"നി​ങ്ങ​ളെ​ന്താ ഇ​വ​ന് തി​ന്നാ​ൻ കൊ​ടു​ക്കു​ന്ന​ത്? അ​ടു​ക്ക​ള​യി​ലെ​ത്തി മ​മ്മൂ​ട്ടി ചോ​ദി​ച്ചു, ഒ​പ്പം സു​ൽ​ഫ​ത്തും
Thursday, November 7, 2024 3:36 PM IST
ന​ട​നും എ​ഴു​ത്തു​കാ​ര​നു​മാ​യ വി.​കെ ശ്രീ​രാ​മ​ന്‍റെ വീ​ട്ടി​ൽ അ​പ്ര​തീ​ക്ഷി​ത അ​തി​ഥി​യാ​യി എ​ത്തി മ​മ്മൂ​ട്ടി​യും ഭാ​ര്യ സു​ൽ​ഫ​ത്തും.

നി​ർ​മാ​താ​വ് ര​വി കൊ​ട്ടാ​ര​ക്ക​ര​യു​ടെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഗു​രു​വാ​യൂ​രി​ലേ​യ്ക്ക് പോ​കു​വ​ഴി​യാ​ണ് കു​ന്നം​കു​ള​ത്തു​ള്ള ശ്രീ​രാ​മ​ന്‍റെ വീ​ട്ടി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി മ​മ്മൂ​ട്ടി​യും ഭാ​ര്യ​യും ക​യ​റി​ച്ചെ​ന്ന​ത്. അ​ടു​ക്ക​ള​യി​ൽ തൂ​ക്കി​യി​ട്ടി​രി​ക്കു​ന്ന പ​ഴ​ക്കു​ല​ക​ൾ ക​ണ്ട് മ​മ്മൂ​ട്ടി ചോ​ദി​ച്ച ചോ​ദ്യം ര​സ​ക​ര​മാ​ക്കി ശ്രീ​രാ​മ​ന്‍ കു​റി​ച്ചി​ട്ടു​ണ്ട്.

ഗു​രു​വാ​യൂ​രൊ​രു ക​ല്യാ​ണ​ത്തി​ന് പോ​ണ വ​ഴി ക​യ​റി വ​ന്ന​താ ര​ണ്ടാ​ളും കൂ​ടി. വ​ന്ന​തും അ​ട്ക്ക​ള​യി​ൽ വ​ന്ന് ന​മ്മ​ടെ തീ​യ്യ​ത്തി​യെ വെ​ര​ട്ടി.

"നി​ങ്ങ​ളെ​ന്താ ഇ​വ​ന് തി​ന്നാ​ൻ കൊ​ടു​ക്കു​ന്ന​ത്?"

" ചോ​റും മീ​ങ്കൂ​ട്ടാ​നും പ​പ്പ​ടം ചു​ട്ട​തും... ചെ​ലേ​പ്പൊ പ​യ​റു​പ്പേ​രീം "

പി​ന്നെ... ?

"പി​ന്നെ പ്ര​ത്യേ​കി​ച്ചൊ​ന്നൂ​ല്ലാ"

"പി​ന്നെ​ന്തി​നാ​ണ് ഇ​ത്ര​യും പ​ഴ​ക്കു​ല​ക​ൾ? ഇ​വി​ടെ ആ​ന​യോ മ​റ്റോ ഉ​ണ്ടോ? നി​ങ്ങ​ൾ ര​ണ്ടാ​ള​ല്ലേ ഉ​ള്ളൂ ഈ ​വീ​ട്ടി​ൽ?"

"മൂ​പ്പ​ര​ടെ പ​ണി​യാ, പ​റ​മ്പി​ലു​ള്ള​ത് പോ​രാ​ഞ്ഞ് കു​ന്നം​കു​ള​ത്തു​ള്ള പ​ഴു​ന്നാ​ൻ മാ​ത്തൂ​ന്‍റെ പീ​ട്യേ​ന്നും വേ​ടി​ച്ചൊ​ട​ന്ന് ഇ​ബ​ടെ ഞാ​ത്തും."

"ആ​രാ ഈ ​പ​ഴു​ന്നാ​ൻ മാ​ത്തു?" ചോ​ദ്യം എ​ന്നോ​ടാ​യി​രു​ന്നു.

"പ​ഴു​ന്നാ​ൻ മാ​ത്തൂ​ന്‍റെ അ​പ്പ​ൻ പ​ഴു​ന്നാ​ൻ ഇ​യ്യാ​വു ആ​ണ് BC 60ൽ ​കു​ന്ന​ങ്കൊ​ള​ത്ത് ബ​നാ​നാ റി​പ്പ​ബ്ലി​ക്ക് സ്ഥാ​പി​ച്ച​ത്."

"അ​പ്പോ​പ്പി​ന്നെ ഡെ​യ്ലി ഓ​രോ കു​ല​വാ​ങ്ങി ഞാ​ത്തി​ക്കോ. ഇ​ട്ടി​ക്കോ​ര​യു​ടെ ഒ​രു ഫോ​ട്ടോ വെ​ച്ച് മെ​ഴു​കു​തി​രി​യും ക​ത്തി​ച്ചോ'

അ​ങ്ങ​നെ മ​ല പോ​ലെ വ​ന്ന പ്ര​ശ്നം പെ​രു​ച്ചാ​ഴി​യെ​പ്പോ​ലെ വെ​ളി​ച്ചം ക​ണ്ട​മ്പ​ര​ന്നു.


സി​നി​മ​യി​ലും ജീ​വി​ത​ത്തി​ലും സൗ​ഹൃ​ദം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​വ​രാ​ണ് മ​മ്മൂ​ട്ടി​യും ശ്രീ​രാ​മ​നും. ഒ​രു​പാ​ട് സി​നി​മ​ക​ളി​ലും ഇവർ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.