ആ​ട്ടി​ൻ​കു​ട്ടി​ക​ളെ​യോ കു​തി​ര​ക​ളെ‌യോ നോ​ക്ക​ലാ​ണ് ജോ​ലി, ശ​മ്പ​ള​മൊ​ന്നു​മി​ല്ല: പ്ര​ണ​വി​നെ​ക്കു​റി​ച്ച് സു​ചി​ത്ര
Monday, November 11, 2024 9:09 AM IST
പ്ര​ണ​വ് ഇ​പ്പോ​ൾ ഇ​ന്ത്യ​യി​ൽ ഇ​ല്ലെ​ന്നും സ്പെ​യി​നി​ലെ ഒ​രു ഫാ​മി​ൽ വ​ർ​ക് എ​വേ​യി​ലാ​ണെ​ന്നും ആ​ടു​ക​ളെ​യും കു​തി​ര​ക​ളെ​യും നോ​ക്കു​ക എ​ന്ന ജോ​ലി​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നും സു​ചി​ത്ര മോ​ഹ​ൻ​ലാ​ൽ. വ​ർ​ഷ​ത്തി​ൽ ര​ണ്ടു​പ​ട​മെ​ങ്കി​ലും പ്ര​ണ​വ് ചെ​യ്യു​ക എ​ന്ന​താ​ണ് ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്നും എ​ന്നാ​ൽ പ്ര​ണ​വി​ന്‍റെ ആ​ഗ്ര​ഹം മ​റ്റൊ​ന്നാ​ണെ​ന്നും അ​വ​ർ പ​റ​യു​ന്നു.

ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് സു​ചി​ത്ര മോ​ഹ​ൻ​ലാ​ൽ ഇ​ക്കാ​ര്യം തു​റ​ന്നു പ​റ​ഞ്ഞ​ത്. എ​ല്ലാ​വ​രും പ​റ​യും അ​വ​ർ അ​മ്മ​യു​ടെ മ​ക​നാ​ണെ​ന്ന്. പ​ക്ഷേ, അ​ങ്ങ​നെ​യ​ല്ല. ഞാ​ൻ അ​ങ്ങ​നെ ക​രു​തു​ന്നി​ല്ല. ക​സി​ൻ​സ് എ​ല്ലാ​വ​രും പ​റ​യും, ഞാ​ൻ പ​റ​ഞ്ഞാ​ലെ അ​വ​ൻ കേ​ൾ​ക്കു​ള്ളൂ എ​ന്ന്. സ​ത്യ​ത്തി​ൽ ഞാ​ൻ പ​റ​ഞ്ഞാ​ലും അ​വ​ൻ കേ​ൾ​ക്കി​ല്ല.

അ​വ​ന് അ​വ​ന്‍റേ​താ​യ ഒ​രു തീ​രു​മാ​നം ഉ​ണ്ട്. അ​പ്പു​വി​ന് അ​ങ്ങ​നെ വാ​ശി​യൊ​ന്നു​മി​ല്ല. ന​മ്മ​ൾ‍ എ​ന്തൊ​ക്കെ പ​റ​ഞ്ഞാ​ലും, അ​വ​നു തോ​ന്നു​ന്ന​തേ ചെ​യ്യൂ. സി​നി​മ​യും അ​ങ്ങ​നെ​യാ​ണ്. എ​നി​ക്കു ക​ഥ കേ​ൾ​ക്കാ​ൻ ഇ​ഷ്ട​മു​ള്ള​തു കൊ​ണ്ട് ഞാ​ൻ ക​ഥ കേ​ൾ​ക്കും.

എ​ങ്കി​ലും, അ​വ​സാ​ന തി​ര​ഞ്ഞെ​ടു​പ്പ് അ​പ്പു​വി​ന്‍റേ​താ​ണ്. ര​ണ്ടു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ലാ​ണ് അ​പ്പു ഒ​രു സി​നി​മ ചെ​യ്യു​ന്ന​ത്. ഞാ​ൻ പ​റ​യും, വ​ർ​ഷ​ത്തി​ൽ ര​ണ്ടു പ​ട​മെ​ങ്കി​ലും ചെ​യ്യെ​ന്ന്. പ​ക്ഷേ, അ​വ​ൻ കേ​ൾ​ക്കി​ല്ല. ചി​ല​പ്പോ​ൾ ആ​ലോ​ചി​ക്കു​മ്പോ​ൾ തോ​ന്നും, അ​വ​ൻ പ​റ​യു​ന്ന​താ​ണ് ശ​രി​യെ​ന്ന്! ഇ​തൊ​രു ബാ​ല​ൻ​സ് ആ​ണ​ല്ലോ.

ഇ​പ്പോ​ൾ പ്ര​ണ​വ് സ്പെ​യി​നി​ലാ​ണ്. ‘വ​ർ​ക്ക് എ​വേ’ (Work Away) എ​ന്നാ​ണ് അ​വ​ൻ ഇ​തി​നെ വി​ളി​ക്കു​ന്ന​ത്. സ്പെ​യി​നി​ൽ എ​വി​ടെ​യോ പോ​യി ജോ​ലി ചെ​യ്യു​ക​യാ​ണ് അ​പ്പു. പൈ​സ ഒ​ന്നും കി​ട്ടി​ല്ല. താ​മ​സ​വും ഭ​ക്ഷ​ണ​വും ഉ​ണ്ട്. അ​വി​ടെ പോ​യി ജോ​ലി ചെ​യ്യു​ന്ന​ത് ഒ​രു അ​നു​ഭ​വ​മാ​ണ്.

ചി​ല​പ്പോ​ൾ അ​വി​ട​ത്തെ കു​തി​ര​ക​ളെ പ​രി​പാ​ലി​ക്കു​ന്ന​താ​കും, അ​ല്ലെ​ങ്കി​ൽ ആ​ട്ടി​ൻ​കു​ട്ടി​ക​ളെ നോ​ക്കു​ന്ന​താ​കും. അ​ങ്ങ​നെ എ​ന്തെ​ങ്കി​ലും ജോ​ലി​ക​ളാ​കും. പ്ര​ണ​വ് തു​ട​ങ്ങി​യ​ട്ട​ല്ലേ ഉ​ള്ളൂ. എ​ന്നാ​ലും എ​ല്ലാ​വ​രും അ​വ​നെ താ​ര​ത​മ്യം ചെ​യ്യും. അ​ച്ഛ​ന്‍റെ ഏ​ഴ​യ​ല​ത്ത് ഇ​ല്ല എ​ന്നൊ​ക്കെ പ​റ​യും. അ​പ്പു​വി​ന് മോ​ഹ​ൻ​ലാ​ൽ ആ​കാ​ൻ പ​റ്റി​ല്ല​ല്ലോ.

മാ​യ​യും ഞാ​നും കൂ​ടു​ത​ൽ സ​മ​യ​വും വ​ഴ​ക്കാ​ണ്. ഇ​ണ​ക്ക​മു​ണ്ടെ​ങ്കി​ലെ പി​ണ​ക്ക​മു​ണ്ടാ​കൂ എ​ന്നു പ​റ​യി​ല്ലേ. അ​തു​പോ​ലാ​ണ് ഞ​ങ്ങ​ൾ. അ​വ​ൾ ചെ​ന്നൈ​യി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് പോ​യാ​ൽ ഭ​യ​ങ്ക​ര സ്നേ​ഹ​മാ​ണ്, ഫോ​ണി​ലൂ​ടെ! ഇ​വി​ടെ തി​രി​ച്ചു വ​ന്നു ക​ഴി​ഞ്ഞാ​ൽ വ​ഴ​ക്കു തു​ട​ങ്ങും. അ​ച്ഛ​നും മ​ക്ക​ളും അ​വ​രു​ടേ​താ​യ ഒ​രു രീ​തി​യി​ൽ വ​ലി​യ അ​ടു​പ്പ​മാ​ണ്. സു​ചി​ത്ര പ​റ​ഞ്ഞു.