ഉ​ണ്ണി മു​കു​ന്ദ​ന്‍റെ മാ​ർ​ക്കോ; ക്ലൈ​മാ​ക്സ് പൂ​ർ​ത്തി​യാ​യി
Tuesday, October 8, 2024 10:40 AM IST
ഉ​ണ്ണി മു​കു​ന്ദ​നെ നാ​യ​ക​നാ​ക്കി ഹ​നീ​ഫ് അ​ദേ​നി തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന "മാ​ർ​ക്കോ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ അ​വ​സാ​ന രം​ഗം യു​എ​ഇ​യി​ലെ ഫ്യു​ജ​റ​യി​ൽ പൂ​ർ​ത്തി​യാ​യി. ഉ​ണ്ണി മു​കു​ന്ദ​ൻ പ​ങ്കെ​ടു​ക്കു​ന്ന ചി​ല ഭാ​ഗ​ങ്ങ​ളാ​ണ് ഇ​വി​ടെ ചി​ത്രീ​ക​രി​ച്ച​ത്. മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ന്ന ചി​ത്രീ​ക​ര​ണം ആ​ക്ഷ​നും കാ​ർ​ചേ​സു​മൊ​ക്കെ അ​ട​ങ്ങി​യ ചി​ത്ര​ത്തി​ലെ നി​ർണാ​യ​ക​മാ​യ രം​ഗ​ങ്ങ​ളാ​യി​രു​ന്നു.

സ​മീ​പ​കാ​ല മ​ല​യാ​ള സി​നി​മ​യി​ലെ ഏ​റ്റവും മി​ക​ച്ച ഹൈ​ടെ​ക് മൂ​വി​യാ​യി ഇ​തി​ന​കം ത​ന്നെ ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ൽ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്ക​പ്പെ​ട്ട ചി​ത്രം കൂ​ടി​യാ​ണി​ത്. പൂ​ർ​ണ​മാ​യും​ ആ​ക്ഷ​ൻ ത്രി​ല്ല​ർ വ​യ​ല​ൻ​സ് ചി​ത്ര​മാ​യി​ട്ടാ​ണ് ഈ ​ചി​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ൻ സ്ക്രീ​നി​ലെ മി​ക​ച്ച ആ​ക്ഷ​ൻ കൊ​റി​യോ​ഗ്രാ​ഫ​റാ​യ ക​ലൈ​ കിം​ഗ്സ്റ്റ​ണാ​ണ് ഈ ​ചി​ത്ര​ത്തി​ലെ സംഘട്ടന രംഗങ്ങൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​രു ചി​ത്ര​ത്തി​ന്‍റെ മു​ഴു​വ​ൻ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളും ക​ലൈ​കിം​ഗ്സ്റ്റ​ൺ ഒ​രു​ക്കു​ന്ന​ത് ഈ ​ചി​ത്ര​ത്തി​നു വേ​ണ്ടി​യാ​ണ്.

ക്യൂ​ബ്സ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്സ്, ഉ​ണ്ണി മു​കു​ന്ദ​ൻ ഫി​ലിം​സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ ഷെ​റീ​ഫ് മു​ഹ​മ്മ​ദാ​ണ് ഈ ​ബി​ഗ് ബ​ഡ്ജ​റ്റ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. മ​ല​യാ​ള സി​നി​മ​യി​ൽ പു​തിയതായി രം​ഗ​പ്ര​വേ​ശം ചെ​യ്തി​രി​ക്കു​ന്ന ഒ​രു ച​ല​ച്ചി​ത്ര നി​ർ​മാ​ണ സ്ഥാ​പ​ന​മാ​ണ് ക്യൂ​ബ്സ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്സ്.

ശ്രീ​ജി​ത്ത് ര​വി, ദി​നേ​ശ് പ്ര​ഭാ​ക​ർ, മാ​ത്യു ​വ​ർ​ഗീ​സ്, അ​ജി​ത് കോ​ശി, ഇ​ഷാ​ൻ ഷൗ​ക്ക​ത്ത്, ഷാ​ജി, എ​ന്നി​വ​രും നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു. കെ​ജി​എ​ഫ്, സ​ലാ​ർ തു​ട​ങ്ങി​യ​വ​ൻ ചി​ത്ര​ങ്ങ​ൾ​ക്ക് സം​ഗീ​തം പ​ക​ർ​ന്ന ര​വി ബ്ര​സൂ​റാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​യ​ക​ൻ.

ഛായാ​ഗ്ര​ഹ​ണം - ച​ന്ദ്രു​നെ​ൽ​വ​രാ​ജ്. എ​ഡി​റ്റിം​ഗ്- ഷ​മീ​ർ മു​ഹ​മ്മ​ദ്. ക​ലാ​സം​വി​ധാ​നം - സു​നി​ൽ ദാ​സ്. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ സ്യ​മ​ന്ത​ക് പ്ര​ദീ​പ്. കോ - ​പ്രൊ​ഡ്യൂ​സ​ർ - അ​ബ്ദു​ൾ ഗ​ദ്ദാ​ഫ്. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂട്ടീവ് ബി​നു മ​ണ​മ്പൂ​ർ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - ദീ​പ​ക് പ​ര​മേ​ശ്വ​ര​ൻ. മൂ​ന്നാ​ർ കൊ​ച്ചി, എ​ഴു​പു​ന്ന, ദു​ബാ​യി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്ന​ത്. പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്.