സ്നേ​ഹ​മു​ള്ള ഭാ​ര്യ​യു​ടെ ദു​ഷ്ട​നാ​യ ഭ​ർ​ത്താ​വ്; ടൈ​റ്റി​ൽ ലോ​ഞ്ച്
Monday, November 11, 2024 3:45 PM IST
ഒ​റ്റ​പ്പാ​ലം ഫി​ലിം അ​ക്കാ​ദ​മി ഒ​എ​ഫ്എ ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ എ​ൻ​ആ​ർ​ഐ ഫി​ലിം വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​റ്റ്സ് അ​വ​ത​രി​പ്പി​ക്കു​ന്ന പ്ര​ഥ​മ സം​രം​ഭ​മാ​യ ജ​വാ​ൻ വി​ല്ലാ​സ് സ്നേ​ഹ​മു​ള്ള ഭാ​ര്യ​യു​ടെ ദു​ഷ്ട​നാ​യ ഭ​ർ​ത്താ​വ് എ​ന്ന സി​നി​മ​യു​ടെ​ടൈ​റ്റി​ൽ ലോ​ഞ്ചിം​ഗ് ഒ​റ്റ​പ്പാ​ല​ത്തു ന​ട​ന്നു.

സു​കു​മാ​രി ന​രേ​ന്ദ്ര​മേ​നോ​ൻ, ഫാ​ത്തി​മ്മ ഹ​സ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ടൈ​റ്റി​ൽ ലോ​ഞ്ച് നി​ർ​വ​ഹി​ച്ചു. പ്ര​ശ​സ്ത ഛായാ​ഗ്ര​ഹ​ക​നും സം​വി​ധാ​യ​ക​നു​മാ​യ അ​ഴ​ക​പ്പ​ൻ എ​ൻ. ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ്റ്റീ​ഫ​ൻ ദേ​വ​സി​യു​ടെ പി​താ​വ് ദേ​വ​സി പി.​കെ. അ​ധ്യ​ക്ഷ​സ്ഥാ​നം നി​ർ​വ​ഹി​ക്കു​ക​യു​ണ്ടാ​യി.

കെ. ​രാ​മ​ദാ​സ് മാ​സ്റ്റ​ർ, രാ​ജേ​ഷ് അ​ട​യ്ക്കാ പു​ത്തൂ​ർ, ജി​ബി​യ, സ​ക്കാ​യി ശ​ശി കു​ള്ള​പ്പു​ള്ളി, സ്വീ​റ്റ് ചി​ല്ലീ​സ് രാ​ജേ​ഷ്, മു​ജീ​ബ് ഒ​റ്റ​പ്പാ​ലം എ​ന്നി​വ​ർ പ്രോ​ഗ്രാ​മി​ന് നേ​തൃ​ത്വം ന​ൽ​കി.

സം​വി​ധാ​യ​ക​രാ​യ സു​രേ​ഷ് കു​റ്റ്യാ​ടി, സു​രേ​ഷ് ക​ണ്ണ​ൻ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കു​കൊ​ണ്ടു. 2025 ജ​നു​വ​രി അ​വ​സാ​നം ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ൾ ഒ​റ്റ​പ്പാ​ല​വും, തി​രു​വ​ന​ന്ത​പു​ര​വു​മാ​ണ്.

സി​നി​മ​യെ​ന്ന മാ​യാ​പ്ര​പ​ഞ്ച​ത്തി​ൽ അ​തി​ന്‍റെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം ഗോ​ദി​ക്ക​ണ​മെ​ന്നാ​ഗ്ര​ഹി​ച്ചു ന​ട​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​ര​നാ​യ ഒ​രു യു​വാ​വി​ന്‍റെ ക​ഥ​യാ​ണ് ഈ ​ചി​ത്ര​ത്തി​ലൂ​ടെ ഹൃ​ദ​യ​ഹാ​രി​യാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

പ​ല​വ്യ​ഞ്ജ​ന ക​ട​ക​ളി​ലും സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും ഓ​ഡ​ർ സ്വീ​ക​രി​ച്ച് സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കു​ന്ന ഒ​രു ക​മ്പ​നി​യു​ടെ ഏ​രി​യ മാ​നേ​ജ​റാ​ണ് സ​ത്യ​നാ​ഥ മേ​നോ​ൻ.

അ​ദ്ദേ​ഹ​ത്തി​ന് ഭാ​ര്യ​യാ​യ ജാ​ന​കി ടീ​ച്ച​റും നാ​ലാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ഒ​രു മ​ക​ളു​മു​ണ്ട്, അ​ദ്ദേ​ഹം ക​ഥാ​കൃ​ത്താ​യും, സം​വി​ധാ​യ​ക​നാ​യും, നാ​യ​ക​നാ​യും സി​നി​മ​യു​ടെ സ​ർ​വ്വ മേ​ഖ​ല​യി​ലും ത​ന്‍റേ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന ഒ​ട്ടേ​റെ സം​ഭ​വ വി​കാ​സ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​തി​നി​ട​യി​ൽ ചി​ല​ക​റു​ത്ത വി​ഷ​യ​ങ്ങ​ൾ ക​ട​ന്ന് വ​രു​ന്നു.​തു​ട​ർ​ന്നു​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ ക​ഥാ പു​രോ​ഗ​തി.

അ​രു​ൺ എ​സ്. ഭാ​സ്ക്ക​ർ ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്നു. മ​ല​യാ​ള​ത്തി​ലെ​യും ത​മി​ഴി​ലെ​യും പ്ര​ശ​സ്ത​രാ​യ ന​ടി ന​ട​ൻ​മാ​ർ​ക്കൊ​പ്പം പു​തു​മു​ഖ​ങ്ങ​ളും അ​ണി​നി​ര​ക്കു​ന്നു. നാ​ല് നാ​യ​ക​ൻ​മാ​രി​ൽ പ്ര​ധാ​ന നാ​യ​ക​നാ​യി വ​രു​ന്ന​തും ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​തും ജാ​ഫ​ർ​ജി​യാ​ണ്.

ഐ​ശ്വ​ര്യ ജാ​ന​കി​യാ​ണ് നാ​യി​ക. മോ​ഹ​ൻ സി​ത്താ​ര, ജ​യേ​ഷ് സ്റ്റീ​ഫ​ൻ, എ​ൻ. ശ്രീ​നാ​ഥ് എ​ന്നി​വ​ർ സം​ഗീ​തം പ​ക​ർ​ന്ന മൂ​ന്ന് ഗാ​ന​ങ്ങ​ളു​ടെ ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് പ​രേ​ത​നാ​യ യൂ​സ​ഫ​ലി കേ​ച്ചേ​രി​യും ജാ​ഫ​ർ​ജി​യും പു​ന്ന​ടി​യി​ൽ ര​വി​കു​മാ​റു​മാ​ണ്.

ഛായാ​ഗ്ര​ഹ​ണം - ജി.​കെ. ന​ന്ദ​കു​മാ​ർ, എ​ഡി​റ്റിം​ഗ്- ബി​ജി​ത ഗോ​പാ​ൽ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ - മു​ജീ​ബ് ഒ​റ്റ​പ്പാ​ലം, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​കു​ട്ടീ​വ് - സു​ജി​ത്ത് അ​യി​നി​ക്ക​ൽ, കോ​സ്റ്റ്യൂ​മ​ർ - സു​നി​ൽ റ​ഹ്മാ​ൻ, മേ​ക്ക​അ​പ്പ് - മ​നോ​ജ് അ​ങ്ക​മാ​ലി, ആ​ർ​ട്ട് - വി​ഷ്ണു നെ​ല്ലാ​യ, പ്രൊ​ഡ​ക്ഷ​ൻ ഫൈ​നാ​ൻ​സ് മാ​നേ​ജ​ർ -രാ​ജേ​ഷ് അ​ട​യ്ക്കാ പു​ത്തൂ​ർ,പോ​സ്റ്റ​ർ ഡി​സൈ​ൻ - അ​ഫ്നാ​സ്, ബാ​ബു വാ​ക (ഒ​എ​ഫ്എ ) പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.