എ​മ്പു​രാ​നി​ൽ നി​ന്നും ലൈ​ക്ക പി​ന്മാ​റി​യി​ട്ടി​ല്ല; ഊ​ഹാ​പോ​ഹ​ങ്ങ​ൾ ത​ള്ളി പൃ​ഥ്വി​രാ​ജ്
Tuesday, October 8, 2024 11:42 AM IST
എ​മ്പു​രാ​ൻ സി​നി​മ​യു​ടെ നി​ർ​മാ​ണ പ​ങ്കാ​ളി​ത്ത​ത്തി​ൽ നി​ന്നും ലൈ​ക്ക പ്രൊ​ഡ​ക്‌​ഷ​ൻ​സ് പി​ന്മാ​റി​യെ​ന്ന ഊ​ഹാ​പോ​ഹ​ങ്ങ​ൾ ത​ള്ളി പൃ​ഥ്വി​രാ​ജ്. സി​നി​മ​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്രീ​ക​ര​ണ വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് കു​പ്ര​ച​ര​ണ​ങ്ങ​ൾ​ക്കു​ള്ള മ​റു​പ​ടി താ​രം കു​റി​ച്ച​ത്. എ​മ്പു​രാ​ൻ ലൊ​ക്കേ​ഷ​നി​ൽ നി​ന്നു​ള്ള അ​ടി​ക്കു​റി​പ്പി​ൽ ലൈ​ക പ്രൊ​ഡ​ക്‌​ഷ​ൻ​സ്, ആ​ശീ​ർ​വാ​ദ് സി​നി​മാ​സ് എ​ന്നി​വ​രെ താ​രം ടാ​ഗ് ചെ​യ്തി​ട്ടു​ണ്ട്.

കൂ​ടാ​തെ ലൈ​ക പ്രൊ​ഡ​ക്‌​ഷ​ൻ​സ് അ​വ​രു​ടെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ പേ​ജി​ലൂ​ടെ താ​ര​ത്തി​ന്‍റെ പോ​സ്റ്റ് റി​ട്വീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഷൂ​ട്ടിം​ഗ് ഷെ‍​ഡ്യൂ​ൾ ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മാ​റ്റു​ന്നു​വെ​ന്നും പൃ​ഥ്വി​രാ​ജി​ന്‍റെ കു​റി​പ്പി​ലു​ണ്ട്.





എ​മ്പു​രാ​ന്‍റെ നി​ർ​മാ​ണ​ത്തി​ൽ നി​ന്ന് പൂ​ർ​ണ​മാ​യി ലൈ​ക്ക പി​ന്മാ​റി​യെ​ന്നും ഇ​തു​വ​രെ ചെ​ല​വാ​ക്കി​യ മു​ഴു​വ​ൻ തു​ക​യും ലൈ​ക്ക തി​രി​കെ ചോ​ദി​ച്ചെ​ന്നു​മാ​യി​രു​ന്നു സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​ച്ച​ത്.