ഉ​സ്താ​ദി​ന്‍റെ ഓ​ർ​മ​യി​ൽ പെ​രു​വ​നം ക​ലാ​ഗ്രാ​മം
Tuesday, December 17, 2024 2:54 PM IST
ത​ബ​ല​യി​ൽ ലോ​കം​ക​ണ്ട ഇ​തി​ഹാ​സ​മാ​യ ഉ​സ്താ​ദ് സാ​ക്കി​ർ ഹു​സൈ​ന്‍റെ ഓ​ർ​മ​യി​ലാ​ണ് മേ​ള​ക​ല​യു​ടെ പെ​രു​വ​നം ക​ലാ​ഗ്രാ​മം. മും​ബൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ളി സം​ഘ​ട​ന​യു​ടെ 25-ാം വാ​ർ​ഷി​കാ​ഘോ​ഷ​ച്ച​ട​ങ്ങി​നാ​ണ് 2017ൽ ​ഉ​സ്താ​ദ് സാ​ക്കി​ർ ഹു​സൈ​ൻ ചേ​ർ​പ്പ് സി​എ​ൻ​എ​ൻ സ്കൂ​ളി​ലെ വേ​ദി​യി​ലെ​ത്തി​യ​ത്.

മേ​ള​പ്ര​മാ​ണി​മാ​രാ​യ പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​ർ, മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി മാ​രാ​ർ എ​ന്നി​വ​ർ​ക്കൊ​പ്പം​ചേ​ർ​ന്ന് അ​ദ്ദേ​ഹം ഒ​രു​ക്കി​യ ജു​ഗ​ൽ​ബ​ന്ദി ഇ​ന്നും ആ​സ്വാ​ദ​ക​ർ ഓ​ർ​ക്കു​ന്നു. പെ​രു​വ​നം ഗ്രാ​മ​ച​രി​ത്രം ക​ല​യി​ലൂ​ടെ എ​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം അ​ദ്ദേ​ഹം അ​ന്നു നി​ർ​വ​ഹി​ച്ചു. വാ​ദ്യ​ക​ല​യി​ലെ ആ​ചാ​ര്യ​ന്മാ​ർ ചേ​ർ​ന്ന് സാ​ക്കി​ർ ഹു​സൈ​നു വീ​ര​ശൃം​ഖ​ല സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.

പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ണ്ടി​മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ഉ​സ്താ​ദി​നെ വ​ര​വേ​റ്റ​ത്. മേ​ള​ത്തി​ലും മ​റ്റു ക​ല​ക​ളി​ലു​മു​ള്ള പെ​രു​വ​നം ഗ്രാ​മ​ത്തി​ന്‍റെ പെ​രു​മ​ക​ൾ മാ​നി​ച്ചാ​ണ് സാ​ക്കി​ർ ഹു​സൈ​ൻ വീ​ര​ശൃം​ഖ​ല ഏ​റ്റു​വാ​ങ്ങാ​ൻ ചേ​ർ​പ്പി​ലെ​ത്തി​യ​തെ​ന്ന് കു​ട്ട​ൻ​മാ​രാ​ർ പ​റ​ഞ്ഞു.

മ​ഹാ​നാ​യ ക​ലാ​കാ​ര​ന് ആ​ദ​രം ​ന​ൽ​കാ​ൻ സാ​ധി​ച്ച​തു പെ​രു​വ​നം ഗ്രാ​മ​ത്തി​ന്‍റെ പു​ണ്യ​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം സം​ഗീ​ത​ലോ​ക​ത്തി​നു നി​ക​ത്താ​നാ​കാ​ത്ത വി​ട​വാ​ണെ​ന്ന് കു​ട്ട​ൻ മാ​രാ​ർ പ​റ​ഞ്ഞു.