ഞാ​ൻ സ്ത്രീ ​വി​രു​ദ്ധ​ന​ല്ല, ഒ​പ്പം അ​ഭി​ന​യി​ച്ച സ്ത്രീ​ക​ളെ​ല്ലാം വീ​ണ്ടും എ​നി​ക്കൊ​പ്പം അ​ഭി​ന​യി​ക്ക​ണ​മെ​ന്നാ​ണ് പ​റ​യുക: വി​നാ​യ​ക​ൻ
Saturday, October 5, 2024 3:09 PM IST
താ​ൻ ഒ​രി​ക്ക​ലും ഒ​രു സ്ത്രീ​വി​രു​ദ്ധ​ന​ല്ലെ​ന്ന് ന​ട​ൻ വി​നാ​യ​ക​ൻ. ത​ന്നെ പ​രി​ച​യ​മു​ള്ള ഒ​രു സ്ത്രീ​യും അ​ങ്ങ​നെ പ​റ​യി​ല്ലെ​ന്നും ഒ​പ്പം അ​ഭി​ന​യി​ച്ചി​ട്ടു​ള്ള എ​ല്ലാ ന​ടി​മാ​രും ഇ​നി​യും ത​ന്നോ​ടൊ​പ്പം സി​നി​മ ചെ​യ്യ​ണ​മെ​ന്ന ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ന​ട​ൻ പ​റ​ഞ്ഞു. പു​തി​യ ചി​ത്ര​മാ​യ തെ​ക്ക് വ​ട​ക്കി​ന്‍റെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു വി​നാ​യ​ക​ൻ.

""ഞാ​നൊ​രു സ്ത്രീ ​വി​രു​ദ്ധ​ന​ല്ല. ഞാ​നു​മാ​യി​ട്ട് സം​സാ​രി​ച്ചി​ട്ടു​ള്ള സ്ത്രീ​ക​ളാ​യാ​ലും കൂ​ടെ ന​ട​ന്നി​ട്ടു​ള്ള സ്ത്രീ​ക​ളാ​യാ​ലും എ​ന്‍റെ കൂ​ടെ ഡാ​ന്‍​സ് ചെ​യ്തി​ട്ടു​ള്ള സ്ത്രീ​ക​ളാ​യാ​ലും അ​ഭി​ന​യി​ച്ച സ്ത്രീ​ക​ളാ​യാ​ലും അ​ങ്ങ​നെ പ​റ​യി​ല്ല. എ​ന്‍റെ കൂ​ടെ അ​ഭി​ന​യി​ച്ച സ്ത്രീ​ക​ള്‍ ചേ​ട്ടാ ചേ​ട്ട​ന്‍റെ അ​ടു​ത്ത പ​ട​ത്തി​ല്‍ അ​ഭി​ന​യി​ക്ക​ണ​മെ​ന്ന് വീ​ണ്ടും വീ​ണ്ടും ഞ​ങ്ങ​ള്‍​ക്ക് ആ​ഗ്ര​ഹ​മു​ണ്ട് എ​ന്ന് പ​റ​യാ​റു​ണ്ട്.

സി​നി​മാ​ജീ​വി​ത​ത്തി​ൽ ഇ​ന്നു​വ​രെ ഒ​രു സി​നി​മ​യു​ടെ​യും തി​ര​ക്ക​ഥ താ​ൻ കേ​ട്ടി​ട്ടി​ല്ല. ഇ​തു​വ​രെ ഒ​രു സി​നി​മ​യു​ടേ​യും സ്ക്രി​പ്റ്റ് കേ​ട്ടി​ട്ടി​ല്ല. സി​നി​മാ ജീ​വി​തം തീ​രു​ന്ന​തു വ​രെ ഒ​രു സ്ക്രി​പ്റ്റും കേ​ൾ​ക്കു​ക​യു​മി​ല്ല എ​ന്ന നി​യ​മം ത​ന്‍റെ ആ​ക്ടിം​ഗ് ബി​സി​ന​സി​ൽ ഉ​ണ്ട്. സ്ക്രി​പ്റ്റ് കേ​ൾ​ക്കു​ന്ന​ത് ത​ന്‍റെ ഏ​രി​യ അ​ല്ല.'' വി​നാ​യ​ക​ൻ പ​റ​ഞ്ഞു.

വി​നാ​യ​ക​നും സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ തെ​ക്ക് വ​ട​ക്ക് പ്രേം​ശ​ങ്ക​റാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ജെ​ല്ലി​ക്കെ​ട്ട്, ചു​രു​ളി, ന​ൻ​പ​ക​ൽ നേ​ര​ത്ത് മ​യ​ക്കം എ​ന്നീ സി​നി​മ​ക​ൾ​ക്കു ശേ​ഷം എ​സ്. ഹ​രീ​ഷ് ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന ചി​ത്രം കൂ​ട്ടി​യാ​ണി​ത്. ആ​ർ​ഡി​എ​ക്സി​ലെ ഹി​റ്റ് ഗാ​ന​ങ്ങ​ൾ​ക്ക് സം​ഗീ​തം ഒ​രു​ക്കി​യ സാം ​സി.​എ​സ്. ആ​ണ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ.