അ​ധി​ക ചെ​ല​വാ​ണ്, ഉ​പ​തി​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ രാ​ഷ്ട്രീ​യ​ക്കാ​ർ ശ്ര​മി​ക്ക​ണം: ലാ​ൽ ജോ​സ്
Thursday, November 14, 2024 8:49 AM IST
ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ഒ​ഴി​വാ​ക്കാ​ൻ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ ശ്ര​മി​ക്ക​ണ​മെ​ന്ന് സം​വി​ധാ​യ​ക​ന്‍ ലാ​ല്‍​ജോ​സ്. ഒ​രാ​ൾ മ​രി​ച്ചു​പോ​കു​മ്പോ​ൾ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ഉ​ണ്ടാ​യേ തീ​രു. അ​ല്ലാ​ത്ത ഉ​പ​തി​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ എ​ല്ലാ​വ​രും ശ്ര​മി​ക്ക​ണ​മെ​ന്നും ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ അ​ധി​ക​ചെ​ല​വാ​ണു​ണ്ടാ​ക്കു​ക​യെ​ന്നും ലാ​ൽ ജോ​സ് പ​റ​ഞ്ഞു. ചേ​ല​ക്ക​ര​യി​ൽ വോ​ട്ട് ചെ​യ്ത ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

‘‘ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല, ക​ഴി​ഞ്ഞ ഇ​ല​ക്‌​ഷ​ന് ഒ​റ്റ​പ്പാ​ല​ത്ത് ആ​ണ് വോ​ട്ട് ചെ​യ്ത​ത്. താ​മ​സം മാ​റി​യ​തി​നു ശേ​ഷ​മു​ള്ള ആ​ദ്യ​ത്തെ വോ​ട്ടാ​ണി​ത്. ഇ​ങ്ങ​നെ​യൊ​രു സാ​ധ്യ​ത ഇ​വി​ടെ ഉ​ട​നെ ഉ​ണ്ടാ​കു​മെ​ന്ന് വി​ചാ​രി​ച്ചി​ല്ല. ഈ ​മ​ണ്ഡ​ല​ത്തി​ലെ എ​ന്‍റെ ആ​ദ്യ വോ​ട്ട് ആ​യ​തു​കൊ​ണ്ടാ​കും ഈ ​ആ​ഘോ​ഷം. ഈ ​പ്രാ​യ​ത്തി​ൽ ഒ​രു ക​ന്നി​വോ​ട്ട​റാ​കാ​ൻ പ​റ്റി​യ​തി​ൽ സ​ന്തോ​ഷം.

അ​ന്‍റാ​ർ​ട്ടി​ക്ക​യി​ല്‍ ആ​യി​രു​ന്നു ഞാ​ൻ. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് എ​ത്തി​യ​ത്. ഇ​വി​ടെ നി​ന്ന് യാ​ത്ര പു​റ​പ്പെ​ടു​മ്പോ​ൾ ത​ന്നെ പ്ര​ചാ​ര​ണ​ങ്ങ​ളൊ​ക്കെ തു​ട​ങ്ങി​യി​രു​ന്നു. അ​ന്‍റാ​ർ​ട്ടി​ക്ക​യി​ലേ​ക്ക് പോ​കു​മ്പോ​ൾ വ​ഴി​യി​ൽ വ​ച്ച് ര​മ്യാ ഹ​രി​ദാ​സി​നെ ക​ണ്ടി​രു​ന്നു. കാ​ർ നി​ർ​ത്തി സം​സാ​രി​ച്ചി​രു​ന്നു. പ്ര​ദീ​പി​നെ നേ​രി​ട്ട് അ​റി​യു​ന്ന ആ​ളാ​ണ്. പ്ര​വ​ച​നാ​തീ​ത​മാ​ണ്. അ​തു​കൊ​ണ്ട് ആ​ര് വി​ജ​യി​ക്കു​മെ​ന്ന് പ​റ​യാ​നാ​കി​ല്ല.

ഒ​രാ​ൾ മ​രി​ച്ചു​പോ​കു​മ്പോ​ൾ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ഉ​ണ്ടാ​യേ തീ​രു. അ​ല്ലാ​ത്ത ഉ​പ​തി​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ എ​ല്ലാ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും ശ്ര​മി​ക്ക​ണം. ഇ​ത് അ​ധി​ക ചെ​ല​വാ​ണ്.

രാ​ഷ്ട്രീ​യം എ​പ്പോ​ഴും നി​രീ​ക്ഷി​ക്കാ​റു​ണ്ട്. രാ​ഷ്ട്രീ​യ​മി​ല്ലാ​തെ ഒ​രു സി​നി​മ​യു​മി​ല്ല. സ​മൂ​ഹ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന എ​ല്ലാ സി​നി​മ​ക​ളി​ലും രാ​ഷ്ട്രീ​യ​മു​ണ്ടാ​കും. എ​ന്‍റെ എ​ല്ലാ സി​നി​മ​ക​ളി​ലും എ​ന്‍റെ രാ​ഷ്ട്രീ​യ​മു​ണ്ടെ​ന്നാ​ണ് ഞാ​ൻ വി​ശ്വ​സി​ക്കു​ന്ന​ത്.’’​ലാ​ൽ ജോ​സി​ന്‍റെ വാ​ക്കു​ക​ൾ.

കേ​ര​ള​ത്തി​ൽ ഭ​ര​ണ​വി​രു​ദ്ധ​വി​കാ​ര​മു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന് ലാ​ൽ ജോ​സി​ന്‍റെ മ​റു​പ​ടി ഇ​ങ്ങ​നെ​യാ​യി​രു​ന്നു‘‘​അ​ങ്ങ​നെ പ​റ​യാ​ൻ പ​റ്റി​ല്ല. തു​ട​ർ​ച്ച​യാ​യി ഭ​രി​ക്കു​മ്പോ​ൾ പ​രാ​തി​ക​ൾ കൂ​ടും. കൂ​ടു​ത​ൽ കാ​ലം നി​ൽ​ക്കു​മ്പോ​ൾ കൂ​ടു​ത​ൽ പ​രാ​തി​ക​ളു​ണ്ടാ​കും. ആ​ര് ഭ​രി​ച്ചാ​ലും എ​ല്ലാ കാ​ല​ത്തും എ​പ്പോ​ഴും ഒ​രു പ​രാ​തി​യു​മി​ല്ലാ​തെ ഭ​രി​ക്കാ​ൻ പ​റ്റു​മോ? ആ​ർ​ക്കെ​ങ്കി​ലും കു​റ​ച്ചു​പേ​ർ​ക്ക് പ​രാ​തി​യു​ണ്ടാ​കും.’’

കൊ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തി​ലെ മാ​യ​ന്നൂ​ർ എ​ൽ പി ​സ്കൂ​ളി​ലെ 97 ാം ബൂ​ത്തി​ലാ​ണ് ലാ​ല്‍ ജോ​സ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.