വി​ശേ​ഷം ടീ​മി​ന്‍റെ പു​തി​യ ചി​ത്രം “വ​ണ്ട്”
Thursday, January 2, 2025 9:16 AM IST
വി​ശേ​ഷം എ​ന്ന ജ​ന​പ്രി​യ ചി​ത്ര​ത്തി​ന് ശേ​ഷം സ്റ്റെ​പ്പ് ടു ​ഫി​ലിം​സ് നി​ർ​മി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. ആ​ന​ന്ദ് മ​ധു​സൂ​ദ​ന​ന്‍റെ തി​ര​ക്ക​ഥ​യി​ൽ സൂ​ര​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന “വ​ണ്ട്” എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​റാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്. സി​നി​മ​യു​ടെ മ​റ്റു വി​വ​ര​ങ്ങ​ൾ അ​ണി​യ​റ​ക്കാ​ർ പു​റ​ത്തു വി​ട്ടി​ട്ടി​ല്ല.

സൂ​ര​ജ് ആ​ന​ന്ദ് കോം​ബോ ഒ​രു​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ചി​ത്ര​മാ​ണ് വ​ണ്ട്. കൃ​ഷ്ണ​ൻ​കു​ട്ടി പ​ണി തു​ട​ങ്ങി, വി​ശേ​ഷം എ​ന്നി​വ​യാ​യി​രു​ന്നു ഇ​വ​രു​ടെ മു​ൻ ചി​ത്ര​ങ്ങ​ൾ.

ചി​ന്നു ചാ​ന്ദ്നി, ആ​ന​ന്ദ് മ​ധു​സൂ​ദ​ന​ന്‍ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സൂ​ര​ജ് ടോം ​സം​വി​ധാ​നം ചെ​യ്ത വി​ശേ​ഷം മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ൽ ഏ​റെ ച​ർ​ച്ച​യാ​യ സി​നി​മ​ക​ളി​ലൊ​ന്നാ​ണ്. ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും ഗാ​ന​ര​ച​ന​യും സം​ഗീ​ത​വും പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​തും നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന ആ​ന​ന്ദ് മ​ധു​സൂ​ദ​ന​ന്‍ ആ​യി​രു​ന്നു.