"വാ​ഴ' ര​ണ്ടാം ഭാ​ഗം വ​രു​ന്നു; "വാ​ഴ ll ബ​യോ​പി​ക് ഓ​ഫ് എ ​ബി​ല്ല്യ​ൺ ബ്ര​ദേ​ഴ്സ്'
Saturday, November 9, 2024 2:26 PM IST
ജ​യ ജ​യ ജ​യ ജ​യ​ഹേ, ഗു​രു​വാ​യൂ​ർ അ​മ്പ​ല​ന​ട​യി​ൽ എ​ന്നീ ബ്ലോ​ക്ക്ബ​സ്റ്റ​ർ ചി​ത്ര​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​നാ​യ വി​പി​ൻ ദാ​സി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ ഒ​രു​ക്കി​യ വാ​ഴ- ബ​യോ​പി​ക് ഓ​ഫ് എ ​ബി​ല്ല്യ​ൺ ബോ​യ്സ് എ​ന്ന ചി​ത്ര​ത്തി​ന് ര​ണ്ടാം ഭാ​ഗം ഒ​രു​ങ്ങു​ന്നു.

വാ​ഴ ഒ​ന്നാം ഭാ​ഗ​ത്തി​ന്‍റെ വി​ജ​യാ​ഘോ​ഷ വേ​ദി​യി​ൽ വ​ച്ചാ​ണ് ര​ണ്ടാം ഭാ​ഗം പ്ര​ഖ്യാ​പി​ച്ച​ത്. വാ​ഴ ll - ബ​യോ​പി​ക് ഓ​ഫ് എ ​ബി​ല്ല്യ​ൺ ബ്ര​ദേ​ഴ്സ് എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്.

വി​പി​ൻ ദാ​സ് ത​ന്നെ​യാ​ണ് തി​ര​ക്ക​ഥ. സാ​വി​ൻ സാ​യാ​ണ് ര​ണ്ടാം ഭാ​ഗം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. വാ​ഴ ഒ​ന്നി​ൽ അ​ഭി​ന​യി​ച്ച് ശ്ര​ദ്ധേ​യ​രാ​യ ഹാ​ഷി​ർ, അ​ല​ൻ ബി​ൻ സി​റാ​ജ് , അ​ജി​ൻ ജോ​യി, വി​നാ​യ​ക് എ​ന്നി​വ​ർ ര​ണ്ടാം ഭാ​ഗ​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

WBTS പ്രൊ​ഡ​ക്ഷ​ൻ​സ്, ഇ​മാ​ജി​ൻ സി​നി​മാ​സ്, ഐ​ക്ക​ൺ സ്റ്റു​ഡി​യോ​സ്, സി​ഗ്ന​ച​ർ സ്റ്റു​ഡി​യോ​സ്, ഐ​ക്കോ​ൺ സ്റ്റു​ഡി​യോ​സ് എ​ന്നീ ബാ​ന​റി​ൽ വി​പി​ൻ ദാ​സ്, ഹാ​രി​സ് ദേ​ശം, പി.​ബി. അ​നീ​ഷ്, ആ​ദ​ർ​ശ് നാ​രാ​യ​ൺ,ഐ​ക്കോ​ൺ സി​നി​മാ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഈ ​ചി​ത്ര​വും നി​ർ​മി​ക്കു​ന്ന​ത്.

ന​ർ​മ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ മ​ല​യാ​ള​ത്തി​ലെ മ​റ്റു താ​ര​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്നു. 2025 ജ​നു​വ​രി​യി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച് ഓ​ണ​ത്തി​ന് റി​ലീ​സ് ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം അ​ഖി​ൽ ലൈ​ലാ​സു​ര​ൻ നി​ർ​വ​ഹി​ക്കു​ന്നു. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​റി​ന്നി ദി​വാ​ക​ര​ൻ, പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.