എ​ന്നെ​യും എ​ന്‍റെ കു​ടും​ബ​ത്തെ​ക്കു​റി​ച്ചും പ​റ​യു​ന്ന​ത് നി​ർ​ത്തൂ; ​സൊ​നാ​ക്ഷി സി​ൻ​ഹ
Friday, December 20, 2024 3:17 PM IST
അ​മി​താ​ഭ് ബ​ച്ച​ൻ അ​വ​താ​ര​ക​നാ​യ കോ​ൻ ബ​നേ​ഗ ക്രോ​ർ​പ​തി (കെ​ബി​സി) എ​ന്ന ക്വി​സ് ഷോ​യി​ൽ പ​ങ്കെ​ടു​ത്ത​പ്പോ​ൾ രാ​മാ​യ​ണ​ത്തി​ൽ നി​ന്നു​ള്ള ഒ​രു ചോ​ദ്യ​ത്തി​ന് സൊ​നാ​ക്ഷി തെ​റ്റ് ഉ​ത്ത​ര​മാ​ണ് ന​ൽ​കി​യ​ത്. 2019ൽ ​ന​ട​ന്ന ഈ ​സം​ഭ​വ​ത്തി​നു ശേ​ഷം സൊ​നാ​ക്ഷി സി​ൻ​ഹ​യ്ക്കെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​രി​ഹാ​സ​മു​യ​ർ​ന്നി​രു​ന്നു.

സൊ​നാ​ക്ഷി​യേ​യും അ​ച്ഛ​ൻ ശ​ത്രു​ഘ്ന​ൻ സി​ൻ​ഹ​യേ​യും വി​മ​ർ​ശി​ച്ച് ന​ട​ൻ മു​കേ​ഷ് ഖ​ന്ന​യും അ​ന്നു രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​പ്പോ​ഴി​താ അ​ടു​ത്തി​ടെ ന​ട​ന്ന ഒ​ര​ഭി​മു​ഖ​ത്തി​ലും സൊ​നാ​ക്ഷി​ക്കു നേ​രേ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചു മു​കേ​ഷ് ഖ​ന്ന രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്നു. ത​നി​ക്കും ത​ന്‍റെ കു​ടും​ബ​ത്തി​നു​മെ​തി​രെ മു​കേ​ഷ് ഖ​ന്ന ന​ട​ത്തു​ന്ന പ്ര​സ്താ​വ​ന​ക​ളി​ൽ മ​റു​പ​ടി​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് സൊ​നാ​ക്ഷി ഇ​പ്പോ​ൾ.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഞാ​ൻ പ​ങ്കെ​ടു​ത്ത ഒ​രു ഷോ​യി​ൽ രാ​മാ​യ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് ഞാ​ൻ തെ​റ്റ് ഉ​ത്ത​രം ന​ൽ​കി​യ​ത് എ​ന്‍റെ അ​ച്ഛ​ന്‍റെ കു​റ്റ​മാa​ണെ​ന്ന് പ​റ​യു​ന്ന താ​ങ്ക​ളു​ടെ ഒ​രു പ്ര​സ്താ​വ​ന ഞാ​ൻ അ​ടു​ത്തി​ടെ വാ​യി​ച്ചു. ആ​ദ്യം ത​ന്നെ, ആ ​ദി​വ​സം ര​ണ്ട് സ്ത്രീ​ക​ൾ ഹോ​ട്ട് സീ​റ്റി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ അ​വ​ർ​ക്ക് ഉ​ത്ത​രം അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും ഞാ​ൻ നി​ങ്ങ​ളെ ഓ​ർ​മി​പ്പി​ക്ക​ട്ടെ. പ​ക്ഷേ വ്യ​ക്ത​മാ​യ ഉ​ദ്യേ​ശ​ങ്ങ​ളോ​ടെ താ​ങ്ക​ൾ എ​ന്‍റെ പേ​ര് മാ​ത്രം പ​റ​യു​ന്നു.

ചി​ല​പ്പോ​ഴൊ​ക്കെ നി​ങ്ങ​ൾ ഒ​ന്നും മി​ണ്ടാ​തെ പോ​കാ​റു​ണ്ട്. പ​ക്ഷേ ശ്രീ ​രാ​മ​ന്‍റെ ക്ഷ​മ​യെ​ക്കു​റി​ച്ചു​ള്ള ഉ​പ​ദേ​ശ​ങ്ങ​ൾ നി​ങ്ങ​ൾ മ​റ​ന്നു പോ​യ​താ​യി തോ​ന്നു​ന്നു. അ​തെ മ​നു​ഷ്യ​സ​ഹ​ജ​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ആ ​ദി​വ​സം അ​ത് ഞാ​ൻ മ​റ​ന്നു പോ​യി​രി​ക്കാം. ആ​ർ​ക്കു വേ​ണ്ടി​യാ​ണ് സ​ഞ്ജീ​വ​നി കൊ​ണ്ടു​വ​ന്ന​തെ​ന്ന് ഞാ​ൻ മ​റ​ന്നു​പോ​യി​രി​ക്കാം. പ​ക്ഷേ ശ്രീ​രാ​മ​ൻ ത​ന്നെ പ​ഠി​പ്പി​ച്ച ക്ഷ​മ​യേ​ക്കു​റി​ച്ചും മ​റ​വി​യെ​ക്കു​റി​ച്ചു​മു​ള്ള പാ​ഠ​ങ്ങ​ൾ നി​ങ്ങ​ളും മ​റ​ന്നു​പോ​യി​രി​ക്കു​ന്നു എ​ന്ന​ത് വ്യ​ക്ത​മാ​ണ്.

ശ്രീ​രാ​മ​നു മ​ന്ഥ​ര​യോ​ടും, കൈ​കേ​യി​യോ​ടും ക്ഷ​മി​ക്കാ​ൻ ക​ഴി​യു​മെ​ങ്കി​ൽ, മ​ഹാ​യു​ദ്ധം ക​ഴി​ഞ്ഞ​തി​നു ശേ​ഷ​വും രാ​വ​ണ​നോ​ടും ക്ഷ​മി​ക്കാ​ൻ ക​ഴി​യു​മെ​ങ്കി​ൽ, തീ​ർ​ച്ച​യാ​യും നി​ങ്ങ​ൾ​ക്ക് ഈ ​വ​ള​രെ ചെ​റി​യ കാ​ര്യം ഉ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യും. ഇ​ത്ത​രം ചെ​റി​യ കാ​ര്യ​ങ്ങ​ൾ മ​റ​ക്കൂ. വാ​ർ​ത്ത​ക​ളി​ലി​ടം നേ​ടാ​ൻ എ​ന്നെ​ക്കു​റി​ച്ചും എ​ന്‍റെ കു​ടും​ബ​ത്തെ​ക്കു​റി​ച്ചും പ​റ​യു​ന്ന​ത് നി​ർ​ത്തൂ.

ഒ​രു കാ​ര്യം ത​ന്നെ പി​ന്നെ​യും പി​ന്നെ​യും പ​റ​ഞ്ഞു കൊ​ണ്ടി​രി​ക്ക​രു​ത്. അ​വ​സാ​ന​മാ​യി, അ​ടു​ത്ത ത​വ​ണ നി​ങ്ങ​ൾ എ​ന്‍റെ അ​ച്ഛ​ൻ എ​നി​ക്ക് പ​ക​ർ​ന്നു ന​ൽ​കി​യ മൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും പ​റ​യാ​ൻ തീ​രു​മാ​നി​ക്കു​മ്പോ​ൾ... എ​ന്‍റെ വ​ള​ര്‍​ച്ച​യെ​ക്കു​റി​ച്ച് നി​ങ്ങ​ള്‍ ചി​ല അ​രോ​ച​ക​മാ​യ പ്ര​സ്താ​വ​ന​ക​ള്‍ ന​ട​ത്തി​യ​തി​ന് ശേ​ഷ​വും വ​ള​രെ ബ​ഹു​മാ​ന​ത്തോ​ടെ മാ​ത്ര​മേ ഞാ​ന്‍ പ​റ​ഞ്ഞി​ട്ടു​ള്ളൂ എ​ന്ന കാ​ര്യം ദ​യ​വാ​യി ഓ​ര്‍​മി​ക്കു​ക- സൊ​നാ​ക്ഷി കു​റി​ച്ചു.

ഹ​നു​മാ​ൻ ആ​ർ​ക്ക് വേ​ണ്ടി​യാ​ണ് മൃ​ത​സ​ഞ്ജീ​വ​നി കൊ​ണ്ടു​വ​ന്ന​ത് എ​ന്നാ​യി​രു​ന്നു സൊ​നാ​ക്ഷി​യോ​ടു​ള്ള ചോ​ദ്യം. താ​രം ഈ ​ചോ​ദ്യ​ത്തി​ന് തെ​റ്റാ​യ ഉ​ത്ത​ര​മാ​ണ് ന​ൽ​കി​യ​ത്. അ​ത് സൊ​നാ​ക്ഷി​യു​ടെ തെ​റ്റ് അ​ല്ലെ​ന്നും അ​വ​ളു​ടെ അ​ച്ഛ​ന്‍റെ തെ​റ്റാ​ണെ​ന്നു​മാ​ണ് മു​കേ​ഷ് ഖ​ന്ന പ​റ​ഞ്ഞ​ത്.

കു​ട്ടി​ക​ളെ ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തെ​ക്കു​റി​ച്ചും സ​നാ​ത​ന ധ​ർ​മ്മ​ത്തെ​ക്കു​റി​ച്ചും പ​ഠി​പ്പി​ക്ക​ണ​മെ​ന്നും മു​കേ​ഷ് ഖ​ന്ന പ​റ​ഞ്ഞി​രു​ന്നു.