ഇ​വ​ൻ വൂ​ഡു; ബ​റോ​സി​ലെ പ്ര​ധാ​ന​താ​ര​ത്തെ പ​രി​ച‌​യ​പ്പെ​ടു​ത്തി മോ​ഹ​ൻ​ലാ​ൽ
Monday, December 23, 2024 9:56 AM IST
മോ​ഹ​ൻ​ലാ​ൽ സം​വി​ധാ​യ​ക​നാ​കു​ന്ന ബി​ഗ് ബ​ജ​റ്റ് ഫാ​ന്‍റ​സി ചി​ത്രം ബ​റോ​സി​ലെ വൂ​ഡൂ എ​ന്ന മാ​ന്ത്രി​ക പാ​വ​യു​ടെ കാ​ര​ക്ട​ർ പ​രി​ച​യ​പ്പെ​ടു​ത്തി മോ​ഹ​ൻ​ലാ​ൽ. വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് വൂ​ഡു​വി​നെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. മ​ല​യാ​ള​ത്തി​ലെ പ്ര​ശ​സ്ത ന​ട​നാ​ണ് വൂ​ഡോ​യ്ക്ക് ശ​ബ്ദം ന​ൽ​കു​ന്ന​ത്.

ഡി​സം​ബ​ർ 25ന് ​ക്രി​സ്മ​സ് റി​ലീ​സ് ആ​യി ചി​ത്രം തി​യ​റ്റു​ക​ളി​ലെ​ത്തും. ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വ്.

ഇ​ന്ത്യ​യി​ലെ ആ​ദ്യ ത്രീ​ഡി ചി​ത്ര​മാ​യ 'മൈ ​ഡി​യ​ര്‍ കു​ട്ടി​ച്ചാ​ത്ത​ന്‍' സം​വി​ധാ​നം ചെ​യ്ത ജി​ജോ പു​ന്നൂ​സി​ന്‍റെ ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് മോ​ഹ​ന്‍​ലാ​ല്‍ ബ​റോ​സ് ഒ​രു​ക്കു​ന്ന​ത്.



ഗു​രു സോ​മ​സു​ന്ദ​രം, മോ​ഹ​ന്‍ ശ​ര്‍​മ, തു​ഹി​ന്‍ മേ​നോ​ന്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പം വി​ദേ​ശ താ​ര​ങ്ങ​ളാ​യ മാ​യാ, സീ​സ​ര്‍, ലോ​റ​ന്‍റെ തു​ട​ങ്ങി​യ​വ​രും ബ​റോ​സി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​ഞ്ച് വ​ര്‍​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ് ബ​റോ​സ് റി​ലീ​സി​നൊ​രു​ങ്ങു​ന്ന​ത്.

മാ​ര്‍​ക്ക് കി​ലി​യ​നാ​ണ് പ​ശ്ചാ​ത്ത​ല സം​ഗീ​തം നി​ര്‍​വ​ഹി​ക്കു​ന്ന​ത്. പ്ര​ശ​സ്ത ക​ലാ​സം​വി​ധാ​യ​ക​നാ​യ സ​ന്തോ​ഷ് രാ​മ​നാ​ണ് ഡി​സൈ​ന്‍. ഗാ​ന​ങ്ങ​ൾ ലി​ഡി​യ​ൻ നാ​ദ​സ്വ​രം. ക്രി​യേ​റ്റി​വ് ഹെ​ഡ് ടി.​കെ. രാ​ജീ​വ് കു​മാ​ർ. എ​ഡി​റ്റിം​ഗ്- ബി. ​അ​ജി​ത് കു​മാ​ർ. ട്രെ​യി​ല​ർ ക​ട്ട്സ് ഡോ​ൺ മാ​ക്സ്. അ​ഡി​ഷ​ന​ൽ ഡ​യ​ലോ​ഗ് റൈ​റ്റ​ർ ക​ല​വൂ​ർ ര​വി​കു​മാ​ർ. സ്റ്റ​ണ്ട്സ് ജെ.​കെ. സ്റ്റ​ണ്ട് കോ ​ഓ​ഡി​നേ​റ്റ​ർ പ​ള​നി​രാ​ജ്.