ഒ​ടു​വി​ൽ കേ​ന്ദ്ര​മ​ന്ത്രി ലൊ​ക്കേ​ഷ​നി​ലെ​ത്തി! ഒ​റ്റ​ക്കൊ​ന്പ​ന് തു‌​ട​ക്ക​മാ​യി
Monday, December 30, 2024 12:23 PM IST
ഏ​റെ​ക്കാ​ല​മാ​യി ആ​രാ​ധ​ക​ർ കാ​ത്തി​രി​ക്കു​ന്ന ഒ​റ്റ​ക്കൊ​മ്പ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ലെ​ത്തി കേ​ന്ദ്ര സ​ഹ മ​ന്ത്രി​യും ന​ട​നു​മാ​യ സു​രേ​ഷ് ഗോ​പി. തി​രു​വ​ന്ത​പു​ര​ത്താ​ണ് ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ലാ​ണ് താ​രം എ​ത്തി‌​യ​ത്. അ​ഭി​ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന വി​വാ​ദ​ങ്ങ​ളും ശേ​ഷം ല​ഭി​ച്ച കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന്‍റെ അ​നു​മ​തി​യോ​ട് കൂ​ടി​യാ​ണ് സു​രേ​ഷ് ഗോ​പി ഷൂ​ട്ടിം​ഗി​നാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്.

പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ന് ഉ​ള്ളി​ലാ​ണ് ഒ​റ്റ​ക്കൊ​മ്പ​ന്‍റെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​ന്ന​ത്. ക​ടു​വാ​ക്കു​ന്നേ​ല്‍ കു​റു​വ​ച്ച​ന്‍ എ​ന്ന റി​യ​ല്‍ ലൈ​ഫ് ക​ഥാ​പാ​ത്ര​മാ​യാ​ണ് സു​രേ​ഷ് ഗോ​പി ചി​ത്ര​ത്തി​ൽ എ​ത്തു​ന്ന​ത്. കോ​ട്ട​യം, പാ​ല എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സി​നി​മ​യാ​ണെ​ങ്കി​ലും ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ടൊ​രു രം​ഗ​മാ​ണ് പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ന​ട​ക്കു​ന്ന​ത്.

ര​ണ്ട് ദി​വ​സ​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് ചി​ത്രീ​ക​ര​ണം ഉ​ണ്ടാ​വു​ക. ഒ​റ്റ​ക്കൊ​മ്പ​ന്‍ ഒ​രു ഫാ​മി​ലി ആ​ക്ഷ​ൻ ഡ്രാ​മ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന സി​നി​മ​യാ​ണെ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ വ്യ​ക്ത​മാ​ക്കി.

ശ്രീ ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ന​വാ​ഗ​ത​നാ​യ മാ​ത്യൂ​സ് തോ​മ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ക​ഴി​ഞ്ഞ​ദി​വ​സം തു​ട​ങ്ങി​യി​രു​ന്നു. സു​രേ​ഷ് ഗോ​പി ഇ​ന്നാ​ണ് സെ​റ്റി​ൽ ജോ​യി​ൻ ചെ​യ്ത​ത്.

മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ​രാ​യ നി​ര​വ​ധി സം​വി​ധാ​യ​ക​ർ​ക്കൊ​പ്പം പ്ര​ധാ​ന സ​ഹാ​യി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള മാ​ത്യൂ​സ് തോ​മ​സ് ഒ​റ്റ​ക്കൊ​മ്പ​നി​ലൂ​ടെ​യാ​ണ് സ്വ​ത​ന്ത്ര സം​വി​ധാ​യ​ക​നാ​കു​ന്ന​ത്. കേ​ന്ദ്ര മ​ന്ത്രി​യാ​യ​തി​നു ശേ​ഷം സു​രേ​ഷ് ഗോ​പി അ​ഭി​ന​യി​ക്കു​ന്ന ആ​ദ്യ ചി​ത്രം കൂ​ടി​യാ​ണ് ഒ​റ്റ​ക്കൊ​മ്പ​ൻ.

വ​ലി​യ മു​ത​ൽ​മു​ട​ക്കി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ ഇ​ന്ദ്ര​ജി​ത്ത് സു​കു​മാ​ര​ൻ, വി​ജ​യ​രാ​ഘ​വ​ൻ, ലാ​ലു അ​ല​ക്സ്, ചെ​മ്പ​ൻ വി​നോ​ദ്, ജോ​ണി ആ​ന്‍റ​ണി, ബി​ജു പ​പ്പ​ൻ, മേ​ഘ​ന​രാ​ജ് തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു.

ഷി​ബി​ൻ ഫ്രാ​ൻ​സി​സി​ന്‍റേ​താ​ണ് ര​ച​ന. തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, പാ​ലാ, ഈ​രാ​റ്റു​പേ​ട്ട, കൊ​ച്ചി, ഹോ​ങ്കോം​ഗ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​ട്ടാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം.

ഗാ​ന​ങ്ങ​ൾ - വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര​വ​ർ​മ, സം​ഗീ​തം - ഹ​ർ​ഷ വ​ർ​ദ്ധ​ൻ ര​മേ​ശ്വ​ർ, ഛായാ​ഗ്ര​ഹ​ണം - ഷാ​ജി​കു​മാ​ർ. എ​ഡി​റ്റിം​ഗ്- വി​വേ​ക് ഹ​ർ​ഷ​ൻ, ക​ലാ​സം​വി​ധാ​നം - ഗോ​കു​ൽ ദാ​സ്, മേ​ക്ക​പ്പ് - റോ​ണ​ക്സ് സേ​വ്യ​ർ, കോ​സ്റ്റ്യും - ഡി​സൈ​ൻ - അ​നീ​ഷ് തൊ​ടു​പു​ഴ.

കി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ - സു​ധീ​ർ മാ​ഡി​സ​ൺ, കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ർ - ബി​നോ​യ് ന​മ്പാ​ല, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ടേ​ർ​സ് - കെ.​ജെ. വി​ന​യ​ൻ, ദീ​പ​ക് നാ​രാ​യ​ൺ, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജേ​ർ - പ്ര​ഭാ​ക​ര​ൻ.

പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്സ് - ന​ന്ദു പൊ​തു​വാ​ൾ, ബാ​ബു​രാ​ജ് മ​നി​ശേ​രി, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - സി​ദ്ദു പ​ന​യ്ക്ക​ൽ, കോ ​പ്രൊ​ഡ്യൂ​സേ​ർ​സ് - ബൈ​ജു ഗോ​പാ​ല​ൻ, വി.​സി. പ്ര​വീ​ൺ, എ​ക്സി​ക്കു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ - കൃ​ഷ്ണ​മൂ​ർ​ത്തി, പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്.