ഭാ​ഗ്യ​മാ​ണോ അ​തോ പ്രാ​ർ​ഥ​ന​യാ​ണോ​യെ​ന്ന​റി​യി​ല്ല; സ്വ​കാ​ര്യ​ബ​സി​ൽ യാ​ത്ര ചെ​യ്ത അ​നു​ഭ​വം പ​ങ്കു​വ​ച്ച് സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ
Monday, December 30, 2024 10:39 AM IST
ബ​സു​ക​ളു​ടെ അ​മി​ത​വേ​ഗ​ത്തെ​ക്കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്കും ഗ​താ​ഗ​ത മ​ന്ത്രി​ക്കും പ​രാ​തി​യു​മാ​യി ന​ട​ന്‍ സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ര്‍. മ​നു​ഷ്യ​ജീ​വ​ന് വി​ല ക​ൽ​പ്പി​ക്കാ​ത്ത മു​ത​ലാ​ളി​ക്കു വേ​ണ്ടി പ​ണി എ​ടു​ക്കു​ന്ന സൈ​ക്കോ കൊ​ല​യാ​ളി​ക​ളാ​യി മാ​റു​ക​യാ​ണ് ചി​ല ബ​സ് ഡ്രൈ​വ​ർ​മാ​രെ​ന്ന് ന​ട​ൻ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​യു​ന്നു.

ത​ളി​പ്പ​റ​മ്പ് നി​ന്നും ക​ണ്ണൂ​രി​ലേ​ക്ക് സ്വ​കാ​ര്യ ബ​സി​ല്‍ യാ​ത്ര ചെ​യ്ത അ​നു​ഭ​വ​വും പി​ന്നീ​ട് കെ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര ചെ​യ്ത അ​നു​ഭ​വ​വു​മാ​ണ് താ​രം പ​റ​യു​ന്ന​ത്.

സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ പ​ങ്കു​വ​ച്ച ക​ത്തി​ന്‍റെ പൂ​ർ​ണ​രൂ​പം

‘‘ബ​ഹു​മാ​ന​പ്പെ​ട്ട, മു​ഖ്യ മ​ന്ത്രി​യും ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി​യും അ​റി​യാ​ൻ, ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ത​ളി​പ്പ​റ​മ്പി​ൽ നി​ന്നും ക​ണ്ണൂ​രി​ലേ​ക്ക് ഒ​രു പ്രൈ​വ​റ്റ് ബ​സി​ൽ യാ​ത്ര ചെ​യ്തു. ഭാ​ഗ്യ​മാ​ണോ , അ​മ്മ​യു​ടെ​യും അ​ച്ഛ​ന്‍റെ​യും പ്രാ​ർ​ഥ​ന​യാ​ണോ അ​ല്ല മ​റ്റ് എ​ന്തെ​ങ്കി​ലും മി​റാ​ക്കി​ൾ ആ​ണോ എ​ന്ന​റി​യി​ല്ല അ​പ​ക​ട മ​ര​ണം സം​ഭ​വി​ച്ചി​ല്ല. അ​ത്ര​യും വേ​ഗ​ത​യും അ​ല​ക്ഷ്യ​മാ​യ ഡ്രൈ​വിം​ഗും.

മ​നു​ഷ്യ ജീ​വ​ന് ഒ​രു വി​ല​യും ക​ൽ​പ്പി​ക്കാ​ത്ത മു​ത​ലാ​ളി​ക്കു വേ​ണ്ടി പ​ണി എ​ടു​ക്കു​ന്ന സൈ​ക്കോ കൊ​ല​യാ​ളി​ക​ളാ​യി ചി​ല ഡ്രൈ​വ​ർ​മാ​ർ ഇ​പ്പോ​ഴും ന​മ്മു​ടെ നി​ര​ത്തു​ക​ളി​ൽ നി​ർ​ജീ​വം പ​രി​ല​സി​ക്കു​ക​യാ​ണ്.

ക​ണ്ണൂ​രി​ൽ നി​ന്നും തി​രി​ച്ച് കെ​എ​സ്ആ​ർ​ടി​സി ബ​സി​ലാ​ണ് യാ​ത്ര ചെ​യ്ത​ത്. പ​ട പേ​ടി​ച്ച് പ​ന്ത​ള​ത്ത് ചെ​ന്ന​പ്പോ​ൾ പ​ന്തം കൊ​ളു​ത്തി പ​ട എ​ന്ന് പ​റ​ഞ്ഞ​ത് പോ​ലെ. അ​തു​ക്കും മേ​ലെ. സൈ​ക്കോ ജീ​വ​ന​ക്കാ​ർ. ഈ ​ക​ത്ത് എ​ല്ലാ ബ​സ് ജീ​വ​ന​ക്കാ​രെ​യും കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത​ല്ല.

മാ​ന്യ​മാ​യി തൊ​ഴി​ൽ ചെ​യ്യു​ന്ന​വ​രും ഉ​ണ്ട്. ഇ​വ​ർ​ക്ക് ക​ള​ങ്കം വ​രു​ത്തു​ന്ന​ത് കു​റ​ച്ച് സൈ​ക്കോ ജീ​വ​ന​ക്കാ​രാ​ണ്. ഇ​വ​രെ നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ കൊ​ണ്ടു വ​ര​ണം.

ജീ​വി​തം ര​ണ്ട​റ്റം കൂ​ട്ടി മു​ട്ടി​ക്കാ​ൻ ഇ​പ്പ​ഴും പാ​ട് പെ​ടു​ന്ന​വ​ർ​ക്ക് ന​മ്മു​ടെ പൊ​തു​ഗ​താ​ഗ​തം ന​ല്ല സൗ​ക​ര്യ​ങ്ങ​ൾ ചെ​യ്തു ത​ര​ണം. ജ​ന​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ. സ​മ​യം കു​റ​വാ​ണ് എ​ന്ന് പ​റ​ഞ്ഞ് കൊ​ണ്ടു​ള്ള മ​ൽ​സ​ര ഓ​ട്ടം കെ​സ്ആ​ർ​ടി​സി എ​ങ്കി​ലും മ​തി​യാ​ക്ക​ണം.

കാ​റി​ൽ എ​പ്പോ​ഴും യാ​ത്ര ചെ​യ്യാ​ൻ പ​റ്റി​ല്ല. മ​നു​ഷ്യ​ൻ​മാ​രെ ക​ണ്ടും ചു​റ്റു പാ​ടു​ക​ളെ ക​ണ്ടും പൊ​തു ഗ​താ​ഗ​ത സൗ​ക​ര്യം ഉ​പ​യോ​ഗി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രു സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ അ​പേ​ക്ഷ​യാ​ണ്.