ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന് ഇ​ന്ന് കൊ​ടി​യി​റ​ക്കം
Friday, December 20, 2024 3:02 PM IST
ഇ​രു​പ​ത്തൊ​മ്പ​താ​മ​ത് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യ്ക്ക് ഇ​ന്ന് തി​ര​ശീ​ല വീ​ഴും. സ​മാ​പ​ന സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ സാം​സ്‌​കാ​രി​ക വ​കു​പ്പ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​നാ​വും. സം​വി​ധാ​യി​ക പാ​യ​ൽ ക​പാ​ഡി​യ​യ്ക്കു​ള്ള സ്പി​രി​റ്റ് ഓ​ഫ് സി​നി​മ അ​വാ​ർ​ഡ് മു​ഖ്യ​മ​ന്ത്രി സ​മ്മാ​നി​ക്കും.

സു​വ​ർ​ണ ച​കോ​രം, ര​ജ​ത ച​കോ​രം, കെ.​ആ​ർ.​മോ​ഹ​ന​ൻ എ​ൻ​ഡോ​വ്മെ​ന്‍റ്, ഫി​പ്ര​സി, നെ​റ്റ്പാ​ക്ക് പു​ര​സ്‌​കാ​ര​ങ്ങ​ൾ എ​ന്നി​വ​യും മു​ഖ്യ​മ​ന്ത്രി വി​ത​ര​ണം ചെ​യ്യും. റ​വ​ന്യു​വ​കു​പ്പ് മ​ന്ത്രി കെ.​രാ​ജ​ൻ, പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി എ​ന്നി​വ​ർ ചേ​ർ​ന്ന് അ​ർ​മേ​നി​യ​ൻ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​രാ​യ സെ​ർ​ജി അ​വേ​ദി​ക​ൻ, നോ​റ അ​ർ​മാ​നി എ​ന്നി​വ​രെ ആ​ദ​രി​ക്കും. ജൂ​റി അം​ഗ​ങ്ങ​ൾ​ക്കു​ള്ള പു​ര​സ്കാ​രം മ​ന്ത്രി കെ.​രാ​ജ​ൻ, വി.​കെ.​പ്ര​ശാ​ന്ത് എം​എ​ൽ​എ എ​ന്നി​വ​ർ ന​ൽ​കും.

പോ​ളിം​ഗി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ത്ത മി​ക​ച്ച പ്രേ​ക്ഷ​ക ചി​ത്ര​ത്തി​നു​ള്ള പു​ര​സ്‌​കാ​രം മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി സ​മ്മാ​നി​ക്കും. മാ​ധ്യ​മ പു​ര​സ്‌​കാ​ര​ങ്ങ​ൾ മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​നും തീ​യ​റ്റ​ർ പു​ര​സ്കാ​ര​ങ്ങ​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന​ന്‍റ് ്‌ അ​ഡ്വ​ക്കേ​റ്റ് ഡി. ​സു​രേ​ഷ് കു​മാ​റും സ​മ്മാ​നി​ക്കും. സാം​സ്‌​കാ​രി​ക വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​ദി​വ്യ എ​സ് അ​യ്യ​ർ ച​ട​ങ്ങി​ൽ സ്വാ​ഗ​തം ആ​ശം​സി​ക്കും.

ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി ചെ​യ​ർ​മാ​ൻ പ്രേം​കു​മാ​ർ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തും. അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി സി.​അ​ജോ​യ് പു​ര​സ്‌​കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കും. ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ പേ​ഴ്സ​ൺ ഷാ​ജി എ​ൻ. ക​രു​ൺ, സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക ക്ഷേ​മ​നി​ധി ബോ​ർ​ഡ്‌ ചെ​യ​ർ പേ​ഴ്സ​ൺ കെ.​മ​ധു​പാ​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ക്കും. സം​വി​ധാ​യ​ക​നും അ​ക്കാ​ദ​മി ജ​ന​റ​ൽ കൗ​ൺ​സി​ൽ അം​ഗ​വു​മാ​യ സോ​ഹ​ൻ സീ​നു​ലാ​ൽ ന​ന്ദി പ​റ​യും.

മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള സു​വ​ർ​ണ ച​കോ​ര​ത്തി​ന് അ​ർ​ഹ​മാ​വു​ന്ന സി​നി​മ​യ്ക്ക് 20 ല​ക്ഷം രൂ​പ ല​ഭി​ക്കും. ര​ജ​ത ച​കോ​ര​ത്തി​ന് അ​ർ​ഹ​മാ​വു​ന്ന ചി​ത്ര​ത്തി​ന്റെ സം​വി​ധാ​ന​ത്തി​ന് നാ​ലു ല​ക്ഷം രൂ​പ​യും ര​ജ​ത​ച​കോ​ര​ത്തി​ന് അ​ർ​ഹ​ത നേ​ടു​ന്ന ന​വാ​ഗ​ത സം​വി​ധാ​ന പ്ര​തി​ഭ​യ്ക്ക് മൂ​ന്നു ല​ക്ഷം രൂ​പ​യും ല​ഭി​ക്കും.