ശ്രീ​തേ​ജി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി സ​ന്ദ​ര്‍​ശി​ച്ച് പു​ഷ്പ സം​വി​ധാ​യ​ക​ന്‍; കു​ടും​ബ​ത്തി​ന് അ​ഞ്ച് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം
Friday, December 20, 2024 10:23 AM IST
പു​ഷ്പ 2 പ്രീ​മി​യ​റി​നി​ടെ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​സ്തി​ഷ്ക​മ​ര​ണം സം​ഭ​വി​ച്ച് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന ഒ​ന്‍​പ​തു​കാ​ര​ന്‍ ശ്രീ​തേ​ജി​നെ സ​ന്ദ​ര്‍​ശി​ച്ച് പു​ഷ്പ സം​വി​ധാ​യ​ക​ന്‍ സു​കു​മാ​ര്‍. ശ്രീ​തേ​ജി​ന്‍റെ അ​ച്ഛ​നു​മാ​യി സം​സാ​രി​ക്കു​ക​യും കു​റ​ച്ചു​സ​മ​യം ആ​ശു​പ​ത്രി​യി​ൽ ചെ​ല​വ​ഴി​ക്കു​ക​യും ചെ​യ്തു.

നേ​ര​ത്തെ കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് സു​കു​മാ​റും ഭാ​ര്യ​യും ചേ​ര്‍​ന്ന് അ​ഞ്ച് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം ന​ല്‍​കി​യി​രു​ന്നു.

സ​ന്ധ്യ തി​യ​റ്റ​റി​ല്‍ വ​ച്ച് പു​ഷ്പ 2 പ്രീ​മി​യ​റി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് സെ​ക്ക​ന്ത​രാ​ബാ​ദി​ലെ കിം​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ് ശ്രീ​തേ​ജ്. കു​ട്ടി​യു​ടെ നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. അ​പ​ക​ട​ത്തി​ല്‍ കു​ട്ടി​യു​ടെ അ​മ്മ​യും മ​രി​ച്ചി​രു​ന്നു.