ന​സ്‌​ലി​ൻ ഇ​നി വേ​റെ ലെ​വ​ൽ; സി​ക്സ് പാ​യ്ക്കു​മാ​യി ‘ആ​ല​പ്പു​ഴ ജിം​ഖാ​ന’ ഫ​സ്റ്റ്ലു​ക്ക്
Thursday, October 3, 2024 11:15 AM IST
ബ്ലോ​ക്ബ​സ്റ്റ​ർ ചി​ത്രം ത​ല്ലു​മാ​ല​യ്ക്കു ശേ​ഷം ന​സ്‌​ലി​ൻ, ഗ​ണ​പ​തി, ലു​ക്ക്മാ​ൻ അ​വ​റാ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഖാ​ലി​ദ് റ​ഹ്മാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പു​റ​ത്തു​വി​ട്ടു. ബോ​ക്സിംഗ് പ​ശ്ചാ​ത്ത​ല​മാ​ക്കി ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ന് 'ആ​ല​പ്പു​ഴ ജിം​ഖാ​ന' എ​ന്നാ​ണ് പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

പ്ലാ​ൻ ബി ​മോ​ഷ​ൻ പി​ക്ചേ​ർസിന്‍റെ ബാ​ന​റി​ൽ ഖാ​ലി​ദ് റ​ഹ്മാ​ൻ, ജോ​ബി​ൻ ജോ​ർ​ജ്, സ​മീ​ർ കാ​രാ​ട്ട്, സു​ബീ​ഷ് ക​ണ്ണ​ഞ്ചേ​രി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. പ്ലാ​ൻ ബി ​മോ​ഷ​ൻ പി​ക്ച​ർ​സിന്‍റെ ആ​ദ്യ നി​ർ​മാ​ണ സം​രം​ഭ​മാ​ണി​ത്. ഖാ​ലി​ദ് റ​ഹ്മാ​നും ശ്രീ​നി ശ​ശീ​ന്ദ്ര​നും ചേ​ർ​ന്ന് തി​ര​ക്ക​ഥ ര​ചി​ച്ച ചി​ത്ര​ത്തി​നാ​യ് സം​ഭാ​ഷ​ണ​ങ്ങ​ൾ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത് ര​തീ​ഷ് ര​വി​യാ​ണ്.

ന​സ്ലി​ൻ, ഗ​ണ​പ​തി, ലു​ക്ക്മാ​ൻ, അ​ന​ഘ ര​വി എ​ന്നി​വ​ർ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ലെ മ​റ്റ് സു​പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ സ​ന്ദീ​പ് പ്ര​ദീ​പ്, ഫ്രാ​ങ്കോ ഫ്രാ​ൻ​സി​സ്, ബേ​ബി ജീ​ൻ, ശി​വ ഹ​രി​ഹ​ര​ൻ, ഷോ​ൺ ജോ​യ്, കാ​ർ​ത്തി​ക്, ന​ന്ദ നി​ഷാ​ന്ത്, നോ​യി​ല ഫ്രാ​ൻ​സി തു​ട​ങ്ങി​യ​വ​രാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

ഛായാ​ഗ്ര​ഹ​ണം: ജിം​ഷി ഖാ​ലി​ദ്, ചി​ത്ര​സം​യോ​ജ​നം: നി​ഷാ​ദ് യൂ​സ​ഫ്, സം​ഗീ​തം: വി​ഷ്ണു വി​ജ​യ്, ഓ​ഡി​യോ​ഗ്രാ​ഫി: വി​ഷ്ണു ഗോ​വി​ന്ദ്, ലി​റി​ക്‌​സ്: മു​ഹ്സി​ൻ പ​രാ​രി, വ​സ്ത്രാ​ല​ങ്കാ​രം: മാ​ഷ​ർ ഹം​സ, വിഎ​ഫ്എ​ക്സ്: ഡി​ജി ബ്രി​ക്സ്, മേ​ക്ക​പ്പ്: റോ​ണ​ക്സ് സേ​വി​യ​ർ, ആ​ക്ഷ​ൻ കോ​റി​യോ​ഗ്രാ​ഫി: ജോ​ഫി​ൽ ലാ​ൽ, ക​ലൈ കിം​ഗ്സ​ൺ, ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ: ആ​ഷി​ക് എ​സ്.

അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: ലി​തി​ൻ കെ.​ടി., ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ: വി​ഷാ​ദ് കെ.​എ​ൽ‍, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: പ്ര​ശാ​ന്ത് നാ​രാ​യ​ണ​ൻ, സ്റ്റി​ൽ ഫോ​ട്ടോ​ഗ്ര​ഫി: രാ​ജേ​ഷ് ന​ട​രാ​ജ​ൻ, അ​ർ​ജു​ൻ ക​ല്ലി​ങ്ക​ൽ, പ്രൊ​മോ​ഷ​ണ​ൽ ഡി​സൈ​ൻ​സ്: ചാ​ർ​ളി & ദ ​ബോ​യ്സ്, പി​ആ​ർ​ഒ- മാ​ർ​ക്ക​റ്റിം​ഗ്: വൈ​ശാ​ഖ് സി. ​വ​ട​ക്കേ​വീ​ട്-​ജി​നു അ​നി​ൽ​കു​മാ​ർ.