ഷൂ​ട്ട് വേ​ഗം പൂ​ർ​ത്തി​യാ​ക്കി, മു​റി​യി​ൽ പോ​യി വി​ശ്ര​മി​ക്കാ​ൻ പ​റ​ഞ്ഞു, പ​ക്ഷേ; ദി​ലീ​പ് ശ​ങ്ക​റി​ന്‍റെ വേ​ർ​പാ​ടി​ൽ സം​വി​ധാ​യ​ക​ൻ
Monday, December 30, 2024 8:59 AM IST
ന​ട​ൻ ദി​ലീ​പ് ശ​ങ്ക​ർ സീ​രി​യ​ലി​ന്‍റെ സെ​റ്റി​ൽ അ​വ​സാ​ന​മാ​യി എ​ത്തി​യ ദി​വ​സം ഓ​ർ​ത്തെ​ടു​ത്ത് സം​വി​ധാ​യ​ക​ൻ മ​നോ​ജ്. ശാ​രീ​രി​ക​മാ​യി അ​ത്ര സു​ഖ​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്ന​തി​നാ​ൽ ഷൂ​ട്ട് വേ​ഗം തീ​ർ​ത്തു വി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് മ​നോ​ജ് പ​റ‌​യു​ന്നു.

മു​റി​യി​ൽ പോ​യി ന​ന്നാ​യി വി​ശ്ര​മി​ക്കൂ എ​ന്നു പ​റ​ഞ്ഞു യാ​ത്ര​യാ​ക്കി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ വേ​ർ​പാ​ട് തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു.

""അ​ഞ്ചു ദി​വ​സ​മാ​യി ഞ​ങ്ങ​ളു​ടെ വ​ർ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ദ്ദേ​ഹം ഉ​ണ്ടാ​യി​രു​ന്നു. എ​റ​ണാ​കു​ള​ത്താ​ണ് വീ​ട്. ര​ണ്ടു ദി​വ​സം മു​ൻ​പാ​ണ് സെ​റ്റി​ൽ വ​ന്നു വ​ർ​ക്ക് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സം വ​ർ​ക്ക് ഇ​ല്ലാ​യി​രു​ന്നു. ഈ ​ഹോ​ട്ട​ലി​ൽ ത​ന്നെ​യു​ണ്ടാ​യി​രു​ന്നു അ​ദ്ദേ​ഹം. ര​ണ്ടു ദി​വ​സ​മാ​യി ഞ​ങ്ങ​ളു​ടെ ആ​ളു​ക​ൾ പു​ള്ളി​യെ വി​ളി​ക്കു​ന്നു​ണ്ട്.

ഫോ​ൺ എ​ടു​ക്കു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. ഫോ​ൺ എ​ടു​ക്കാ​ത്ത പ്ര​കൃ​ത​മു​ണ്ട് പു​ള്ളി​ക്ക്. സെ​റ്റി​ൽ നി​ന്ന് നേ​രി​ട്ടു വ​ന്ന് വി​ളി​ച്ചു കൊ​ണ്ടു പോ​വു​ക​യാ​ണ് പ​തി​വ്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​വും വ​ർ​ക്ക് ഇ​ല്ലാ​തി​രു​ന്ന​തു​കൊ​ണ്ട് ഫോ​ണി​ൽ മാ​ത്ര​മെ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു​ള്ളൂ. ‌ഞാ​യ​റാ​ഴ്ച​യും വ​ർ​ക്ക് ഇ​ല്ല. പ​ക്ഷേ, പു​ള്ളി ഫോ​ൺ എ​ടു​ക്കാ​ത്ത​തു​കൊ​ണ്ട് നേ​രി​ൽ ക​ണ്ടു സം​സാ​രി​ക്കാ​ൻ വ​ന്ന​താ​ണ്. അ​പ്പോ​ൾ മു​റി​യി​ൽ നി​ന്ന് ദു​ർ​ഗ​ന്ധം വ​രു​ന്ന​തു പോ​ലെ അ​നു​ഭ​വ​പ്പെ​ട്ടു. അ​ങ്ങ​നെ പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ദി​ലീ​പ് ശ​ങ്ക​റി​ന് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി എ​നി​ക്ക് അ​റി​യാം. കൃ​ത്യ​മാ​യി എ​ന്താ​ണെ​ന്ന് അ​റി​യി​ല്ല. ക​ര​ൾ സം​ബ​ന്ധ​മാ​യി എ​ന്തോ പ്ര​ശ്ന​മാ​ണ്. അ​തി​ന്‍റെ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പ​ക്ഷേ, അ​ദ്ദേ​ഹം അ​ത് അ​ത്ര ഗൗ​ര​വ​മാ​യി ക​ണ്ടി​രു​ന്നി​ല്ല.

കാ​ണു​മ്പോ​ഴൊ​ക്കെ ഞ​ങ്ങ​ൾ പ​റ​യാ​റു​ണ്ട്. സെ​റ്റി​ൽ വ​രു​മ്പോ​ൾ മ​രു​ന്ന് ക​ഴി​ക്കു​ന്ന​ത് കാ​ണാ​റു​ണ്ട്. ക​ഴി​ക്കാ​തെ ഇ​രി​ക്കു​മ്പോ​ൾ അ​തി​ന്‍റേ​താ​യ ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​തും ക​ണ്ടി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട്, മു​ട​ങ്ങാ​തെ മ​രു​ന്നു ക​ഴി​ക്കാ​ൻ ഞ​ങ്ങ​ൾ എ​പ്പോ​ഴും ഓ​ർ​മ​പ്പെ​ടു​ത്തും. മ​നോ​ജ് പ​റ​യു​ന്നു.