ഓം ​പ്ര​കാ​ശ് ഉ​ള്‍​പ്പെ​ട്ട ല​ഹ​രി​ക്കേ​സ്: ശ്രീ​നാ​ഥ് ഭാ​സി​യെ​യും പ്ര​യാ​ഗ​യെ​യും ഉ​ട​ന്‍ ചോ​ദ്യം ചെ​യ്യും
Tuesday, October 8, 2024 11:54 AM IST
കു​പ്ര​സി​ദ്ധ ഗു​ണ്ടാ​നേ​താ​വ് ഓം ​പ്ര​കാ​ശ് ഉ​ള്‍​പ്പെ​ട്ട ല​ഹ​രി​ക്കേ​സി​ല്‍ സി​നി​മാ താ​ര​ങ്ങ​ളാ​യ ശ്രീ​നാ​ഥ് ഭാ​സി​യെ​യും പ്ര​യാ​ഗ മാ​ര്‍​ട്ടി​നേ​യും മ​ര​ട് പോ​ലീ​സ് ഉ​ട​ന്‍ ചോ​ദ്യം​ചെ​യ്യും. ചോ​ദ്യം ചെ​യ്യ​ലി​നാ​യി സ്‌​റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കാ​ന്‍ ഇ​രു​വ​ര്‍​ക്കും പോ​ലീ​സ് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം.

സി​നി​മാ താ​ര​ങ്ങ​ള്‍​ക്കൊ​പ്പം റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​രാ​മ​ര്‍​ശ​മു​ള്ള 20 പേ​രു​ടെ​യും മൊ​ഴി എ​ടു​ക്കും. ഹോ​ട്ട​ലി​ല്‍​നി​ന്ന് നി​ര്‍​ണാ​യ​ക​മാ​യ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. കേ​സി​ല്‍ കൂ​ടു​ത​ല്‍ അ​റ​സ്റ്റു​ക​ള്‍​ക്കും സാ​ധ്യത​യു​ണ്ടെ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം.

ല​ഹ​രി​പ്പാ​ര്‍​ട്ടി ന​ട​ക്കു​ന്നു​വെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്നു ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ കു​ണ്ട​ന്നൂ​രി​ലെ ആ​ഢം​ബ​ര ഹോ​ട്ട​ലാ​യ ക്രൗ​ണ്‍​പ്ലാ​സ​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഓം​പ്ര​കാ​ശും(44) സു​ഹൃ​ത്ത് കൊ​ല്ലം സ്വ​ദേ​ശി ഷി​ഹാ​സും(45) പി​ടി​യി​ലാ​യ​ത്.

താ​ര​ങ്ങ​ളാ​യ ശ്രീ​നാ​ഥ് ഭാ​സി​യും പ്ര​യാ​ഗ​മാ​ര്‍​ട്ടി​നും എ​ത്തി​യ​ത് ഓം ​പ്ര​കാ​ശ് ഒ​രു​ക്കി​യ പാ​ര്‍​ട്ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. ഇ​രു​വ​രെ​യും എ​ത്തി​ച്ച എ​ള​മ​ക്ക​ര സ്വ​ദേ​ശി ബി​നു ജോ​സ​ഫി​ല്‍ നി​ന്നു​മാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്.

താ​ര​ങ്ങ​ള്‍​ക്ക് ഓം ​പ്ര​കാ​ശി​നെ നേ​രി​ട്ട് പ​രി​ച​യ​മി​ല്ലെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. ബി​നു ജോ​സ​ഫ് വ​ഴി​യാ​ണ് ഇ​വ​ര്‍ ഹോ​ട്ട​ല്‍ മു​റി​യി​ല്‍ എ​ത്തി​യ​ത്. ഇ​ന്ന​ലെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ബി​നു ജോ​സ​ഫി​നെ രാ​ത്രി വൈ​കി ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചി​രു​ന്നു.