ​ഷം ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ എ​ന്നെ പ്ര​പ്പോ​സ് ചെ​യ്യെ​ന്ന് ആ​ന്‍റ​ണി​യോ​ട് പ​റ​യു​ക​യാ​യി​രു​ന്നു. ആ ​വ​ർ​ഷം ന്യൂ ​ഇ​യ​റി​ൽ അ​ദ്ദേ​ഹം എ​ന്നെ പ്ര​പ്പോ​സ് ചെ​യ്തു. ഞാ​ൻ യെ​സും പ​റ​ഞ്ഞു. 2010ൽ ​ആ​യി​രു​ന്നു ഇ​ത്.




2016ലാ​ണ് കാ​ര്യ​ങ്ങ​ൾ കു​റ​ച്ചു കൂ​ടി കാ​ര്യ​മാ​യ​ത്. പി​ന്നാ​ലെ ഞ​ങ്ങ​ൾ പ്രോ​മി​സിം​ഗ് റിം​ഗ് കൈ​മാ​റി. എ​ന്‍റെ നി​ര​വ​ധി സി​നി​മ​ക​ളി​ൽ ആ ​മോ​തി​രം കാ​ണാ​നാ​കും. ഞാ​ൻ 12-ാംത​ര​ത്തി​ൽ പ​ഠി​ക്കു​മ്പോ​ഴാ​ണ് ഞ​ങ്ങ​ൾ ഡേ​റ്റിം​ഗ് ആ​രം​ഭി​ച്ച​ത്.

ആ​ന്‍റ​ണി​ക്ക് എ​ന്നേ​ക്കാ​ൾ ഏ​ഴു​വ​യ​സ് കൂ​ടു​ത​ലു​ണ്ട്. കു​റ​ച്ച് കാ​ലം ഞ​ങ്ങ​ൾ​ക്ക് ലോം​ഗ് ഡി​സ്റ്റ​ൻ​സ് റി​ലേ​ഷ​ൻ​ഷി​പ്പാ​യി​രു​ന്നു. ആ​ന്‍റ​ണി ഖ​ത്ത​റി​ൽ വ​ർ​ക്ക് ചെ​യ്യു​ക​യാ​യി​രു​ന്നു. നാ​ല​ഞ്ച് വ​ർ​ഷ​ത്തി​ന് ശേ​ഷം തി​രി​ച്ച് വ​ന്ന് സ്വ​ന്ത​മാ​യി ബി​സി​ന​സ് തു​ട​ങ്ങി.

കോ​വി​ഡ് സ​മ​യ​ത്താ​ണ് ഞ​ങ്ങ​ൾ ഒ​രു​മി​ച്ച് താ​മ​സി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. അ​തു​വ​രെ വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ൽ കാ​ണാ​ൻ വ​ര​ലും പോ​ക​ലു​മാ​യി​രു​ന്നു. ഒ​രു​മി​ച്ച് ഒ​രു​പാ​ട് കാ​ലം ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ഇ​പ്പോ​ൾ ക​ല്ല്യാ​ണ​ശേ​ഷ​വും പ​ര​സ്പ​രം പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഇ​ല്ല.

അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും ചി​ന്താ​ഗ​തി​ക​ൾ വ്യ​ത്യ​സ്ത​മാ​യി​രു​ന്നെ​ങ്കി​ലും എ​ന്‍റെ ഇ​ഷ്ട​ത്തി​ന് അ​വ​ർ കൂ​ടെ നി​ൽ​ക്കു​ക​യാ​യി​രു​ന്നു. അ​മ്മ​യു​ടെ മു​പ്പ​തു വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ക​ല്യാ​ണ​സാ​രി​യാ​ണ് ഞാ​ൻ വി​വാ​ഹ​ത്തി​ന്‍റെ ഒ​രു ച​ട​ങ്ങി​ൽ ഉ​ടു​ത്ത​ത്. ക്രി​സ്ത്യ​ൻ രീ​തി​യി​ലു​ള്ള വി​വാ​ഹ​ത്തി​ന് വ​ധു​വി​നെ ആ​ന​യി​ക്കു​ന്ന ച​ട​ങ്ങു​ണ്ട​ല്ലോ. അ​ച്ഛ​നോ​ട് എ​ന്‍റെ കൈ ​പി​ടി​ച്ച് കൂ​ടെ വ​രാ​മോ എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ, പി​ന്നെ​ന്താ, ഞാ​ന​ല്ലാ​തെ വേ​റെ ആ​രു വ​രും എ​ന്ന് വ​ള​രെ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് അ​ച്ഛ​ൻ ചോ​ദി​ച്ച​ത്.

ഒ​രു​മി​ച്ച് വി​ദേ​ശ​ത്തു യാ​ത്ര പോ​കു​ന്ന, പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ കൈ ​പി​ടി​ച്ച്‌ ന​ട​ക്കു​ന്ന, പി​ഡി​എ (Public Display of Affection) ചെ​യ്യു​ന്ന ത​രം ദ​മ്പ​തി​ക​ള​ല്ല ഞ​ങ്ങ​ൾ. ബ​ന്ധം തു​ട​ങ്ങി ഒ​രു​പാ​ടു വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ആ​ദ്യ​മാ​യി ഞ​ങ്ങ​ൾ ഒ​രു വി​ദേ​ശ​യാ​ത്ര പോ​യ​ത്.




അ​തും ഞ​ങ്ങ​ളു​ടെ കൂ​ട്ടു​കാ​ര​ൻ നി​ർ​ബ​ന്ധി​ച്ചി​ട്ടാ​ണ് അ​ങ്ങ​നെ പോ​യ​ത്. എ​പ്പോ​ഴും ഞ​ങ്ങ​ൾ​ക്കൊ​പ്പം ഒ​രു കൂ​ട്ടം സു​ഹൃ​ത്തു​ക്ക​ൾ ഉ​ണ്ടാ​കും. അ​താ​ണ് ഞ​ങ്ങ​ളു​ടെ​യും സ​ന്തോ​ഷം. ഡേ​റ്റിം​ഗ് തു​ട​ങ്ങി പ​തി​മൂ​ന്നു വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ആ​ദ്യ​മാ​യി ഒ​രു ക​പ്പി​ൾ ട്രി​പ്പ് പോ​യ​ത്. അ​വി​ടെ നി​ന്നും വെ​റും മൂ​ന്നു ദി​വ​സ​ത്തി​ന് ശേ​ഷം കൂ​ട്ടു​കാ​രു​ടെ ട്രി​പ്പി​ലേ​ക്ക് ചേ​രു​ക​യാ​യി​രു​ന്നു.

2017 ൽ ​അ​ടു​ത്ത സു​ഹൃ​ത്ത് ജ​ഗ്ദീ​ഷ് ഞ​ങ്ങ​ളെ ബാ​ങ്കോ​ക്കി​ലേ​ക്ക് കൊ​ണ്ട് പോ​യി. അ​തു​വ​രെ​യും ഞ​ങ്ങ​ൾ ഒ​രു​മി​ച്ച് വി​ദേ​ശ യാ​ത്ര ന​ട​ത്തി​യി​രു​ന്നി​ല്ല. ആ​രെ​ങ്കി​ലും കാ​ണു​മോ, പി​ടി​ക്ക​പ്പെ​ടു​മോ എ​ന്നൊ​ക്കെ​യു​ള്ള ഭ​യം കൂ​ടി അ​തി​ന്‍റെ കാ​ര​ണ​മാ​യി​രി​ക്കും. ഓ​രോ യാ​ത്ര​യ്ക്ക് ശേ​ഷ​വും, ഹാ​വൂ, ഇ​ത്ത​വ​ണ​യും ന​മ്മ​ൾ ര​ക്ഷ​പ്പെ​ട്ട​ല്ലോ എ​ന്നാ​ണ് തോ​ന്നാ​റു​ള്ള​ത്’’ കീ​ർ​ത്തി പ​റ​യു​ന്നു.

താ​ലി എ​പ്പോ​ഴും ധ​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ചോ​ദ്യം ഉ​ണ്ടാ​യ​പ്പോ​ൾ, കീ​ർ​ത്തി​യു​ടെ മ​റു​പ​ടി ഇ​ങ്ങ​നെ: ‘‘മ​ഞ്ഞ​ച്ച​ര​ടി​ൽ കോ​ർ​ത്ത താ​ലി വ​ള​രെ പ്രാ​ധാ​ന്യ​മു​ള്ള​താ​ണ്. അ​ത് സ്വ​ർ​ണ​മാ​ല​യി​ലേ​ക്കു മാ​റ്റു​ന്ന​തി​ന് തീ​യ​തി നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. സാ​ധാ​ര​ണ അ​ത് വി​വാ​ഹ​ത്തി​ന് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും.

ഞ​ങ്ങ​ളു​ടെ ആ ​ദി​വ​സം ജ​നു​വ​രി അ​വ​സാ​ന​മാ​ണ്‌. അ​തു​കൊ​ണ്ട് താ​ലി കൂ​ടെ ചേ​ർ​ത്തു എ​ന്നേ​യു​ള്ളു. എ​ന്‍റെ നെ​ഞ്ചി​ൽ ത​ട്ട​ണം എ​ന്നേ​യു​ള്ളൂ. പി​ന്നെ എ​നി​ക്ക് തോ​ന്നി ഇ​ങ്ങ​നെ താ​ലി ധ​രി​ക്കു​ന്ന​ത് ഹോ​ട്ടാ​ണെ​ന്ന്."

''പ​രി​ച​യ​പ്പെ​ട്ട​തി​ന് ഒ​രു മാ​സം ക​ഴി​ഞ്ഞ​പ്പോ​ളാ​ണ് ആ​ന്‍റ​ണി എ​ന്നെ പ്ര​പ്പോ​സ് ചെ​യ്ത​ത്. പി​ന്നീ​ട് ഒ​രി​ക്ക​ൽ ഡ​യ​മ​ണ്ട് ഇ​ല​ക​ൾ ആ​ലേ​ഖ​നം ചെ​യ്ത മോ​തി​രം ത​ന്നാ​ണ് ഞ​ങ്ങ​ളു​ടെ ബ​ന്ധ​ത്തി​ന്‍റെ പോ​മി​സി​ങ് ന​ട​ന്ന​ത്. ഇ​പ്പോ​ൾ വി​വാ​ഹ മോ​തി​ര​ത്തി​ലും അ​തേ ഇ​ല​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്ന് എ​നി​ക്ക് നി​ർ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു,'' വി​വാ​ഹ​മോ​തി​ര​ത്തെ​പ്പ​റ്റി​യും കീ​ർ​ത്തി വാ​ചാ​ല​യാ​യി.

ഇ​ത്ര​യും വ​ർ​ഷം എ​ങ്ങ​നെ മ​റ​ച്ചു​വ​ച്ചു എ​ന്ന ചോ​ദ്യ​ത്തി​ന്, അ​ക്കാ​ര്യ​ത്തി​ൽ ത​ങ്ങ​ൾ ര​ണ്ടു പേ​രും അ​ത്ര​യും മി​ടു​ക്ക​ർ ആ​ണെ​ന്നാ​ണ് കീ​ർ​ത്തി​യു​ടെ മ​റു​പ​ടി. പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ മാ​ത്ര​മേ അ​റി​ഞ്ഞു​ള്ളൂ.

സി​നി​മാ രം​ഗ​ത്ത് വി​ജ​യ്, സ​മാ​ന്ത, ഐ​ശ്വ​ര്യ ല​ക്ഷ്മി, ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ, അ​റ്റ്ലി തു​ട​ങ്ങി​യ​വ​ർ​ക്ക് അ​റി​യാ​മാ​യി​രു​ന്നു. സ്വ​കാ​ര്യ​ത സൂ​ക്ഷി​ക്കു​ന്ന​തി​ൽ ത​ത്പ​ര​രാ​ണ് ര​ണ്ട് പേ​രും. ത​ങ്ങ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളി​ൽ ഒ​രു​പാ​ട് പേ​ർ സി​നി​മാ രം​ഗ​ത്ത് നി​ന്നു​ള്ള​വ​ര​ല്ലെ​ന്നും കീ​ർ​ത്തി പ​റ​യു​ന്നു.

ഒ​രു​മി​ക്കു​ന്ന​ത് സ്വ​പ്ന​മാ​യി​രു​ന്നു. പ​ക്ഷേ സ്വ​പ്ന​മാ​യി​രു​ന്നെ​ന്ന് പ​റ​യാ​നാ​കു​മോ എ​ന്ന​റി​യി​ല്ല. ഒ​ളി​ച്ചോ​ടു​ന്ന പേ​ടി​സ്വ​പ്ന​ങ്ങ​ൾ ഞ​ങ്ങ​ൾ​ക്കു​ണ്ടാ​യി​രു​ന്നു. വി​വാ​ഹം ഒ​രു ഇ​മോ​ഷ​ന​ൽ മൊ​മ​ന്‍റ് ആ​യി​രു​ന്നു.

കാ​ര​ണം ഞ​ങ്ങ​ളെ​ന്നും ആ​ഗ്ര​ഹി​ച്ച​താ​ണി​ത്. പെ​ൺ​കു​ട്ടി​ക​ൾ​ക്ക് അ​വ​രു​ടെ അ​ച്ഛ​നാ​ണ് സൂ​പ്പ​ർ ഹീ​റോ. അ​ച്ഛ​ൻ ക​ഴി‍​ഞ്ഞാ​ൽ പ​ങ്കാ​ളി ആ​യി​രി​ക്ക​ണം അ​വ​രു​ടെ സൂ​പ്പ​ർ​ഹീ​റോ​യെ​ന്ന് ഞാ​ൻ ക​രു​തു​ന്നു. അ​ച്ഛ​നി​ലെ ഒ​രു​പാ​ട് ഗു​ണ​ങ്ങ​ൾ ആ​ന്‍റ​ണി ത​ട്ടി​ലി​ൽ താ​ൻ ക​ണ്ടി​ട്ടു​ണ്ടെ​ന്നും കീ​ർ​ത്തി പ​റ​യു​ന്നു.

ഇ​വ​ളെ ല​ഭി​ച്ച​തി​ൽ ഇ​വ​ൻ ഭാ​ഗ്യ​വാ​നാ​ണെ​ന്ന് ക​രു​തു​ന്ന​വ​ർ ഉ​ണ്ടെ​ങ്കി​ൽ എ​ന്നെ വി​ശ്വ​സി​ക്കൂ, അ​ദ്ദേ​ഹ​ത്തെ ല​ഭി​ച്ച​തി​ൽ ഞാ​നാ​ണ് ഭാ​ഗ്യ​വ​തി. ഒ​രാ​ൾ​ക്ക് വേ​ണ്ടി ഒ​രു​പാ​ട് വ​ർ​ഷ​ങ്ങ​ൾ കാ​ത്തി​രി​ക്കു​ക എ​ളു​പ്പ​മ​ല്ല. എ​പ്പോ​ഴാ​ണ് വി​വാ​ഹ​മെ​ന്ന് ഒ​രി​ക്ക​ലും അ​ദ്ദേ​ഹം എ​ന്നോ​ട് ചോ​ദി​ച്ചി​ട്ടി​ല്ല. ഒ​ന്നി​ലും എ​ന്നെ നി​ർ​ബ​ന്ധി​ച്ചി​ട്ടി​ല്ല. സ്ത്രീ​ക​ളെ ഒ​രു​പാ​ട് ബ​ഹു​മാ​നി​ക്കു​ന്ന ആ​ളാ​ണ് ത​ന്‍റെ ഭ​ർ​ത്താ​വെ​ന്നും കീ​ർ​ത്തി സു​രേ​ഷ് പ​റ​ഞ്ഞു.

‌ഇ​പ്പോ​ൾ ഞാ​ൻ ദേ​ഷ്യ​പ്പെ​ട്ടാ​ൽ ശാ​ന്ത​മാ​യി നേ​രി​ടാ​ൻ അ​ദ്ദേ​ഹ​ത്തി​ന​റി​യാം. ആ​ന്‍റ​ണി ദേ​ഷ്യ​പ്പെ​ട്ടാ​ൽ അ​വി​ടെ നി​ന്നും ഞാ​ൻ ര​ക്ഷ​പ്പെ​ടും. ചി​ല പ്ര​ഭാ​ത​ങ്ങ​ൾ മോ​ശ​മാ​യി​രി​ക്കും. ഒ​രി​ക്ക​ൽ താ​ൻ സ്റ്റാ​ഫു​ക​ളോ​ട് ദേ​ഷ്യ​പ്പെ​ട​വെ ആ​ന്‍റ​ണി പ​തി​യെ ജി​മ്മി​ലേ​ക്ക് പോ​യെ​ന്നും കീ​ർ​ത്തി ചി​രി​യോ​ടെ ഓ​ർ​ക്കു​ന്നു.