യു​ട്യൂ​ബി​ൽ ട്രെ​ന്‍റിം​ഗാ​യി കാ​പ്പി​പ്പൊ​ടി കു​പ്പാ​യ​ക്കാ​രു​ടെ ക്രി​സ്മ​സ് പാ​ട്ട്
Monday, December 23, 2024 9:04 AM IST
ക്രി​സ്മ​സ്‌​കാ​ല​ത്ത് സ്‌​നേ​ഹ​ത്തി​ന്‍റെ സൗ​ര​ഭ്യ​വു​മാ​യി ക​പ്പൂ​ച്ചി​ന്‍ സ​ന്യാ​സ​ഭ​യി​ലെ വൈ​ദി​ക​ര്‍ ഒ​രു​ക്കി​യ ദൂ​ത​രാ​ക്ക​ണേ... എ​ന്ന ഗാ​നം യൂ​ട്യൂ​ബി​ല്‍ ത​രം​ഗ​മാ​കു​ന്നു. പാ​ട്ടൊ​രു​ക്കി​യ​തും പാ​ടി അ​ഭി​ന​യി​ച്ച​തു​മെ​ല്ലാം കാ​പ്പി​പ്പൊ​ടി കു​പ്പാ​യ​ക്കാ​രാ​യ വൈ​ദി​ക​രാ​ണ് എ​ന്ന​താ​ണ് പ്ര​ത്യേ​ക​ത.

സ്‌​നേ​ഹ​ത്തി​ന്‍റെ പാ​ല​ക​രാ​ക്കി മാ​റ്റ​ണേ എ​ന്ന സ​ന്ദേ​ശ​വു​മാ​യി സോ​ദ​ര​സ്‌​നേ​ഹ​ത്തി​ന്‍റെ സ​ന്യാ​സി​മാ​രാ​യ ക​പ്പൂ​ച്ചി​ന്‍ വൈ​ദി​ക​രാ​ണ് ക്രി​സ്മ​സ് കാ​ല​ത്ത് പു​തി​യ ഗാ​നോ​പ​ഹാ​രം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.



കോ​ട്ട​യം സെ​ന്‍റ് ജോ​സ​ഫ്‌​സ് പ്രോ​വി​ന്‍​സി​ന്‍റെ പു​തി​യ യൂ​ട്യൂ​ബ് ചാ​ന​ലി​ന്‍റെ ഉ​ദ്ഘാ​ട​ന​ഗാ​ന​മാ​യാ​ണ് ദൂ​ത​രാ​ക്ക​ണേ എ​ന്ന ഗാ​നം അ​വ​ത​രി​പ്പി​ച്ച​ത്. ആ​ധു​നി​ക​കാ​ല​ത്തി​ന് അ​നു​സ​രി​ച്ച് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തു​ന്ന​തി​ന് ഈ ​ചാ​ന​ല്‍ ഉ​പ​ക​ര​ണ​മാ​ക്കാ​നാ​ണ് സെ​ന്‍റ് ജോ​സ​ഫ്‌​സ് പ്രോ​വി​ന്‍​സ് ത​യാ​റെ​ടു​ക്കു​ന്ന​ത്.

കേ​ട്ടു​പ​ഴ​കി​യ ഗാ​ന​ങ്ങ​ളി​ല്‍​നി​ന്ന് വേ​റി​ട്ടു​നി​ല്‍​ക്കു​ന്ന ഗാ​ന​ശൈ​ലി​യും അ​ര്‍​ത്ഥ​സം​പു​ഷ്ട​മാ​യ വ​രി​ക​ളും മ​ന​സി​ന് സ​ന്തോ​ഷം​പ​ക​രു​ന്നു​വെ​ന്നാ​ണ് പ്രേ​ക്ഷ​ക​രു​ടെ അ​ഭി​പ്രാ​യം.

ഗാ​നം ര​ചി​ച്ചി​രി​ക്കു​ന്ന​ത് സെ​ബാ​സ്റ്റ്യ​ന്‍ ക​പ്പൂ​ച്ചി​നും സം​ഗീ​തം പ​ക​ര്‍​ന്നി​രി​ക്കു​ന്ന​ത് ജോ​യ​ല്‍ ക​പ്പൂ​ച്ചി​നും ആ​ണ്. ജോ​ണ്‍ ക​പ്പൂ​ച്ചി​നും അ​നീ​ഷ് ക​പ്പൂ​ച്ചി​നും സ​ച്ചി​ന്‍ ക​പ്പൂ​ച്ചി​നും ചേ​ര്‍​ന്ന് ആ​ലാ​പ​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യി​രി​ക്കു​ന്നു.

കാ​മ​റ നി​ര്‍​വ്വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ഷി​നൂ​ബ് ടി. ​ചാ​ക്കോ​യും എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ഡീ​ജോ പി. ​വ​ര്‍​ഗീ​സും ആ​ണ്. റോ​യി കാ​ര​യ്ക്കാ​ട്ട് ക​പ്പൂ​ച്ചി​നും സ്മി​റി​ന്‍ സെ​ബാ​സ്റ്റ്യ​നും ചേ​ര്‍​ന്ന് സം​വി​ധാ​നം നി​ര്‍​വ്വ​ഹി​ച്ചി​രി​ക്കു​ന്നു.

ക​പ്പൂ​ച്ചി​ന്‍​കോ​ട്ട​യം (https://www.youtube.com/@CapuchinKottayam) എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ല്‍ ആ​ണ് പാ​ട്ട് റി​ലീ​സ് ആ​യി​രി​ക്കു​ന്ന​ത്.