സ്വ​ബോ​ധ​മി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് തെ​ന്നി വീ​ണ​ത്; മ​റു​പ​ടി​യു​മാ​യി വി​ജ​യ് ദേ​വ​ര​കൊ​ണ്ട
Monday, November 11, 2024 2:50 PM IST
മും​ബൈ​യി​ലെ ഒ​രു കോ​ള​ജി​ൽ പ്ര​മോ​ഷ​ന്‍ പ​രി​പാ​ടി​ക്കെ​ത്തി​യ വി​ജ​യ് ദേ​വ​ര​കൊ​ണ്ട തെ​ന്നി​വീ​ഴു​ന്ന രം​ഗ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. താ​രം സ്വ​ബോ​ധ​ത്തോ​ടെ​യ​ല്ല പ​രി​പാ​ടി​ക്കെ​ത്തി​യ​തെ​ന്നും അ​താ​ണ് തെ​ന്നി​വീ​ഴ്ച​യ്ക്ക് കാ​ര​ണ​മാ​യ​തെ​ന്നും ത​ര​ത്തി​ൽ പ​ല​കോ​ണു​ക​ളി​ൽ നി​ന്നും വി​മ​ർ​ശ​ന​ങ്ങ​ൾ വ​ന്നി​രു​ന്നു.

സ്റ്റെ​പ്പ് ഇ​റ​ങ്ങു​മ്പോ​ള്‍ സ്വാ​ഭാ​വി​ക​മാ​യി സം​ഭ​വി​ച്ച​താ​ണ് ഈ ​വീ​ഴ്ച​യെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തെ സ്നേ​ഹി​ക്കു​ന്ന ആ​രാ​ധ​ക​രു​ടെ പ്ര​തി​ക​ര​ണം. എ​ന്നാ​ല്‍ ദേ​വ​ര​ക്കൊ​ണ്ട​യ്ക്കെ​തി​രെ വ​ലി​യ രീ​തി​യി​ൽ ട്രോ​ളു​ക​ളും മീ​മു​ക​ളും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.






ഇ​പ്പോ​ഴി​താ ട്രോ​ളു​ക​ൾ​ക്കു മ​റു​പ​ടി​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം. താ​ൻ വീ​ഴു​ന്ന വീ​ഡി​യോ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ മ​റു​പ​ടി.



‘‘ഞാ​ൻ വീ​ണു, അ​ത് ഭ​യ​ങ്ക​ര​മാ​യ രീ​തി​യി​ൽ വൈ​റ​ലാ​യി. റൗ​ഡി​യു​ടെ ജീ​വി​തം അ​ങ്ങ​നെ​യാ​ണ്. വീ​ഴ്ച​യു​ടെ ആ​ഘാ​തം വ​ലു​താ​കു​മ്പോ​ഴാ​ണ് ജീ​വി​ത​ത്തി​ൽ ന​മു​ക്ക് ഉ​യ​ർ​ന്ന് പ​റ​ക്കാ​ൻ ക​ഴി​യു​ക. വീ​ഴ്ച​യി​ൽ ത​ള​രാ​തെ ജ​യി​ച്ചു മു​ന്നേ​റു​ക. ഇ​തു തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കും.’’​വി​ജ​യ് ദേ​വ​ര​കൊ​ണ്ട പ​റ​യു​ന്നു.