സി​നി​മ​യ്ക്കാ​യി വ്യോ​മ​സേ​ന ജോ​ലി ഉ​പേ​ഷി​ച്ച ഡ​ൽ​ഹി ഗ​ണേ​ഷ്; വി​ട​വാ​ങ്ങി​യ​ത് തെ​ന്നി​ന്ത്യ​ൻ സി​നി​മ​യു​ടെ നി​റ​സാ​ന്നി​ധ്യം
Monday, November 11, 2024 10:51 AM IST
ന​ട​ൻ ഡ​ൽ​ഹി ഗ​ണേ​ഷി​ന്‍റെ വി​യോ​ഗ​ത്തി​ലൂ​ടെ തെ​ന്നി​ന്ത്യ​ൻ സി​നി​മ ലോ​ക​ത്തി​ന് ന​ഷ്ട​മാ​യ​ത് അ​ഭി​ന​യ​ത്തി​ന്‍റെ അ​തു​ല്യ പ്ര​തി​ഭ​യെ​യാ​ണ്. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച രാ​ത്രി 11.30ഓ​ടെ ചെ​ന്നൈ​യി​ലാ​യി​രു​ന്നു ഗ​ണേ​ഷി​ന്‍റെ (83) അ​ന്ത്യം.

1944 ഓ​ഗ​സ്റ്റ് ഒ​ന്നി​നാ​യി​രു​ന്നു ഗ​ണേ​ഷി​ന്‍റെ ജ​ന​നം. 1964ൽ ​വ്യോ​മ​സേ​ന​യി​ൽ ചേ​ർ​ന്ന ഗ​ണേ​ഷ് 1974ൽ ​സി​നി​മ​യ്ക്ക് വേ​ണ്ടി ജോ​ലി ഉ​പേ​ക്ഷി​ച്ചു. സി​നി​മ​യി​ൽ വ​രു​ന്ന​തി​ന് മു​മ്പ് ഗ​ണേ​ഷ് ഡ​ൽ​ഹി​യി​ലെ ദ​ക്ഷി​ണ ഭാ​ര​ത് നാ​ട​ക സ​ഭ എ​ന്ന ട്രൂ​പ്പി​ൽ ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ചു. അ​ന്ന് പ്ര​മു​ഖ സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ​റാ​ണ് അ​ദ്ദേ​ഹ​ത്തെ ഡ​ൽ​ഹി ഗ​ണേ​ഷ് എ​ന്ന പേ​ര് വി​ളി​ച്ച് വി​ശേ​ഷി​പ്പി​ച്ച​ത്.

1976ൽ ​കെ.​ബാ​ല​ച​ന്ദ​റി​ന്‍റെ പ​ട്ട​ണ​പ്ര​വേ​ശം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സി​നി​മാ​രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​രു​ന്ന​ത്. ത​മി​ഴ്, തെ​ലു​ങ്ക്, മ​ല​യാ​ളം എ​ന്നീ ഭാ​ഷ​ക​ളി​ലാ​യി നാ​നൂ​റി​ല​ധി​കം സി​നി​മ​ക​ളി​ൽ അ​ദ്ദേ​ഹം അ​ഭി​ന​യി​ച്ചു.

നാ​യ​ക​ൻ (1987), മൈ​ക്കി​ൾ മ​ദ​ന കാ​മ രാ​ജ​ൻ (1990) എ​ന്നീ സി​നി​മ​ക​ളി​ലെ വേ​ഷ​ങ്ങ​ളി​ലൂ​ടെ ഏ​റെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യ അ​ദ്ദേ​ഹം അ​പൂ​ർ​വ സ​ഹോ​ദ​ര​ങ്ങ​ൾ (1989), ആ​ഹാ (1997), തെ​ന്നാ​ലി (2000), എ​ങ്ക​മ്മ മ​ഹാ​റാ​ണി (1981) എ​ന്നീ സി​നി​മ​ക​ളി​ലും വേ​ഷ​മി​ട്ടു.

ര​ജ​നീ​കാ​ന്ത്, ക​മ​ൽ​ഹാ​സ​ൻ, വി​ജ​യ​കാ​ന്ത് എ​ന്നി​വ​ർ​ക്കൊ​പ്പം നി​ര​വ​ധി സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ച ഗ​ണേ​ഷി​ന് 1979ൽ ​അ​ഭി​ന​യ​ത്തി​ന് ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക ജൂ​റി പ​ര​മാ​ർ​ശ​വും ല​ഭി​ച്ചി​ട്ടു​ണ്ട്. ധ്രു​വം, ദേ​വാ​സു​രം, കാ​ലാ​പാ​നി, കീ​ർ​ത്തി​ച​ക്ര, പോ​ക്കി​രി​രാ​ജ തു​ട​ങ്ങി​യ​വ​യാ​ണ് ഡ​ൽ​ഹി ഗ​ണേ​ഷി​ന്‍റെ മ​ല​യാ​ള ചി​ത്ര​ങ്ങ​ൾ. ഇ​ന്ത്യ​ൻ 2 ആ​ണ് അ​വ​സാ​നം പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം.