എ​ആ​ര്‍​എം സി​നി​മ​യു​ടെ വ്യാ​ജ പ​തി​പ്പ്; കൊ​ച്ചി സൈ​ബ​ര്‍ പോ​ലീ​സ് കോ​യ​മ്പ​ത്തൂ​രി​ല്‍
Monday, October 7, 2024 12:28 PM IST
തി​യ​റ്റ​റി​ല്‍ പ്ര​ദ​ര്‍​ശ​നം തു​ട​രു​ന്ന "അ​ജ​യ​ന്‍റെ ര​ണ്ടാം മോ​ഷ​ണം -എ​ആ​ര്‍​എം' സി​നി​മ​യു​ടെ വ്യാ​ജ​പ​തി​പ്പ് പു​റ​ത്തി​റ​ക്കി​യ കേ​സി​ല്‍ കൊ​ച്ചി സൈ​ബ​ര്‍ പോ​ലീ​സ് കോ​യ​മ്പ​ത്തൂ​രി​ല്‍. കോ​യ​മ്പ​ത്തൂ​രി​ലെ തി​യ​റ്റ​റി​ല്‍ നി​ന്നാ​ണ് ചി​ത്രം ഷൂ​ട്ട് ചെ​യ്ത​തെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​നാ​യാ​ണ് കൊ​ച്ചി സൈ​ബ​ര്‍ പോ​ലീ​സ് കോ​യ​മ്പ​ത്തൂ​രി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. ത​മി​ഴ് റോ​ക്കേ​ഴ്‌​സി​ല്‍​പ്പെ​ട്ട ര​ണ്ടു പേ​ര്‍ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ന്‍ ജി​തി​ന്‍ ലാ​ലി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൊ​ച്ചി സൈ​ബ​ര്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. ഒ​രു ട്രെ​യി​ന്‍ യാ​ത്രി​ക​ന്‍ മൊ​ബൈ​ലി​ല്‍ സി​നി​മ​യു​ടെ വ്യാ​ജ പ​തി​പ്പ് കാ​ണു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ ജി​തി​ന്‍​ലാ​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പ​ങ്കു​വ​ച്ചി​രു​ന്നു. ഹൃ​ദ​യ​ഭേ​ദ​ക​മാ​യ കാ​ഴ്ച​യാ​ണെ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ജി​തി​ന്‍ ദൃ​ശ്യം പ​ങ്കു​വ​ച്ച​ത്.

യാ​ത്ര​ക്കാ​ര​ന്‍ ചി​ത്രം കാ​ണു​ന്ന ദൃ​ശ്യം സു​ഹൃ​ത്താ​ണ് അ​യ​ച്ചു ന​ല്‍​കി​യ​തെ​ന്ന് ജി​തി​ന്‍ പ​റ​ഞ്ഞി​രു​ന്നു. മ​ല​യാ​ള​ത്തി​ന് പു​റ​മെ തെ​ലു​ങ്ക്, ത​മി​ഴ്, ഭാ​ഷ​ക​ളു​ടെ വ്യാ​ജ പ​ക​ര്‍​പ്പും പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു.