അ​തു​കൊ​ണ്ടാ​ണ് ഞാ​ൻ ഭ​ർ​ത്താ​വി​ന്‍റെ കാ​ല് പി​ടി​ക്കു​ന്ന​തും അ​ദ്ദേ​ഹ​ത്തി​ന് കീ​ഴി​ൽ ജീ​വി​ക്കു​ന്ന​തും: സ്വാ​സി​ക
Wednesday, November 13, 2024 2:54 PM IST
വി​വാ​ഹ​ജീ​വി​ത​ത്തി​ൽ ത​നി​ക്ക് തു​ല്യ​ത വേ​ണ്ടെ​ന്നും ഭ​ര്‍​ത്താ​വി​ന് കീ​ഴി​ല്‍ ജീ​വി​ക്കു​ന്ന​താ​ണ് താ​ല്‍​പ​ര്യ​മെ​ന്നും തു​റ​ന്നു​പ​റ​ഞ്ഞ് ന​ടി സ്വാ​സി​ക. രാ​വി​ലെ എ​ഴു​ന്നേ​റ്റ് ഭ​ര്‍​ത്താ​വി​ന്‍റെ കാ​ല്‍ തൊ​ട്ടു വ​ണ​ങ്ങു​മെ​ന്നും ഭ​ര്‍​ത്താ​വ് ക​ഴി​ച്ച പാ​ത്ര​ത്തി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കു​മെ​ന്നു​മു​ള്ള ന​ടി​യു​ടെ തു​റ​ന്നു പ​റ​ച്ചി​ല്‍ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു.

ഇ​ത് താ​ന്‍ ഇ​ന്നെ​ടു​ത്ത തീ​രു​മാ​ന​മ​ല്ലെ​ന്നും കൗ​മാ​ര പ്രാ​യ​ത്തി​ല്‍ ത​ന്നെ ഇ​ങ്ങ​നെ ജീ​വി​ക്കാ​ന്‍ തീ​രു​മാ​ന​മെ​ടു​ത്ത​താ​ണെ​ന്നും സ്വാ​സി​ക പ​റ​യു​ന്നു. താ​ന്‍ പ​റ​യു​ന്ന​തു​കേ​ട്ട് ആ​രും സ്വാ​ധീ​നി​ക്ക​പ്പെ​ടു​രു​തെ​ന്നും സ്ത്രീ​ക​ള്‍ തു​ല്യ​ത​യി​ല്‍ വി​ശ്വ​സി​ക്ക​ണ​മെ​ന്നും ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ സ്വാ​സി​ക പ​റ​ഞ്ഞു. താ​ൻ പ​റ​ഞ്ഞ​ത് വ​ലി​യ ച​ർ​ച്ച​യി​ലേ​യ്ക്ക് കൊ​ണ്ടു​പോ​കേ​ണ്ടി​തി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

‘എ​ന്‍റെ അ​ഭി​പ്രാ​യ​മാ​ണ് പ​റ​ഞ്ഞ​ത്. എ​ന്‍റെ സ്വ​കാ​ര്യ ജീ​വി​തം ഇ​ങ്ങ​നെ ജീ​വി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ച​ത്. ഭ​ർ​ത്താ​വി​ന്‍റെ താ​ഴെ ജീ​വി​ക്കാ​നാ​ണ് ഞാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​പ്പോ​ള്‍ തീ​രു​മാ​നി​ച്ച​ത​ല്ല. ടീ​നേ​ജ് പ്രാ​യ​ത്തി​ലേ തീ​രു​മാ​നി​ച്ച​താ​ണ്. എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ചോ​ദി​ച്ചാ​ൽ എ​നി​ക്ക​റി​യി​ല്ല.

എ​ന്‍റെ അ​ച്ഛ​നും അ​മ്മ​യും അ​ങ്ങ​നെ​യാ​ണോ എ​ന്ന് ചോ​ദി​ച്ചാ​ൽ അ​ല്ല. അ​മ്മൂ​മ്മ​യും അ​ങ്ങ​നെ​യ​ല്ല. ഞാ​ൻ എ​ന്തു​കൊ​ണ്ടോ അ​ങ്ങ​നെ തീ​രു​മാ​നി​ച്ചു. അ​ങ്ങ​നെ ജീ​വി​ക്കാ​നാ​ണ് പോ​കു​ന്ന​തെ​ന്നേ എ​നി​ക്ക​റി​യൂ. അ​ത് കൊ​ണ്ടാ​ണ് കാ​ല് പി​ടി​ക്കു​ന്ന​തും പാ​ത്രം ക​ഴു​കു​ന്ന​തു​മൊ​ക്കെ.

നി​ങ്ങ​ൾ​ക്ക് അ​ത് തെ​റ്റാ​യി​രി​ക്കും. നി​ങ്ങ​ള്‍ അ​ങ്ങ​നെ ചെ​യ്യ​ണം, ഇ​താ​ണ് ഉ​ത്ത​മ സ്ത്രീ​യെ​ന്ന് ഞാ​നൊ​രി​ക്ക​ലും പ​റ​യി​ല്ല. സ്ത്രീ​ക​ൾ എ​പ്പോ​ഴും സ്വ​ത​ന്ത്ര​രാ​യി​രി​ക്ക​ണം. അ​വ​ർ തു​ല്യ​ത​യി​ൽ വി​ശ്വ​സി​ക്ക​ണം. പ​ക്ഷേ ഈ ​പ​റ​ഞ്ഞ തു​ല്യ​ത, കു​ടും​ബ ജീ​വി​ത​ത്തി​ൽ എ​നി​ക്ക് വേ​ണ്ട. എ​നി​ക്ക് ആ ​സ്വാ​ത​ന്ത്ര്യം വേ​ണ്ട. ഓ​രോ​രു​ത്ത​ർ​ക്കും അ​വ​ര​വ​രു​ടെ രീ​തി​യി​ൽ ജീ​വി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മു​ണ്ട്. എ​ന്‍റെ മ​ന​സ​മാ​ധാ​നം ഞാ​ൻ കാ​ണു​ന്ന​ത് ഇ​ങ്ങ​നെ ജീ​വി​ക്കു​മ്പോ​ഴാ​ണ്.

അ​ച്ഛ​നും അ​മ്മ​യും ഭ​ർ​ത്താ​വും പ​റ​യു​ന്ന​ത് കേ​ട്ട് തീ​രു​മാ​ന​മെ​ടു​ക്കാ​നും അ​വ​ർ വേ​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ൽ സ​മ്മ​തി​ക്കാ​നും ഒ​രു കാ​ര്യം അ​വ​രോ​ട് ചോ​ദി​ച്ച് ചെ​യ്യാ​നും എ​നി​ക്കി​ഷ്ട​മാ​ണ്. അ​ത് വ​ലി​യൊ​രു പ്ര​ശ്ന​മാ​യി എ​ന്‍റെ ജീ​വി​ത​ത്തി​ൽ ഇ​തു​വ​രെ വ​ന്നി​ട്ടി​ല്ല. ഇ​നി വ​രാ​നും പോ​കു​ന്നി​ല്ല. ഞാ​ന്‍ ഇ​തി​ല്‍ ഹാ​പ്പി​യാ​ണ്, സം​തൃ​പ്ത​യാ​ണ്. പ​ക്ഷേ മൂ​ന്നാ​മ​തൊ​രാ​ൾ ഇ​തി​ൽ സ്വാ​ധീ​നി​ക്ക​പ്പെ​ടേ​ണ്ട കാ​ര്യ​മി​ല്ല.

ഇ​താ​ണ് ശ​രി​യെ​ന്ന് ഞാ​ൻ പ​റ​യി​ല്ല. പ​ക്ഷെ എ​ന്തൊ​ക്കെ മാ​റ്റം സ​മൂ​ഹ​ത്തി​ൽ വ​ന്നാ​ലും ഞാ​ൻ ഇ​ങ്ങ​നെ ത​ന്നെ ജീ​വി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഒ​രു പ്രാ​യം ക​ഴി​യു​മ്പോ​ഴും ആ​ളു​ക​ളു​മാ​യി ഇ​ട​പ​ഴ​കു​മ്പോ​ഴും ചി​ന്താ​ഗ​തി മാ​റു​മെ​ന്ന് പ​റ​യും. പ​ക്ഷേ എ​നി​ക്ക് മാ​റ്റേ​ണ്ട. ഓ​വ​റാ​യ ച​ർ​ച്ച​ക​ളി​ലേ​ക്കൊ​ന്നും എ​നി​ക്ക് പോ​കേ​ണ്ട. എ​നി​ക്കാ പ​ഴ​യ രീ​തി​യി​ൽ ഇ​രു​ന്നാ​ൽ മ​തി. ഇ​ത് ഞാ​ന്‍ ബോ​ധ​പൂ​ര്‍​വം എ​ടു​ത്ത തീ​രു​മാ​ന​മാ​ണ്.

പ​ക്ഷേ ഞാ​ന്‍ അ​ത് പ​റ​ഞ്ഞ​പ്പോ​ള്‍ തെ​റ്റാ​യ സ​ന്ദേ​ശം ആ​ളു​ക​ള്‍​ക്ക് കൊ​ടു​ക്കു​ക​യാ​ണ്, സ്ത്രീ​ക​ള്‍ മു​ന്നോ​ട്ട് വ​രാ​ന്‍ നി​ല്‍​ക്കു​മ്പോ​ള്‍ അ​വ​രെ പി​റ​കോ​ട്ട് ത​ള്ളു​ന്നു എ​ന്നൊ​ക്കെ​യാ​ണ് ആ​ളു​ക​ള്‍ പ​റ​യു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് ഞാ​ന്‍ വ്യ​ക്ത​ത വ​രു​ത്തു​ന്ന​ത്. നി​ങ്ങ​ള്‍ ചെ​യ്യു​ന്ന​താ​ണ് ശ​രി. നി​ങ്ങ​ള്‍ ജീ​വി​ക്കു​ന്ന ജീ​വി​ത​മാ​ണ് യ​ഥാ​ര്‍​ഥ​ത്തി​ല്‍ സ്ത്രീ​ക​ള്‍ ജീ​വി​ക്കേ​ണ്ട​ത്. എ​ന്നെ പോ​ലെ ആ​രും ജീ​വി​ക്ക​രു​ത്.’’​സ്വാ​സി​ക​യു​ടെ വാ​ക്കു​ക​ൾ.