പൂ​ർ​ണി​മ ഇ​ന്ദ്ര​ജി​ത്തി​ന്‍റെ ഒ​രു ക​ട്ടി​ൽ ഒ​രു മു​റി ഇ​ന്നു​മു​ത​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന്
Friday, October 4, 2024 10:42 AM IST
കി​സ്മ​ത്ത്, തൊ​ട്ട​പ്പ​ന്‍ എ​ന്നീ ചി​ത്ര​ങ്ങ​ള്‍​ക്ക് ശേ​ഷം ഷാ​ന​വാ​സ് കെ. ​ബാ​വ​ക്കു​ട്ടി സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​രു ക​ട്ടി​ല്‍ ഒ​രു മു​റി എ​ന്ന ചി​ത്രം വെ​ള്ളി‌​യാ​ഴ്ച തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ര​ഘു​നാ​ഥ് പ​ലേ​രി​യു​ടെ തി​ര​ക്ക​ഥ​യി​ല്‍ ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ല്‍ പൂ​ര്‍​ണി​മ ഇ​ന്ദ്ര​ജി​ത്ത്, ഹ​ക്കിം ഷാ, ​പ്രി​യം​വ​ദ കൃ​ഷ്ണ​ന്‍ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സ​പ്ത ത​രം​ഗ് ക്രി​യേ​ഷ​ന്‍​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, വി​ക്ര​മാ​ദി​ത്യ​ന്‍ ഫി​ലിം​സ് എ​ന്നീ ബാ​ന​റു​ക​ളി​ല്‍ സ​പ്ത ത​രം​ഗ് ക്രി​യേ​ഷ​ന്‍​സ്, സ​മീ​ര്‍ ചെ​മ്പ​യി​ല്‍, ര​ഘു​നാ​ഥ് പാ​ലേ​രി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.



ഒ​രു ക​ട്ടി​ലി​നെ ജീ​വ​നു​തു​ല്യം സ്നേ​ഹി​ക്കു​ന്നൊ​രു സ്ത്രീ, ​അ​വ​രു​ടെ പ​രി​ച​യ​ക്കാ​ർ, ആ ​സ്ത്രീ​യു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് അ​വി​ചാ​രി​ത​മാ​യി വ​ന്നു​ചേ​രു​ന്ന ഒ​രു ടാ​ക്സി ഡ്രൈ​വ​റും മ​റ്റൊ​രു യു​വ​തി​യും, ഇ​വ​ർ​ക്കി​ട​യി​ൽ ന​ട​ക്കു​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം.

പ്രേ​ക്ഷ​ക​പ്ര​ശം​സ ഒ​രു​പാ​ട് നേ​ടി​യ കി​സ്മ​ത്ത്, തൊ​ട്ട​പ്പ​ൻ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം ഷാ​ന​വാ​സ്. കെ. ​ബാ​വ​ക്കു​ട്ടി​യു​ടെ പു​തി​യ ചി​ത്ര​മെ​ന്ന രീ​തി​യി​ലും ഒ​രു ക​ട്ടി​ൽ ഒ​രു മു​റി​യോ​ടു​ള്ള പ്രേ​ക്ഷ​ക​പ്ര​തീ​ക്ഷ വ​ർ​ധി​ക്കു​ന്നു. കാ​ലാ​തീ​ത​മാ​യി നി​ൽ​ക്കു​ന്ന ഒ​ട്ട​ന​വ​ധി തി​ര​ക്ക​ഥ​ക​ൾ മ​ല​യാ​ള സി​നി​മ പ്രേ​ക്ഷ​ക​ർ​ക്ക് സ​മ്മാ​നി​ച്ച ര​ഘു​നാ​ഥ് പാ​ലേ​രി​യെ​ന്ന അ​തി​കാ​യ​ന്‍റെ മ​ട​ങ്ങി​വ​ര​വു​കൂ​ടി​യാ​ണ് ചി​ത്രം.

ഒ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം സി​നി​മ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ പൂ​ര്‍​ണി​മ ഇ​ന്ദ്ര​ജി​ത്തി​ന്‍റെ മി​ക​ച്ച പ്ര​ക​ട​നം കാ​ണാ​നാ​കു​മെ​ന്നാ​ണ് ചി​ത്ര​ത്തെ കു​റി​ച്ച് പ്രേ​ക്ഷ​ക​ര്‍ പ​ങ്കു​വെ​ക്കു​ന്ന ഒ​രു പ്ര​തീ​ക്ഷ. പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ കൂ​ടാ​തെ ഷ​മ്മി തി​ല​ക​ന്‍, വി​ജ​യ​രാ​ഘ​വ​ന്‍, ജാ​ഫ​ര്‍ ഇ​ടു​ക്കി, ര​ഘു​നാ​ഥ് പ​ലേ​രി, ജ​നാ​ര്‍​ദ്ദ​ന​ന്‍, ഗ​ണ​പ​തി, സ്വാ​തി​ദാ​സ് പ്ര​ഭു, പ്ര​ശാ​ന്ത് മു​ര​ളി തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു.

ര​ഘു​നാ​ഥ് പ​ലേ​രി​യും അ​ന്‍​വ​ര്‍ അ​ലി​യും ചേ​ര്‍​ന്നാ​ണ് ഗാ​ന​ങ്ങ​ള്‍ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം- എ​ല്‍​ദോ​സ് ജോ​ര്‍​ജ്, എ​ഡി​റ്റിം​ഗ്-​മ​നോ​ജ് സി. ​എ​സ്., ക​ലാ​സം​വി​ധാ​നം- അ​രു​ണ്‍ ജോ​സ്, മേ​ക്ക​പ്പ്-​അ​മ​ല്‍ കു​മാ​ര്‍, സം​ഗീ​ത സം​വി​ധാ​നം-​അ​ങ്കി​ത് മേ​നോ​ന്‍, വ​ര്‍​ക്കി, ആ​ലാ​പ​നം- ര​വി ജി., ​നാ​രാ​യ​ണി ഗോ​പ​ന്‍ പ​ശ്ചാ​ത്ത​ല സം​ഗീ​തം-​വ​ര്‍​ക്കി, സൗ​ണ്ട് ഡി​സൈ​ന്‍- രം​ഗ​നാ​ഥ് ര​വി, മി​ക്‌​സിം​ഗ്-​വി​പി​ന്‍ വി. ​നാ​യ​ര്‍,

പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍-​ഏ​ല്‍​ദോ സെ​ല്‍​വ​രാ​ജ്, കോ​സ്റ്റ്യൂം ഡി​സൈ​ന്‍-​നി​സാ​ര്‍ റ​ഹ്‌​മ​ത്ത്,കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ര്‍ ബി​നോ​യ് ന​മ്പാ​ല സ്റ്റി​ല്‍​സ്: ഷാ​ജി നാ​ഥ​ന്‍, സ്റ്റ​ണ്ട്-​കെ​വി​ന്‍ കു​മാ​ര്‍, പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ന്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍​സ്-​അ​രു​ണ്‍ ഉ​ടു​മ്പ​ന്‍​ചോ​ല, അ​ഞ്ജു പീ​റ്റ​ര്‍, ഡി​ഐ- ലി​ജു പ്ര​ഭാ​ക​ര്‍, വി​ഷ്വ​ല്‍ എ​ഫ​ക്ട്-​റി​ഡ്ജ് വി​എ​ഫ്എ​ക്‌​സ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍-​ഉ​ണ്ണി സി., ​എ.​കെ. ര​ജി​ലേ​ഷ്, ഡി​സൈ​ന്‍​സ്-​തോ​ട്ട് സ്റ്റേ​ഷ​ന്‍,പി ​ആ​ര്‍ ഒ-​എ.​എ​സ്. ദി​നേ​ശ്, വാ​ർ​ത്താ​പ്ര​ച​ര​ണം ബ്രിം​ഗ്ഫോ​ർ​ത്ത് മീ​ഡി​യ.