ഏ​ഷ​ണി​ക്കാ​രി​യാ​യ അ​യ​ൽ​ക്കാ​രി, അ​മ്മാ​യി​യ​മ്മ; മ​ല‌​യാ​ള​സി​നി​മ​യു​ടെ മീ​ന ഗ​ണേ​ഷ്
Thursday, December 19, 2024 10:13 AM IST
നാ​ട​ക​ങ്ങ​ളി​ൽ തു​ട​ങ്ങി​യ യാ​ത്ര​യാ​യി​രു​ന്നു മീ​ന ഗ​ണേ​ഷി​ന്‍റേ​ത്. ആ ​യാ​ത്ര​ക​ൾ വെ​റും തൊ​ഴി​ൽ മാ​ത്ര​മാ​യി​രു​ന്നി​ല്ല, മ​റി​ച്ച് ഏ​റ്റ​വും ഇ​ഷ്ട​ത്തോ​ടെ ആ​ഗ്ര​ഹ​ത്തോ​ടെ ചെ​യ്തി​രു​ന്ന​ത് കൂ​ടി​യാ​യി​രു​ന്നു. അ​ച്ഛ​ന്‍റെ അ​ഭി​ന​യ​ഭ്രാ​ന്ത് ത​ന്നേ​യും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​വ​ര്‍ പ​ല​പ്പോ​ഴും പ​റ​ഞ്ഞി​ട്ടു​ണ്ട്.

അ​ച്ഛ​ന്‍ കെ.​പി. കേ​ശ​വ​ന്‍​നാ​യ​ര്‍ എം. ​ജി.​ആ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചി​രു​ന്നു. നാ​ട​ക​ക്കാ​രു​മാ​യും ന​ല്ല ബ​ന്ധം. ആ ​ബ​ന്ധ​മാ​ണ് മീ​ന​യെ നാ​ട​ക​ക്ക​ള​രി​യി​ലെ​ത്തി​ച്ച​ത്.



കൊ​പ്പം ബ്ര​ദേ​ഴ്സ് ആ​ര്‍​ട്‌​സ് ക്ല​ബി​ലൂ​ടെ​യാ​ണ് മീ​ന നാ​ട​ക​ത്തി​ലെ​ത്തി​യ​ത്. 1965-ല്‍ ​എ.​എ​ന്‍ ഗ​ണേ​ഷി​ന്‍റെ 'പ്ര​ള​യം' എ​ന്ന നാ​ട​ക​ത്തി​ല്‍ അ​ഭി​ന​യി​ച്ചു. ആ ​പ​രി​ച​യം പി​ന്നീ​ട് പ്ര​ണ​യ​മാ​യി വി​വാ​ഹ​ത്തി​ലെ​ത്തി. വി​വാ​ഹ ശേ​ഷം ഷൊ​ര്‍​ണൂ​രി​ല്‍ പൗ​ര്‍​ണ​മി ക​ലാ​മ​ന്ദി​ര്‍ എ​ന്ന പേ​രി​ല്‍ നാ​ട​ക​സ​മി​തി ആ​രം​ഭി​ച്ചു.

എ.​എ​ന്‍ ഗ​ണേ​ഷ് നാ​ട​ക​മെ​ഴു​തും സം​വി​ധാ​നം ചെ​യ്യും. മീ​ന അ​ഭി​ന​യി​ക്കും. ഭ​ക്ഷ​ണം വ​യ്ക്ക​ക്ക​ലും അ​ഭി​ന​യി​ക്ക​ലു​മെ​ല്ലാ​മാ​യി ക​ലാ​സ​മി​തി ത​ന്നെ കു​ടും​ബം. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്ന് സ​മി​തി പി​രി​ച്ചു​വി​ട്ടു. പി​ന്നീ​ട് മ​റ്റു സ​മി​തി​ക​ള്‍​ക്കു​വേ​ണ്ടി ഗ​ണേ​ഷ് നാ​ട​കം എ​ഴു​തി. മീ​ന അ​ഭി​ന​യി​ച്ചു. മു​സ്ലീം ക​ഥാ​പാ​ത്ര​ങ്ങ​ള്‍ മീ​ന​യെ എ​ന്നും സ്റ്റേ​ജി​ല്‍ ഉ​റ​പ്പി​ച്ച് ന​ര്‍​ത്തു​ന്ന​താ​യി​രു​ന്നു.

സി​നി​മ​യി​ലും ത​ന്‍റേ​താ​യ ഇ​ടം നേ​ടാ​ൻ മീ​ന​യ്ക്കാ​യി​രു​ന്നു. പാ​വ​പ്പെ​ട്ട അ​മ്മ​യാ​യും ഏ​ഷ​ണി​ക്കാ​രി​യാ​യ അ​യ​ല്‍​വാ​സി​യാ​യും മ​രു​മ​ക​ളെ ഉ​പ​ദ്ര​വി​ക്കു​ന്ന അ​മ്മാ​യി​യ​മ്മ​യാ​യും സ്‌​ക്രീ​നി​ല്‍ നി​റ​ഞ്ഞാ​ടി​യ മീ​ന​യു​ടെ വാ​ര്‍​ധ​ക്യ​കാ​ല ജീ​വി​തം അ​ത്ര നി​റ​മു​ള്ള​താ​യി​രു​ന്നി​ല്ല.

ക​ഷ്ട​പ്പാ​ടും ദാ​രി​ദ്ര്യ​വും നി​റ​ഞ്ഞ വീ​ട്ടി​ലെ പ്ര​തി​നി​ധി​യാ​യി വെ​ള്ളി​ത്തി​ര​യി​ല്‍ ത​ക​ര്‍​ത്ത​ഭി​ന​യി​ച്ച ന​ടി യ​ഥാ​ര്‍​ഥ ജീ​വി​ത​ത്തി​ലും അ​ങ്ങ​നെ​യാ​യി മാ​റു​ന്ന കാ​ഴ്ച​യാ​ണ് പി​ന്നീ​ട് കാ​ണാ​ന്‍ ക​ഴി​ഞ്ഞ​ത്. 2009 ഒ​ക്ടോ​ബ​ര്‍ 13-ന് ​ഭ​ർ​ത്താ​വ് എ.​എ​ന്‍ ഗ​ണേ​ഷ് മ​രി​ച്ചു. പി​ന്നീ​ട് മ​ക​നൊ​പ്പ​മാ​യി​രു​ന്നു ക​ഴി​ഞ്ഞ​ത്. മ​നോ​ജ് ഗ​ണേ​ഷ്, സം​ഗീ​ത എ​ന്നി​വ​രാ​ണ് മ​ക്ക​ള്‍.