ഈ ​ആ​ളെ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് വീ​ട്ടി​ൽ പ​റ​ഞ്ഞു, അ​ത്ര​യും ഇ​ഷ്ട​മാ​യി​രു​ന്നു ചേ​ട്ട​നെ; സു​ചി​ത്ര മോ​ഹ​ൻ​ലാ​ൽ
Tuesday, November 12, 2024 11:14 AM IST
മോ​ഹ​ൻ​ലാ​ലി​നെ പ്ര​ണ​യി​ച്ച​തി​നെ​പ്പ​റ്റി​യും വി​വാ​ഹം ക​ഴി​ച്ച​തി​നെ​പ്പ​റ്റി​യും ആ​ദ്യ​മാ​യി തു​റ​ന്നു​പ​റ​ഞ്ഞ് ഭാ​ര്യ സു​ചി​ത്ര മോ​ഹ​ൻ​ലാ​ൽ. വി​വാ​ഹാ​ലോ​ച​ന തു​ട​ങ്ങി​യ​പ്പോ​ൾ ന​ട​ൻ മോ​ഹ​ൻ​ലാ​ലി​നെ ഇ​ഷ്ട​മാ​ണെ​ന്ന് അ​മ്മ​യോ​ട് പ​റ​യു​ക​യാ​യി​രു​ന്നു​വെ​ന്നും ന​ടി സു​കു​മാ​രി വ​ഴി​യാ​ണ് വി​വാ​ഹാ​ലോ​ച​ന മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​ടു​ത്ത് അ​വ​ത​രി​പ്പി​ച്ച​തെ​ന്നും രേ​ഖ മേ​നോ​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സു​ചി​ത്ര വെ​ളി​പ്പെ​ടു​ത്തി.

‘‘ഞാ​ൻ ആ​ദ്യ​മാ​യി ചേ​ട്ട​നെ ക​ണ്ട​ത് തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ച്ചാ​ണ്. നി​ർ​മാ​താ​വ് മു​രു​ക​ൻ മാ​മ​യു​ടെ (വൈ​ശാ​ഖ് സു​ബ്ര​ഹ്‌​മ​ണ്യ​ത്തി​ന്‍റെ അ​ച്ഛ​ൻ) കു​ടും​ബ​വു​മാ​യി ഞ​ങ്ങ​ൾ​ക്ക് വ​ള​രെ​യ​ധി​കം അ​ടു​പ്പ​മു​ണ്ട്. അ​വ​ർ ചെ​ന്നൈ​യി​ൽ വ​രു​മ്പോ​ൾ ഞ​ങ്ങ​ളു​ടെ വീ​ട്ടി​ൽ വ​ന്നു താ​മ​സി​ക്കും.

മു​രു​ക​ൻ മാ​മ​യു​ടെ ക​ല്യാ​ണ​ത്തി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​യ​പ്പോ​ഴാ​ണ് ചേ​ട്ട​നെ ആ​ദ്യ​മാ​യി കാ​ണു​ന്ന​ത്. ഒ​രു മ​റൂ​ൺ ക​ള​ർ ഷ​ർ​ട്ട് ആ​ണ് അ​ന്ന് ഇ​ട്ടി​രു​ന്ന​ത്. അ​തി​ന് മു​ൻ​പെ ത​ന്നെ തി​യ​റ്റ​റി​ൽ പോ​യി ചേ​ട്ട​ന്‍റെ സി​നി​മ​ക​ളൊ​ക്കെ കാ​ണാ​റു​ണ്ടാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട് ആ​ണ് അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ തി​യ​റ്റ​റി​ൽ പോ​യി സി​നി​മ കാ​ണാ​റു​ള്ള​ത്. അ​ച്ഛ​ന്‍റെ സി​നി​മ​ക​ൾ എ​ല്ലാം റീ​മേ​ക്ക് ചെ​യ്യു​മ്പോ​ൾ അ​ദ്ദേ​ഹം അ​ത് കാ​ണാ​ൻ പോ​കും. കൂ​ടെ ഞ​ങ്ങ​ളെ​യും കൊ​ണ്ടു​പോ​കും. എ​ല്ലാ​വ​രു​ടെ​യും അ​ഭി​പ്രാ​യം അ​ദ്ദേ​ഹ​ത്തി​ന് അ​റി​യ​ണം.

മും​ബൈ​യി​ൽ ആ​യാ​ലും അ​ച്ഛ​ൻ തി​യ​റ്റ​റി​ൽ പോ​യി ഇ​രു​ന്ന് അ​വി​ടു​ത്തെ പ്രേ​ക്ഷ​ക​രു​ടെ അ​ഭി​പ്രാ​യം അ​റി​യാ​ൻ ശ്ര​മി​ക്കാ​റു​ണ്ട്. ആ​ദ്യ​മാ​യി ക​ണ്ട ചേ​ട്ട​ന്‍റെ സി​നി​മ ‘മ​ഞ്ഞി​ൽ വി​രി​ഞ്ഞ പൂ​ക്ക​ൾ’ ആ​ണ്. അ​പ്പോ​ഴൊ​ന്നും എ​നി​ക്ക് ചേ​ട്ട​നെ ഇ​ഷ്ട​മേ അ​ല്ല. പ​ക്ഷേ, ആ ​സി​നി​മ മു​ത​ൽ എ​ത്ര മി​ക​ച്ച ഒ​രു ന​ട​നാ​ണ് അ​ദ്ദേ​ഹം എ​ന്ന് ന​മു​ക്ക് മ​ന​സി​ലാ​യ​താ​ണ്.

എ​ന്‍റെ അ​മ്മ​യും അ​മ്മാ​യി​യും എ​നി​ക്ക് ക​ല്യാ​ണാ​ലോ​ച​ന ന​ട​ത്തു​ന്ന സ​മ​യ​ത്ത് ഞാ​ൻ അ​വ​രോ​ട് പ​റ​ഞ്ഞു, എ​നി​ക്ക് ഒ​രാ​ളെ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്നു​ണ്ട് എ​ന്ന്. അ​വ​ർ ചോ​ദി​ച്ചു, ആ​രാ​ണ് ക​ക്ഷി എ​ന്ന്. ഞാ​ൻ പ​റ​ഞ്ഞു തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ള​ള ആ​ളാ​ണെ​ന്ന്. അ​വ​ർ വേ​റെ ആ​രോ ആ​ണെ​ന്നാ​ണ് വി​ചാ​രി​ച്ച​ത്.

ഞാ​ൻ പ​റ​ഞ്ഞു ഇ​ദ്ദേ​ഹ​മാ​ണ്. അ​ച്ഛ​നോ​ട് ചോ​ദി​ക്കൂ. സു​കു​മാ​രി ആ​ന്‍റി അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട് എ​ന്ന്. അ​ച്ഛ​ൻ സു​കു​മാ​രി ആ​ന്‍റി​യോ​ട് പ​റ​ഞ്ഞാ​ൽ അ​തു​വ​ഴി അ​ദ്ദേ​ഹ​ത്തെ അ​ന്വേ​ഷി​ക്കാ​ൻ പ​റ്റു​മെ​ന്നും പ​റ​ഞ്ഞു. അ​ങ്ങ​നെ ആ​ന്‍റി വ​ഴി​യാ​ണ് അ​ദ്ദേ​ഹ​ത്തെ ബ​ന്ധ​പ്പെ​ടു​ന്ന​തും ഈ ​വി​വാ​ഹം ന​ട​ക്കു​ന്ന​തി​ലേ​ക്ക് വ​ഴി​തെ​ളി​ഞ്ഞ​തും.

പ​ണ്ട് ഞാ​ൻ അ​ദ്ദേ​ഹ​ത്തി​ന് കാ​ർ​ഡു​ക​ൾ വാ​ങ്ങി അ​യ​ച്ചു കൊ​ടു​ക്കാ​റു​ണ്ടാ​യി​രു​ന്നു. എ​ന്‍റെ പേ​രൊ​ന്നും വ​യ്ക്കി​ല്ല. ഞാ​ൻ ആ​ണ് കാ​ർ​ഡ് അ​യ​യ്ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് അ​റി​യി​ല്ലാ​യി​രു​ന്നു. പി​ന്നീ​ട് ഇ​ത് ഞാ​നാ​ണ് അ​യ​യ്ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ക​ണ്ടു​പി​ടി​ച്ചു, എ​ങ്ങ​നെ​യെ​ന്ന് എ​നി​ക്ക​റി​യി​ല്ല.

എ​ന്നോ​ട് പ​റ​ഞ്ഞ​ത്, ‘അ​തൊ​ക്കെ ഞാ​ൻ ക​ണ്ടു​പി​ടി​ച്ചു’ എ​ന്നാ​യി​രു​ന്നു. ഒ​രു ദി​വ​സം മി​നി​മം അ​ഞ്ചു കാ​ർ​ഡെ​ങ്കി​ലും അ​യ​യ്ക്കു​മാ​യി​രു​ന്നു. അ​ദ്ദേ​ഹം എ​വി​ടെ​യൊ​ക്കെ പോ​കു​ന്നെ​ന്ന് ഞാ​ൻ അ​ന്വേ​ഷി​ച്ചു ക​ണ്ടു​പി​ടി​ക്കും. എ​ന്നി​ട്ട് അ​വി​ടേ​ക്ക് കാ​ർ​ഡ് അ​യ​യ്ക്കും.

ഞാ​ൻ ശ​രി​ക്കും അ​ദ്ദേ​ഹ​ത്തെ സ്റ്റോ​ക്ക് ചെ​യ്യു​ക​യാ​യി​രു​ന്നു. മാ​ത്ര​മ​ല്ല, ഞ​ങ്ങ​ളു​ടെ വീ​ട്ടി​ൽ അ​ദ്ദേ​ഹ​ത്തി​ന് ഒ​രു കോ​ഡ് വേ​ർ​ഡ് ഉ​ണ്ടാ​യി​രു​ന്നു, ‘എ​സ്കെ​പി’! സു​ന്ദ​ര കു​ട്ട​പ്പ​ൻ എ​ന്ന​തി​ന്‍റെ കോ​ഡ് ആ​ണ് അ​ത്. ചേ​ട്ട​ന് ഇ​ക്കാ​ര്യം അ​റി​യാ​മോ എ​ന്ന് എ​നി​ക്ക​റി​യി​ല്ല,’’ സു​ചി​ത്ര മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു.