ശ്രു​തി വ​ന്നു വ​ല്യേ​ട്ട​നെ കാ​ണാ​ൻ; സ്നേ​ഹ​ത്തി​ൽ പൊ​തി​ഞ്ഞ് മ​മ്മൂ​ട്ടി
Tuesday, October 29, 2024 11:12 AM IST
ഉ​യി​രാ​യി​രു​ന്ന​വ​ൻ കൂ​ടെ ഇ​ല്ലാ​തെ​യാ​ണ് ശ്രു​തി കൊ​ച്ചി​യി​ൽ വ​ന്ന​ത്, പ്രി​യ​പ്പെ​ട്ട മ​മ്മൂ​ട്ടി​യെ കാ​ണാ​ൻ. വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ സ​ർ​വ​തും ന​ഷ്ട​പ്പെ​ട്ട​പ്പോ​ളും ശ്രു​തി​ക്കാ​യി മാ​ത്രം ജീ​വി​ച്ച ജെ​ൻ​സ​ന്‍റെ ക​ഥ അ​റി​ഞ്ഞ മ​മ്മൂ​ട്ടി ത​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ഒ​രു​ക്കു​ന്ന സ​മൂ​ഹ വി​വാ​ഹ​ച്ച​ട​ങ്ങി​ൽ ശ്രു​തി​യെ​യും ജെ​ൻ​സ​നെ​യും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​രു​ന്നു. ആ ​ച​ട​ങ്ങി​നാ​യു​ള്ള കാ​ത്തി​രി​പ്പി​നി​ട​യി​ൽ ആ​ണ് ജെ​ൻ​സ​ൺ കാ​റ​പ​ക​ട​ത്തി​ൽ മ​ര​ണ​മ​ട​യു​ന്ന​ത്.

ട്രൂ​ത് മം​ഗ​ല്യം വി​വാ​ഹ ച​ട​ങ്ങ് ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി​യി​ല്‍ ന​ട​ന്ന​പ്പോ​ൾ ശ്രു​തി അ​തി​ഥി​യാ​യി എ​ത്തു​ക​യു​ണ്ടാ​യി. അ​വ​ർ​ക്കാ​യി ന​മ്മ​ൾ അ​ന്ന് ക​രു​തി വ​ച്ച​തെ​ല്ലാം ശ്രു​തി​യെ ത​ന്നെ ഏ​ൽ​പ്പി​ക്ക​ണം എ​ന്ന മ​മ്മൂ​ട്ടി​യു​ടെ നി​ർ​ദേ​ശം ശി​ര​സാ വ​ഹി​ച്ച ട്രൂ​ത് ഫി​ലിം​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കൂ​ടി​യാ​യ സ​മ​ദ് അ​തി​ന് വേ​ണ്ടി​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തു. സ​മൂ​ഹ വി​വാ​ഹ ദി​വ​സം ച​ട​ങ്ങി​ന​ത്തി​യ മ​മ്മൂ​ട്ടി ആ ​തു​ക ശ്രു​തി​യെ നേ​രി​ട്ട് ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തൊ​രു ക​ട​ലാ​സാ​ണ് ഇ​തി​ന​ക​ത്ത് ചെ​ക്കു​മി​ല്ല, എ​ന്നാ​ലും ഇ​തൊ​രു പ്ര​തീ​ക​മാ​ണ് സ്നേ​ഹ​ത്തി​ന്‍റെ പ്ര​തീ​കം എ​ന്നാ​ണ് ശ്രു​തി​യെ ചേ​ര്‍​ത്തു നി​ര്‍​ത്തി മ​മ്മൂ​ട്ടി പ​റ​ഞ്ഞ​ത്. ക​ഴി​ഞ്ഞ ആ​ഴ്ച അ​വ​സാ​നം ന​ട​ന്ന സം​ഭ​വ​മാ​ണെ​ങ്കി​ലും ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം വീ​ഡി​യോ ഇ​ന്ന് പു​റ​ത്തു​വ​ന്ന​പ്പോ​ഴാ​ണ് പു​റം​ലോ​കം ഈ ​വി​വ​ര​മ​റി​യു​ന്ന​ത്.

മ​മ്മൂ​ട്ടി​യു​ടെ ജീ​വ കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന റോ​ബ​ർ​ട്ട് കു​ര്യ​ക്കോ​സാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

റോ​ബ​ർ​ട്ട് കു​ര്യ​ക്കോ​സി​ന്‍റെ കു​റി​പ്പ്

ഇ​തൊ​രു ക​ട​ലാ​സാ​ണ് ഇ​തി​ന​ക​ത്ത് ചെ​ക്കു​മി​ല്ല, എ​ന്നാ​ലും ഇ​തൊ​രു പ്ര​തീ​ക​മാ​ണ്, സ്നേ​ഹ​ത്തി​ന്‍റെ പ്ര​തീ​കം ട്രൂ​ത്ത് ഗ്രൂ​പ്പി​ന്‍റെ ചെ​യ​ർ​മാ​നും മ​മ്മൂ​ക്ക​യു​ടെ സു​ഹൃ​ത്തു​മാ​യ സ​മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന സ​മൂ​ഹ വി​വാ​ഹ പ​ദ്ധ​തി​യാ​യ ട്രൂ​ത്ത് മാം​ഗ​ല്യം വേ​ദി​യി​ൽ വ​ച്ച് ശ്രു​തി​യെ ചേ​ർ​ത്തു​നി​ർ​ത്തി മ​മ്മൂ​ക്ക പ​റ​ഞ​ത് ഇ​ങ്ങ​നെ ആ​യി​രു​ന്നു.

40 യു​വ​തി യു​വാ​ക്ക​ളു​ടെ ട്രൂ​ത്ത് മാം​ഗ​ല്യം എ​ന്ന ഈ ​സ​മൂ​ഹ​വി​വാ​ഹ ച​ട​ങ്ങി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന ഒ​രു മാം​ഗ​ല്യം ശ്രു​തി​യു​ടെ​യും ജെ​ൻ​സ​ന്‍റെ​യും ആ​യി​രു​ന്നു.

വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ ഉ​റ്റ​വ​ർ ന​ഷ്ട​മാ​യ ശ്രു​തി​യു​ടെ​യും ജെ​ൻ​സ​ന്‍റെ​യും ക​ഥ അ​റി​ഞ്ഞ​പ്പോ​ൾ ത​ന്നെ മ​മ്മൂ​ക്ക സ​മ​ദി​നോ​ട് ശ്രു​തി​യു​ടെ വി​വാ​ഹം ഈ ​വേ​ദി​യി​ൽ വെ​ച്ച് ന​ട​ത്താ​ൻ നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു. അ​തി​നാ​യി വേ​ണ്ടു​ന്ന​തെ​ല്ലാം അ​ന്ന് ത​ന്നെ മ​മ്മൂ​ക്ക സ​മ​ദി​ന് കൈ​മാ​റി​യി​രു​ന്നു.

തു​ട​ർ​ന്ന് വി​വാ​ഹ​ത്തി​ന് ത​യ്യാ​റാ​വു​മ്പോ​ഴാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി ഒ​രു കാ​റ​പ​ക​ട​ത്തി​ൽ ജെ​ൻ​സ​ൺ ശ്രു​തി​യോ​ട് യാ​ത്ര​പ​റ​ഞ്ഞ​ത്. എ​ങ്കി​ലും ഈ ​സ​മൂ​ഹ​വി​വാ​ഹ ച​ട​ങ്ങി​ലേ​ക്ക് ശ്രു​തി​യെ​യും വി​ളി​ക്ക​ണ​മെ​ന്നും, അ​വ​ർ​ക്കാ​യി ക​രു​തി​വെ​ച്ച​തെ​ല്ലാം ശ്രു​തി​യെ ത​ന്നെ നേ​രി​ട്ട് ഏ​ൽ​പ്പി​ക്ക​ണ​മെ​ന്നും മ​മ്മൂ​ക്ക ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

തു​ട​ർ​ന്ന് സ​മ​ദി​ന്‍റെ ക്ഷ​ണം സ്വീ​ക​രി​ച്ച ശ്രു​തി വി​വാ​ഹ ച​ട​ങ്ങി​ലെ മ​റ്റു വ​ധു​വ​ര​ൻ​മാ​ർ​ക്കാ​യു​ള്ള ആ​ശം​സ​ക​ളു​മാ​യി എ​ത്തി. ശ്രു​തി​ക്കും ജെ​ൻ​സ​നു​മാ​യി ക​രു​തി​വെ​ച്ച ആ ​തു​ക മ​മ്മൂ​ക്ക ത​ന്നെ കൈ ​മാ​റ​ണം എ​ന്ന സ​മ​ദി​ന്‍റെ അ​ഭ്യ​ർ​ത്ഥ​ന മ​മ്മൂ​ക്ക​യും സ്വീ​ക​രി​ച്ച​പ്പോ​ൾ ശ്രു​തി​യു​ടെ ക​ണ്ണും മ​ന​സും ഒ​രു​പോ​ലെ ഈ​റ​നണി​യു​ന്നു​ണ്ടാ​യി​രു​ന്നു.