എ​നി​ക്ക് കു​ട്ടി​ക​ളു​ണ്ടാ​കി​ല്ലെ​ന്നു പ​റ​യു​ന്നു; നാ​ണം കെ​ട്ടും ച​തി​ക്ക​പ്പെ​ട്ടു​മാ​ണ് ഇ​വി​ടം വ​രെ​യെ​ത്തി​യ​ത്: എ​ലി​സ​ബ​ത്ത്
Tuesday, December 17, 2024 3:22 PM IST
സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​നി​ക്കെ​തി​രെ സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ക്കു​ന്നു​വെ​ന്ന് വെ​ളി​പ്പെ​ടു​ത്തി ബാ​ല​യു​ടെ മു​ൻ​പ​ങ്കാ​ളി എ​ലി​സ​ബ​ത്ത് ഉ​ദ​യ​ൻ. നെ​ഗ​റ്റീ​വ് ക​മ​ന്‍റു​ക​ൾ പോ​സ്റ്റ് ചെ​യ്ത് ത​ന്നെ നാ​ണം കെ​ടു​ത്തി​യാ​ൽ വീ​ഡി​യോ ഇ​ടു​ന്ന​ത് നി​ർ​ത്തു​മെ​ന്ന് ആ​രും ക​രു​തേ​ണ്ടെ​ന്നും താ​ൻ ആ​രെ​യും ഉ​പ​ദ്ര​വി​ക്കാ​ൻ പോ​കു​ന്നി​ല്ലെ​ന്നും സ്വ​ന്തം യൂ​ട്യൂ​ബ് ചാ​ന​ലി​ൽ പ​ങ്കു​വ​ച്ച വി​ഡി​യോ വ്ലോ​ഗി​ലൂ​ടെ എ​ലി​സ​ബ​ത്ത് പ​റ​ഞ്ഞു.

‘‘എ​നി​ക്ക് ഓ​ട്ടി​സ​മാ​ണെ​ന്ന് ക​മ​ന്‍റ് ക​ണ്ടു. അ​തൊ​രു അ​സു​ഖ​മാ​ണ്. പ​ക്ഷേ അ​ത് ഇ​ല്ലാ​ത്ത ആ​ളു​ക​ൾ​ക്ക്ക്ക് ഓ​ട്ടി​സം ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞ് പ​ര​ത്ത​രു​ത്. അ​ത്ത​ര​ത്തി​ലു​ള്ള കു​റേ ക​മ​ന്‍റു​ക​ൾ ക​ണ്ടു. പി​ന്നെ എ​നി​ക്ക് കു​ട്ടി​ക​ൾ ഉ​ണ്ടാ​കി​ല്ല എ​ന്നൊ​ക്കെ പ​റ​ഞ്ഞു​ള്ള ക​മ​ന്‍റു​ക​ളും ക​ണ്ടി​രു​ന്നു. അ​തി​നു​ള്ള തെ​ളി​വു​ക​ളും റി​പ്പോ​ർ​ട്ടു​ക​ളും ഇ​ല്ലാ​തെ പ​റ​ഞ്ഞ് പ​ര​ത്തു​ന്ന​ത് ന​ല്ല​താ​ണോ​യെ​ന്ന് എ​നി​ക്ക് അ​റി​യി​ല്ല.

നി​ങ്ങ​ൾ എ​ന്തൊ​ക്കെ ചെ​യ്താ​ലും ഞാ​ൻ ഇ​നി​യും വീ​ഡി​യോ​സ് ഇ​ടും. ഒ​രു​പാ​ട് നാ​ണം കെ​ട്ടും ച​തി​ക്ക​പ്പെ​ട്ടു​മൊ​ക്കെ​യാ​ണ് ഇ​വി​ടം വ​രെ എ​ത്തി​യ​ത്. ആ ​മോ​ശം അ​വ​സ്ഥ​യി​ൽ നി​ന്നും പി​ടി​ച്ചു​പി​ടി​ച്ചു വ​രു​ക​യാ​ണ്. ഇ​ഷ്ട​പ്പെ​ട്ട ആ​ളു​ക​ളി​ല്‍ നി​ന്നു ത​ന്നെ നാ​ണം​കെ​ടു​ക, ബോ​ഡി​ഷെ​യ്മിം​ഗ് തു​ട​ങ്ങി​യ എ​ല്ലാം അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്.

കു​റ​ച്ച് ഫെ​യ്ക്ക് ഐ​ഡി​ക​ളി​ൽ നി​ന്നും വ​ന്ന് എ​ന്നെ ത​ള​ർ​ത്താ​ൻ നോ​ക്കേ​ണ്ട. ആ ​നാ​ണ​മൊ​ക്കെ എ​നി​ക്കു​പോ​യി. പേ​ടി​പ്പി​ച്ച് വീ​ട്ടി​ൽ ഇ​രു​ത്താം ഭീ​ഷ​ണി പെ​ടു​ത്തി വീ​ട്ടി​ൽ ഇ​രു​ത്താം എ​ന്നൊ​ന്നും ക​രു​ത​ണ്ട. ഒ​രു​പാ​ട് ഭീ​ഷ​ണി കോ​ളു​ക​ൾ എ​നി​ക്ക് വ​രാ​റു​ണ്ട്.

ഞാ​ൻ ആ​രെ​യും ഉ​പ​ദ്ര​വി​ക്കാ​ൻ ഒ​ന്നും പോ​കു​ന്നി​ല്ല. എ​ന്‍റെ കാ​ര്യം നോ​ക്കി ഞാ​ൻ ന​ട​ക്കു​ക​യാ​ണ്. എ​ന്നെ നാ​ണം കെ​ടു​ത്തി​യും പേ​ടി​പ്പി​ച്ചും ഇ​തൊ​ന്നും നി​ർ​ത്താ​നാ​കു​മെ​ന്ന് ആ​രും ക​രു​ത​ണ്ട. ഏ​റ്റ​വും മോ​ശ​മാ​യ അ​വ​സ്ഥ അ​തി​ജീ​വി​ച്ചു​കൊ​ണ്ടാ​ണ് ഞാ​ൻ ഇ​വി​ടെ വ​രെ കേ​റി വ​ന്ന​തും മു​മ്പോ​ട്ട് പോ​യ്കൊ​ണ്ടി​രി​ക്കു​ന്ന​തും.

നെ​ഗ​റ്റീ​വ് ക​മ​ന്‍റു​ക​ൾ ഇ​ടു​ന്ന​ത് കൊ​ണ്ട് നി​ങ്ങ​ൾ​ക്ക് പൈ​സ കി​ട്ടു​ന്നു​ണ്ടാ​കും. എ​ന്നെ എ​ത്ര​യൊ​ക്കെ മോ​ശം പ​റ​ഞ്ഞാ​ലും ഞാ​ൻ ഇ​നി​യും വി​ഡി​യോ​സ് പോ​സ്റ്റ് ചെ​യ്യും.’’–​എ​ലി​സ​ബ​ത്തി​ന്‍റെ വാ​ക്കു​ക​ൾ.