ലൈം​ഗി​ക അ​തി​ക്ര​മ കേ​സ്: ജ​യ​സൂ​ര്യ​യെ ചോ​ദ്യം ചെ​യ്യും, നോ​ട്ടീ​സ് ന​ൽ​കി
Monday, October 7, 2024 12:09 PM IST
ന​ടി​യു​ടെ ലൈം​ഗി​ക അ​തി​ക്ര​മ പ​രാ​തി​യി​ൽ ന​ട​ൻ ജ​യ​സൂ​ര്യ​യെ ഈ ​മാ​സം 15ന് ​ചോ​ദ്യം ചെ​യ്യും. തി​രു​വ​ന​ന്ത​പു​രം ക​ണ്ടോ​ന്മെ​ന്‍റ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ അ​ന്വേ​ഷ​ണ​സം​ഘം നോ​ട്ടീ​സ് ന​ൽ​കി.

സെ​ക്ര​ട്ട​റി​യെ​റ്റി​ലെ ഷൂ​ട്ടിം​ഗി​നി​ടെ അ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന ന​ടി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ര​ണ്ട് ന​ടി​ക​ളാ​ണ് ജ​യ​സൂ​ര്യ​യ്ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്.

സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു, സ്ത്രീ​ക​ളെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ്പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു എ​ന്നീ വ​കു​പ്പു​ക​ളി​ലാ​ണ് ജ​യ​സൂ​ര്യ​ക്കെ​തി​രെ ര​ണ്ട് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.