വി​വാ​ഹി​ത​രാ​യ സ്ത്രീ​ക​ൾ​ക്ക് ധ​ന​സ​ഹാ​യം; സ​ണ്ണി ലി​യോ​ണി​യു​ടെ പേ​രി​ൽ ത​ട്ടി​പ്പ്
Monday, December 23, 2024 11:02 AM IST
വി​വാ​ഹി​ത​രാ​യ സ്ത്രീ​ക​ൾ​ക്കാ​യു​ള്ള ഛത്തീ​സ്ഗ​ഢ് സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ൽ ന​ടി സ​ണ്ണി ലി​യോ​ണി​ന്‍റെ പേ​രി​ൽ ത​ട്ടി​പ്പ്. സ​ണ്ണി ലി​യോ​ണി​ന്‍റെ പേ​രി​ൽ അ​ക്കൗ​ണ്ട് തു​റ​ന്ന് മാ​സം​തോ​റും 1,000 രൂ​പ​യാ​ണ് യു​വാ​വ് ‌കൈ​ക്ക​ലാ​ക്കി​യ​ത്.

ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ മ​ഹ്താ​രി വ​ന്ദ​ൻ യോ​ജ​ന​യ്ക്കു കീ​ഴി​ൽ, ഛത്തീ​സ്ഗ​ഡി​ലെ വി​വാ​ഹി​ത​രാ​യ സ്ത്രീ​ക​ൾ​ക്കു പ്ര​തി​മാ​സം 1,000 രൂ​പ ല​ഭി​ക്കു​ന്ന​താ​ണു പ​ദ്ധ​തി. വീ​രേ​ന്ദ്ര ജോ​ഷി​യാ​ണ് ത​ട്ടി​പ്പു ന​ട​ത്തി​യ​ത്. ഇ​യാ​ളെ​ക്കു​റി​ച്ചു കൂ​ടി​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

ഛത്തീ​സ്ഗ​ഡി​ലെ ബ​സ്ത​ർ മേ​ഖ​ല​യി​ലെ ത​ലൂ​ർ ഗ്രാ​മ​ത്തി​ലാ​ണ് ത​ട്ടി​പ്പു ന​ട​ന്ന​ത്. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​നും ബാ​ങ്ക് അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ക്കാ​നും വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​നോ​ട് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടു.

അ​തേ​സ​മ​യം, മ​ഹ്താ​രി വ​ന്ദ​ൻ യോ​ജ​ന​യു​ടെ 50 ശ​ത​മാ​ന​ത്തി​ല​ധി​കം ഗു​ണ​ഭോ​ക്താ​ക്ക​ളും വ്യാ​ജ​മാ​ണെ​ന്ന് സം​സ്ഥാ​ന കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ദീ​പ​ക് ബൈ​ജ് ആ​രോ​പി​ച്ചു. എ​ന്നാ​ൽ, കോ​ൺ​ഗ്ര​സി​ന് മു​ൻ കാ​ല​ത്തു ന​ൽ​കാ​ൻ ക​ഴി​യാ​തി​രു​ന്ന സ​ഹാ​യം ഇ​പ്പോ​ൾ സം​സ്ഥാ​ന​ത്തെ സ്ത്രീ​ക​ൾ​ക്കു ല​ഭി​ക്കു​ന്ന​തി​ൽ കോ​ൺ​ഗ്ര​സ് അ​സ്വ​സ്ഥ​മാ​ണെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി അ​രു​ൺ സാ​വോ തി​രി​ച്ച​ടി​ച്ചു.