അ​ന്ന് അ​ല​റി​ക്ക​ര​ഞ്ഞു ഇ​പ്പോ​ൾ കു​റ​ച്ച് സ​മാ​ധാ​ന​മു​ണ്ട്, എ​ലി​സ​ബ​ത്തു​മാ​യി കോ​ൺ​ടാ​ക്ടു​ണ്ട്: അ​മൃ​ത
Thursday, November 14, 2024 9:53 AM IST
ന​ട​ൻ ബാ​ല​യു​മാ​യു​ള്ള വി​വാ​ഹ​മോ​ച​ന​ത്തെ​ക്കു​റി​ച്ചും വി​വാ​ഹ​ജീ​വി​തം സ​മ്മാ​നി​ച്ച ട്രോ​മ​യെ​ക്കു​റി​ച്ചും തു​റ​ന്നു​പ​റ​ഞ്ഞ് ഗാ​യി​ക അ​മൃ​ത സു​രേ​ഷ്. ഒ​രു​പാ​ട് ദു​ര​നു​ഭ​വ​ങ്ങ​ൾ സ​മ്മാ​നി​ച്ച കാ​ല​മാ​യി​രു​ന്നു ക​ഴി​ഞ്ഞു​പോ​യ​തെ​ന്നും പ​ല​ദി​വ​സ​ങ്ങ​ളി​ലും അ​ല​റി​ക്ക​ര​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​മൃ​ത വെ​ളി​പ്പെ​ടു​ത്തു​ന്നു.

താ​ന്‍ കാ​ര​ണം കു​ടും​ബം മു​ഴു​വ​ൻ പ​ഴി​കേ​ട്ടെ​ന്നും വ​ള​ര്‍​ത്തു​ദോ​ഷ​മാ​ണെ​ന്നു പോ​ലും പ​ല​രും പ​റ​ഞ്ഞെ​ന്നും അ​മൃ​ത പ​റ​യു​ന്നു. അ​മൃ​തം ഗ​മ​യ യൂ​ട്യൂ​ബ് ചാ​ന​ലി​ല്‍ സ​ഹോ​ദ​രി അ​ഭി​രാ​മി സു​രേ​ഷി​നൊ​പ്പ​മു​ള്ള വ്ലോ​ഗി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​മൃ​ത.

‘എ​ന്‍റെ ജീ​വി​ത​ത്തി​ലെ സം​ഭ​വ​ങ്ങ​ള്‍ കാ​ര​ണം ഏ​റ്റ​വും കൂ​ടു​ത​ല്‍ പ​ഴി​കേ​ട്ട​ത് അ​ച്ഛ​യും അ​മ്മ​യും ആ​ണ്. വ​ള​ര്‍​ത്തു​ദോ​ഷം, അ​വ​ര്‍ അ​ങ്ങ​നെ ചെ​യ്തു, ഇ​ങ്ങ​നെ ചെ​യ്തു, മ​ക്ക​ളെ​ക്കൊ​ണ്ട് ഇ​ങ്ങ​നെ ചെ​യ്യി​പ്പി​ച്ചു. ഇ​ങ്ങ​നെ​യൊ​ക്കെ പ​ല​രും പ​റ​ഞ്ഞു. ഞാ​ന്‍ കാ​ര​ണം എ​ന്‍റെ മൊ​ത്തം കു​ടും​ബം 14 വ​ര്‍​ഷം പ​ഴി കേ​ട്ടു.

അ​തി​ന് ആ​രെ​യും കു​റ്റ​പ്പെ​ടു​ത്തി​യി​ട്ടു കാ​ര്യ​മി​ല്ല. ഞാ​ന്‍ പ​റ​യാ​തി​രു​ന്ന​തു​കൊ​ണ്ടും നി​ങ്ങ​ള്‍​ക്കു കി​ട്ടി​യ അ​റി​വു​ക​ള്‍ കൊ​ണ്ടും നി​ങ്ങ​ള്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് അ​തെ​ല്ലാം. ഇ​പ്പോ​ള്‍ നി​ങ്ങ​ളെ​ല്ലാം മ​ന​സി​ലാ​ക്കി​യ​ല്ലോ എ​ന്നൊ​രു ആ​ശ്വാ​സം ഞ​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​നു​ണ്ട്.

ഇ​പ്പോ​ള്‍ എ​ല്ലാ​വ​രും ഞ​ങ്ങ​ള്‍ കൂ​ടെ​യു​ണ്ട് എ​ന്ന് പ​റ​യു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തു​മ്പോ​ള്‍ കാ​ണാ​ന്‍ അ​ച്ഛ ഇ​ല്ലാ​തെ​യാ​യി​പ്പോ​യി എ​ന്നൊ​രു വി​ഷ​മ​മു​ണ്ട്. ചി​ല​പ്പോ​ൾ അ​ച്ഛ ഇ​ത് മു​ക​ളി​ല്‍ ഇ​രു​ന്ന് കാ​ണു​ന്നു​ണ്ടാ​വും. അ​ച്ഛ​യു​ടെ അ​നു​ഗ്ര​ഹം കൊ​ണ്ടാ​യി​രി​ക്കും നി​ങ്ങ​ള്‍ എ​ല്ലാ​വ​രും ഞ​ങ്ങ​ളെ മ​ന​സ്സി​ലാ​ക്കി​യ​തും.

മ​നു​ഷ്യ​ര്‍ തെ​റ്റു​ക​ള്‍ ചെ​യ്യും. അ​ത് സ്വാ​ഭാ​വി​ക​മാ​ണ്. എ​ല്ലാ​വ​രു​ടേ​യും ജീ​വി​ത​ത്തി​ല്‍ ഒ​രു​പാ​ട് തെ​റ്റു​ക​ള്‍ പ​റ്റി​യി​ട്ടു​ണ്ടാ​വും. ചി​ല​പ്പോ​ൾ എ​ന്‍റെ​യ​ത്രേം മ​ണ്ട​ത്ത​ര​ങ്ങ​ള്‍ പ​റ്റി​യി​ട്ടു​ണ്ടാ​വി​ല്ല. വി​വാ​ഹ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ട്രോ​മ മ​റി​ക​ട​ന്നോ എ​ന്ന് ഇ​പ്പോ​ഴും അ​റി​യി​ല്ല.

കു​റ​യൊ​ക്കെ ക​ര​ഞ്ഞു​തീ​ര്‍​ത്തി​ട്ടു​ണ്ട്. മ​ക​ള്‍ ഉ​ള്ള​തു​കൊ​ണ്ടു​ത​ന്നെ ട്രോ​മ​റ്റൈ​സ്ഡ് ആ​യി ഇ​രി​ക്കാ​നു​ള്ള ഓ​പ്ഷ​ന്‍ ഇ​ല്ല. സിം​ഗി​ള്‍ മോം ​എ​ന്ന​ത് ത​ന്നെ​യാ​ണ് എ​ന്നെ ആ​ക്ടീ​വാ​യി നി​ര്‍​ത്തി​യ​തും. പാ​പ്പു ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ ഞാ​ന്‍ ത​ള​ര്‍​ന്ന് മൂ​ല​യി​ല്‍ ആ​യി​പ്പോ​യേ​നെ. പാ​പ്പു​വി​ന് വേ​ണ്ടി ഞാ​ന്‍ പ​ണി​യെ​ടു​ക്ക​ണം, ഹാ​പ്പി​യാ​യി​ട്ട് ഇ​രി​ക്ക​ണം, ഹെ​ൽ​ത്തി​യാ​യി​ട്ടി​രി​ക്ക​ണം... എ​ന്ത് സം​ഭ​വി​ച്ചാ​ലും ജീ​വി​തം മു​ന്നോ​ട്ടു​പോ​ക​ണം.

ആ​ദ്യ പ​ങ്കാ​ളി ന​ട​ന്‍ ബാ​ല​യു​ടെ മു​ന്‍​ഭാ​ര്യ എ​ലി​സ​ബ​ത്ത് ഉ​ദ​യ​നു​മാ​യി ഇ​പ്പോ​ഴും കോ​ണ്‍​ടാ​ക്ടു​ണ്ടെ​ന്ന് അ​മൃ​ത പ​റ​ഞ്ഞു. ക​ര​ൾ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി ബാ​ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​പ്പോ​ൾ അ​വി​ടെ വ​ച്ചാ​ണ് താ​നും എ​ലി​സ​ബ​ത്തും ത​മ്മി​ൽ പ​രി​ച​യ​പ്പെ​ട്ട​തെ​ന്നും അ​ന്നു തു​ട​ങ്ങി​യ ബ​ന്ധം ഇ​പ്പോ​ഴും തു​ട​രു​ന്നു​വെ​ന്നും അ​മൃ​ത പ​റ​ഞ്ഞു.

എ​ലി​സ​ബ​ത്ത് എ​ങ്ങ​നെ​യൊ​ക്കെ​യോ കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്തു മു​ന്നോ​ട്ടു പോ​വു​ക​യാ​ണെ​ന്നും ഒ​രു ആ​രാ​ധ​ക​ന്‍റെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി അ​മൃ​ത പ​റ​ഞ്ഞു.