മി​ഴി​യോ​രം ന​ന​ഞ്ഞൊ​ഴു​കി​യ 44 വ​ർ​ഷ​ങ്ങ​ൾ
Thursday, December 19, 2024 2:56 PM IST
ഋ​ഷി
മ​ഞ്ഞ​ണി​ക്കൊ​മ്പി​ൽ വാ​ടാ​തെ നി​ൽ​ക്കു​ക​യാ​ണ് മ​ഞ്ഞി​ൽ വി​രി​ഞ്ഞ പൂ​ക്ക​ൾ. ഋ​തു​ക്ക​ൾ എ​ത്ര മാ​റി​മ​റി​ഞ്ഞി​ട്ടും വാ​ടാ​തെ സു​ഗ​ന്ധം പൊ​യ് പോ​കാ​തെ ആ ​പൂ​ക്ക​ൾ ഇ​ന്നും ഒ​രു ത​രി ഭം​ഗി​പോ​ലും ചോ​രാ​തെ നി​ൽ​ക്കു​ന്നു..

മി​ഴി​യോ​രം ന​ന​ഞ്ഞൊ​ഴു​കാ​ൻ തു​ട​ങ്ങി 44 വ​ർ​ഷ​മാ​യെ​ങ്കി​ലും അ​തും തോ​ർ​ന്നി​ട്ടി​ല്ല.. പ്ര​ഭ​യും പ്രേ​മും ന​രേ​ന്ദ്ര​നും 44 വ​ർ​ഷം മു​മ്പ് ഒ​രു ക്രി​സ്മ​സ് ദി​ന​ത്തി​ലാ​ണ് മ​ല​യാ​ള സി​നി​മ​യു​ടെ അ​ക​ത്ത​ള​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നു​വ​ന്ന​ത്. പു​തി​യ അ​തി​ഥി​ക​ളു​ടെ ചെ​റി​യൊ​രു പ​രി​ഭ്ര​മ​ത്തോ​ടെ ക​ട​ന്നെ​ത്തി​യ അ​വ​ർ ആ​ദ്യ​ത്തെ 150 മി​നി​റ്റ് കൊ​ണ്ട് ത​ന്നെ മ​ല​യാ​ളി​ക​ളു​ടെ മ​നം ക​വ​ർ​ന്നു. ഈ ​പൂ​ക്ക​ൾ വാ​ടി​ല്ലെ​ന്നും കാ​ലം ഇ​വ​ർ​ക്കാ​യി കാ​ത്തു​വെ​ച്ചി​ട്ടു​ള്ള​ത് ചി​ല്ല​റ കാ​ര്യ​ങ്ങ​ള​ല്ലെ​ന്നും "മ​ഞ്ഞി​ൽ വി​രി​ഞ്ഞ പൂ​ക്ക​ൾ' എ​ന്ന സി​നി​മ​യു​ടെ ആ​ദ്യ ഷോ​യി​ലൂ​ടെ ത​ന്നെ വ്യ​ക്ത​മാ​യി.

മ​ല​യാ​ള സി​നി​മ അ​ന്നേ​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത പ്ര​ണ​യ​ത്തി​ന്‍റെ പു​തി​യ ഭാ​വ​ങ്ങ​ളി​ലൂ​ടെ, പേ​ടി​പ്പി​ക്കു​ന്ന വി​ല്ല​നി​സ​ത്തി​ലൂ​ടെ, ഹൃ​ദ​യം​കൊ​ണ്ട് കേ​ൾ​ക്കു​ന്ന ഗാ​ന​ങ്ങ​ളി​ലൂ​ടെ ഫാ​സി​ൽ എ​ന്ന പു​തി​യ സം​വി​ധാ​യ​ക​ൻ കൈ​യൊ​പ്പി​ട്ട് മ​ല​യാ​ള സി​നി​മ​യ്ക്ക് ന​ൽ​കി​യ മ​ഞ്ഞി​ൽ വി​രി​ഞ്ഞ പൂ​ക്ക​ൾ അ​ക്കാ​ല​ത്തെ മാ​ത്ര​മ​ല്ല എ​ക്കാ​ല​ത്തെ​യും സൂ​പ്പ​ർ ഹി​റ്റാ​യി വാ​ടാ​ത്ത പൂ​ക്ക​ളാ​യി മ​ല​യാ​ള സി​നി​മ​യ്ക്ക് ഇ​ന്നും അ​ഴ​കു ചാ​ർ​ത്തു​ന്നു.

ഇ​ന്ന് കാ​ണു​മ്പോ​ഴും കേ​ൾ​ക്കു​മ്പോ​ഴും ഡ​യ​ലോ​ഗു​ക​ൾ ചി​ല​തി​ന് നാ​ട​കീ​യ​ത തോ​ന്നാ​മെ​ങ്കി​ലും അ​തി​നൊ​രു വ​ശ്യ ഭം​ഗി​യു​ണ്ട്. പ്ര​ഭ​യോ​ട് പ്രേം ​ന​ട​ത്തു​ന്ന പ്ര​ണ​യാ​ഭ്യ​ർ​ഥ​ന​ക​ൾ​ക്ക് ഭം​ഗി​യേ​റെ​യാ​ണ്... പ്ര​ഭ​യോ​ട് ന​രേ​ന്ദ്ര​ൻ കാ​ണി​ക്കു​ന്ന ക്രൂ​ര​ത​ക​ൾ​ക്ക് ഇ​ന്നും മാ​പ്പ് കൊ​ടു​ക്കാ​നാ​വി​ല്ല..

പ്രേ​ക്ഷ​ക​രു​ടെ ഉ​ള്ളി​ൽ വെ​റു​പ്പും അ​റ​പ്പും ജ​നി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ ന​രേ​ന്ദ്ര​ൻ എ​ന്ന വി​ല്ല​നെ മോ​ഹ​ൻ​ലാ​ൽ എ​ന്ന പു​തു​മു​ഖ ന​ട​ൻ പ​ക​ർ​ന്നാ​ട്ടം ന​ട​ത്തി​യ​പ്പോ​ൾ അ​ന്ന് സി​നി​മ ക​ണ്ടി​റ​ങ്ങി​യ​വ​ർ ദേ​ഷ്യ​ത്തോ​ടെ സം​സാ​രി​ച്ച​ത് ഇ​യാ​ളെ കു​റി​ച്ചാ​യി​രു​ന്നു.

എ​ന്തി​നാ​ണ് പ്രേ​മി​ന്‍റെ​യും പ്ര​ഭ​യു​ടെ​യും ജീ​വി​ത​ത്തി​ലേ​ക്ക് ഈ ​രാ​ക്ഷ​സ​ൻ ക​ട​ന്നു​വ​ന്ന​ത് എ​ന്ന് വീ​ട്ട​മ്മ​മാ​ർ ചോ​ദി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ആ ​കു​ട്ടി​യെ ആ ​കാ​ല​ൻ എ​ന്തി​നാ​ണ് കൊ​ന്ന​ത് എ​ന്ന് ചോ​ദി​ച്ച അ​മ്മൂ​മ്മ​മാ​രും ഉ​ണ്ടാ​യി​രു​ന്നു, പ​ച്ച​ക്ക​ട​ലാ​സി​ൽ പൊ​തി​ഞ്ഞ ചോ​ക്ലേ​റ്റ് കാ​മു​കി​ക്ക് സ​മ്മാ​നി​ച്ച കാ​മു​ക​ന്മാ​രും ഉ​ണ്ടാ​യി​രു​ന്നു.



യൂ​ട്യൂ​ബ് വാ​ട്സ്ആപ്പും ഇ​ൻ​സ്റ്റ​യും ഒ​ന്നു​മി​ല്ലാ​തി​രു​ന്ന അ​ക്കാ​ല​ത്ത് മ​ഞ്ഞി​ൽ വി​രി​ഞ്ഞ പൂ​ക്ക​ൾ എ​ന്ന സി​നി​മ​യ്ക്ക് ജെ​റി അ​മ​ൽ​ദേ​വ് ഈ​ണം ന​ൽ​കി​യ പാ​ട്ടു​ക​ൾ കേ​ൾ​ക്കാ​ൻ കൊ​തി​യോ​ടെ കാ​ത്തി​രു​ന്നി​ട്ടു​ണ്ട് ഒ​രു ത​ല​മു​റ..

റേ​ഡി​യോ​യും ടേ​പ്പ് റെ​ക്കോ​ർ​ഡ​റും കാ​സ​റ്റും ഉ​ണ്ടാ​യി​രു​ന്ന കാ​ലം. സ്വ​ന്ത​മാ​യി വീ​ട്ടി​ൽ ടേ​പ്പ് റി​ക്കാ​ർ​ഡ​ർ ഇ​ല്ലാ​ത്ത​വ​ർ അ​പ്പു​റ​ത്തെ വീ​ട്ടി​ൽ ഉ​റ​ക്കെ​വ​യ്ക്കു​ന്ന മ​ഞ്ഞി​ൽ വി​രി​ഞ്ഞ പൂ​ക്ക​ളി​ലെ പാ​ട്ടു​ക​ൾ കേ​ട്ട് ഇ​പ്പു​റ​ത്തി​രു​ന്ന് താ​ളം പി​ടി​ച്ചു, മി​ഴി​യോ​രം ന​ന​ഞ്ഞൊ​ഴു​കി എ​ന്ന പാ​ട്ട് റേ​ഡി​യോ​യി​ൽ വ​രു​മ്പോ​ൾ അ​വ​ർ ഒ​രു​മി​ച്ചു പാ​ടി...

എ ​ക്ലാ​സ് തീ​യേ​റ്റ​റു​ക​ളി​ൽ മി​ക​ച്ച അ​ഭി​പ്രാ​യം നേ​ടി​യ ചി​ത്രം കാ​ണാ​ൻ ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്നു പോ​ലും ആ​ളു​ക​ൾ ന​ഗ​ര​ത്തി​ലേ​ക്ക് എ​ത്തി. എ ​ക്ലാ​സി​ൽ നി​ന്ന് ബി ​ക്ലാ​സി​ലേ​ക്കും പി​ന്നീ​ട് സി ​ക്ലാ​സി​ലേ​ക്കും മ​ഞ്ഞി​ൽ വി​രി​ഞ്ഞ പൂ​ക്ക​ൾ എ​ത്തി​യ​പ്പോ​ഴും ചി​ത്ര​ത്തി​ന്‍റെ ജ​ന​പ്രീ​തി ഒ​ട്ടും കു​റ​ഞ്ഞി​ല്ല. സി ​ക്ലാ​സി​ൽ പോ​ലും നി​റ​ഞ്ഞ സ​ദ​സി​ലാ​ണ് സി​നി​മ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്.

ഡി​സം​ബ​റി​ലെ ക്രി​സ്മ​സ് റി​ലീ​സി​നു ശേ​ഷം പി​ന്നീ​ട് ഓ​ണ​വും വി​ഷു​വും ഒ​ക്കെ ഒ​രു​പാ​ട് ക​ണ്ടു മ​ഞ്ഞി​ൽ വി​രി​ഞ്ഞ പൂ​ക്ക​ൾ. ഒ​രു ത​ല​മു​റ​യു​ടെ കാ​മു​ക​നാ​യ​ക ന​ട​നാ​യി ശ​ങ്ക​ർ അ​വ​രോ​ധി​ക്ക​പ്പെ​ട്ട​ത് മ​ഞ്ഞി​ൽ വി​രി​ഞ്ഞ പൂ​ക്ക​ളി​ലെ പ്രേം ​എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ​യാ​ണ്. വി​ഷാ​ദ നാ​യി​ക​യാ​യി പൂ​ർ​ണി​മ ജ​യ​റാം പ്ര​ഭ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ ഹൃ​ദ​യ​ത്തി​ൽ തൊ​ടു​ന്ന അ​നു​ഭ​വ​മാ​ക്കി മാ​റ്റി.

ഇ​ങ്ങ​നെ​യു​മു​ണ്ടോ പ്ര​ണ​യം എ​ന്ന് തോ​ന്നി​പ്പി​ക്കു​മാ​റ് ഫാ​സി​ൽ സെ​ല്ലു​ലോ​യ്ഡി​ൽ എ​ഴു​തി​യ പ്ര​ണ​യ കാ​വ്യ​മാ​യി​രു​ന്നു മ​ഞ്ഞി​ൽ വി​രി​ഞ്ഞ പൂ​ക്ക​ൾ. ഈ ​വ​രു​ന്ന ഡി​സം​ബ​ർ 25-ന് ​മ​ഞ്ഞി​ൽ വി​രി​ഞ്ഞ പൂ​ക്ക​ൾ 44 വ​ർ​ഷ​ത്തി​ന്‍റെ നി​റ​വി​ൽ എ​ത്തു​ക​യാ​ണ്.

മ​ല​യാ​ള സി​നി​മ ച​രി​ത്ര​ത്തി​ൽ ഈ ​സി​നി​മ​യ്ക്ക് ഒ​ഴി​വാ​ക്ക​പ്പെ​ടാ​നാ​കാ​ത്ത ഒ​രു സ്ഥാ​ന​മു​ണ്ട്. പു​തി​യ താ​ര​ങ്ങ​ളെ​യും പു​തി​യ സം​വി​ധാ​യ​ക​നെ​യും മ​ല​യാ​ള​ക്ക​ര​യ്ക്ക് സ​മ്മാ​നി​ച്ച സി​നി​മ​യാ​യി​രു​ന്നു ഇ​ത്. ഇ​വ​രെ​ല്ലാം പി​ന്നീ​ട് ത​ങ്ങ​ളു​ടെ​താ​യ സ്ഥാ​ന​ങ്ങ​ൾ മ​ല​യാ​ള​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

സി​നി​മ​യി​ൽ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച മോ​ഹ​ൻ​ലാ​ൽ എ​ന്ന പു​തു​മു​ഖ ന​ട​ൻ പി​ന്നീ​ട് എ​ത്ര​യോ സി​നി​മ​ക​ളി​ൽ വി​ല്ല​നാ​യി, ശേ​ഷം സ​ഹ​ന​ട​നും പി​ന്നീ​ട് നാ​യ​ക​നു​മാ​യി. കാ​ലം നി​ർ​മാ​താ​വി​ന്‍റെ​യും, ഗാ​യ​ക​ന്‍റെ​യും വേ​ഷ​ങ്ങ​ൾ മോ​ഹ​ൻ​ലാ​ലി​നു ന​ൽ​കി. അ​പ്പോ​ഴും ഒ​രു സം​വി​ധാ​യ​ക​ന്‍റെ മേ​ല​ങ്കി അ​ണി​യാ​ൻ മോ​ഹ​ൻ​ലാ​ൽ ശ്ര​മി​ച്ചി​ല്ല.

ഒ​ടു​വി​ൽ നീ​ണ്ട കാ​ത്തി​രി​പ്പി​നു​ശേ​ഷം മോ​ഹ​ൻ​ലാ​ൽ ത്രീ​ഡി​യി​ൽ ഒ​രു​ക്കു​ന്ന ത​ന്‍റെ ആ​ദ്യ​ത്തെ സം​വി​ധാ​ന സം​രം​ഭ​മാ​യ ബ​റോ​സും ഈ ​ക്രി​സ്മ​സി​ന് റി​ലീ​സിം​ഗി​ന് ഒ​രു​ങ്ങു​ക​യാ​ണ്. ത​ന്‍റെ ആ​ദ്യ ചി​ത്ര​ത്തി​ന്‍റെ നാ​ൽ​പ്പ​ത്തി​നാ​ലാം വ​ർ​ഷ​ത്തി​ൽ ത​ന്‍റെ ആ​ദ്യ സം​വി​ധാ​ന ചി​ത്രം. ബ​റോ​സി​ന്‍റെ റി​ലീ​സ് ഡേ​റ്റ് അ​നൗ​ൺ​സ് ചെ​യ്ത​ത് ഫാ​സി​ലും.

എ​ല്ലാം കാ​ലം കാ​ത്തു വ​ച്ച കൗ​തു​ക​ങ്ങ​ൾ.. മ​ല​യാ​ള സി​നി​മ​യു​ടെ മ​ഞ്ഞ​നി കൊ​മ്പി​ലേ​ക്ക് ബ​റോ​സ് എ​ത്തു​മ്പോ​ൾ മ​ഞ്ഞി​ൽ വി​രി​ഞ്ഞ പൂ​ക്ക​ൾ പു​ഷ്പ​വൃ​ഷ്ടി​യോ​ടെ ആ​യി​രി​ക്കും ആ ​വി​സ്മ​യ​ത്തെ വ​ര​വേ​ൽ​ക്കു​ക...